ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തിൽ അതിൻ നാണം
ആ നെഞ്ചിൻ താളങ്ങൾ
എൻ ജീവൽ സംഗീതം
പ്രശാന്തസംഗീതം...
(ഇതൾ...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിൻ മറുകിൽ തഴുകി...
മൗനം വാചാലമാക്കി നിൽക്കുമോരോ
നിനവിൻ ഇഴയിൽ ഒഴുകി...
വർണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിൻ ചിത്രം എഴുതാൻ...
(ഇതൾ...)
മണ്ണിൽ ആകാശം ചാർത്തി നിൽക്കുമേതോ
മഴവിൽ ചിറകും തഴുകി...
കന്യാശൈലങ്ങൾ മാറിലേന്തും ഹൈമ-
ക്കുളിരിൻ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിൻ ഗന്ധം മുഴുവൻ...
(ഇതൾ...)