വെണ്ണിലാവോ

മാനത്തെ ചിറകുള്ള കരിങ്കുഴലീ
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
കുന്നിമണിമുത്തു വീണു കര കവിഞ്ഞു
കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
മൊഴിയോ - കിന്നാരക്കിലുങ്ങലോ
ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

(വെണ്ണിലാവോ)

കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
തെന്നലായെൻ - കുഞ്ഞു മോഹം
സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
പുലരിയായെൻ - സൂര്യജന്മം
എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
ഇതു നിന്റെ സാമ്രാജ്യം

(വെണ്ണിലാവോ)

കണ്ടുനിൽക്കെ - പിന്നിൽ നിന്നും
കനകതാരം - മുന്നിൽ വന്നോ
ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
എന്നുമെന്നും - കാത്തു നിൽക്കെ
കൈവളർന്നോ - മെയ്‌വളർന്നോ
ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
ഇനിയാണു പൂക്കാലം

(വെണ്ണിലാവോ)

Lyricist
Submitted by vikasv on Fri, 04/24/2009 - 06:01