മണവാട്ടീ

മണവാട്ടീ....
നിനക്കായിരം ആശംസകള്‍
മണവാട്ടീ കൊച്ചുമണവാട്ടീ
നിനക്കായിരം ആശംസകള്‍
ഹൃദയം നിറയുമീ ഭാവുകങ്ങള്‍
കല്യാണസ്വപ്‌നങ്ങള്‍ കണ്ണില്‍ വിളങ്ങുന്ന
കന്നിനിലാവേ എന്‍ പൂച്ചെണ്ടുകള്‍

പണ്ടൊരു വായാടിപ്പക്ഷിയായ്
കണ്ണിനും കാതിനും കൌതുകം തന്നവളേ
നിന്‍ വഴിത്താരയില്‍ എന്‍ മൊഴിത്താരുകള്‍
നിത്യവും ജീവിതം മധുരമാകുവാന്‍
ഇത്തിരിപ്പോന്നൊരു കയ്യില്‍
ഒത്തിരിച്ചേലൊന്നു കൂട്ടാന്‍
കുപ്പിവളയ്‌ക്ക് കരഞ്ഞവളേ
ഇന്നെന്തു സമ്മാനം തന്നീടും നിന്റെയീ
കള്ളച്ചിരിക്കു ഞാന്‍ പെണ്ണേ

ഒപ്പനപ്പാട്ടിന്റെ താളം മുഴങ്ങണ്
ഇപ്പോഴേ ഖല്‍ബിന്റെ ദഫില്‍
നിക്കാഹിന്നാരംഭ മേളങ്ങള്‍ വീഴണ്
ഇപ്പോഴേ ഞമ്മടെ‍ കാതില്‍
ഇന്നലെ ഇവളൊരു പൂമൊട്ട്
ഇന്നു വിരിഞ്ഞൊരു തേന്‍‍‌പൂവ്
പൂമണിമാരന് മുത്തിമണക്കാന്‍
അത്തറില്‍ മുങ്ങിയ മഴവില്ല്

ഒന്നു ചിരിച്ചാലൊരു മുത്ത്
ഇവളൊരു മുത്ത്, ഇവള്‍
ഒന്നു തിരിഞ്ഞാലൊരു മൊഞ്ച്
ഇവളൊരു മൊഞ്ച്....
ഒന്നു ചിരിച്ചാലൊരു മുത്ത്
ഇവളൊന്നു തിരിഞ്ഞാലൊരു മൊഞ്ച്
ഈ മൊഞ്ചുകളെല്ലാം ഇന്ന് രാവിലൊതുങ്ങും
ഒരാണിന്‍ വിരിമാറില്‍....
തനതന്ത താനീതന്ത തന്തിന്നാനേ - 2

Submitted by vikasv on Fri, 04/24/2009 - 07:03