പാർവതീ മനോഹരീ

പാർവ്വതീ മനോഹരീ പാർവ്വണം സുധാമയം
നടനവേദിയായ് ശ്രീശൈലം നന്ദിമൃദംഗലയം
പ്രണവനാദമഴയായ്... പാർവ്വതീ...

കഞ്ജബാണന്നമ്പെയ്‌തൂ
പൊൻവസന്തം മിഴി തുറന്നു
കയ്യിലേന്തും മാൻപേടയായ്
ഹരനു ഹൃദയജതികളുയർന്നൂ
ശൃംഗാരപ്പദംപോലെ ഹിമഗിരി
മിഴി മൂന്നിൽ നിലാവിന്റെ കുളിരലകൾ
പ്രണയം പ്രിയമാനസത്തിൽ
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം
മണിനാഗഭൂഷ ദേവ ദേവ
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം
പാർവ്വതീ...

നടനമാടീ നടരാജൻ
സാന്ദ്രമൊഴുകീ പ്രണയപദം
നാരദ വീണാതന്ത്രികളിൽ
ശിവദ മധുരസ്വരങ്ങളുയർന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര ഹര-
ലീലാവിലാസങ്ങളുണരുമ്പോൾ
ഉലകിൽ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം
ഭസ്മാംഗരാഗ പാഹി പാഹി
രാജാധിരാജ ഭാവയാമി തവനടനം
ശിവസുന്ദരേശ വാമദേവ
ലോകാധിനാഥ ശോധയാശു മമഹൃദയം

(പാർവ്വതീ)

Lyricist
Submitted by vikasv on Wed, 04/22/2009 - 18:25