തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലിൽ
നീയുണർത്തിയ
സ്നേഹമർമ്മരമോ മൗനനൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും
മന്ത്രമധുമൊഴിയോ
നിഴലകന്നൊരു വീഥിയിൽ
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി - 2
വെയിലിൽ വാടാതെ
മഴയിൽ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിൽ ആ
സ്വപ്നസൗധമുടഞ്ഞു പോയ്
- 2
(തങ്കനൂപുരമോ)
തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകൾ
തനിയെ മായുകയായ് - 2
മിഴികൾ നിറയാതെ
മൊഴികൾ ഇടറാതെ
യാത്ര
ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിൽ ആ
സന്ധ്യ മെല്ലെയലിഞ്ഞു പോയ് -
2
(തങ്കനൂപുരമോ)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
പുതിയ തീരങ്ങൾ | സത്യൻ അന്തിക്കാട് | 2012 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
ഞാൻ പ്രകാശൻ | സത്യൻ അന്തിക്കാട് | 2018 |
Pagination
- Previous page
- Page 6