ഒന്നാം രാഗം പാടി

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു (ഈ)
കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം
എന്നാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം)

നിൻ‌റെ നീലരജനികൾ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു (നിൻ‌റെ)
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ (ഒന്നാം)

Submitted by vikasv on Wed, 04/22/2009 - 18:29