കൂവരം കിളിക്കൂട്

കൂവരംകിളിക്കൂട്...
കഥ കഥ കഥക്കിളിക്കൂട്...
തലമൂത്തൊരു കാർന്നോര്...
ഗമ കാട്ടണ കാർന്നോര്...
കിളിപ്പെണ്ണും കിളിമക്കളുമായ് കൂടുകൂട്ടി
കാരണംകോട്ടേ ചക്കരമാവിൽ...
എന്നിട്ട്... എന്നിട്ട്... എന്നിട്ട്...
കാരണംകോട്ടേ ചക്കരമാവിൽ

(കൂവരംകിളി...)

പച്ചിലയില്ലത്ത് ചിറകു വിരിച്ചുയരാം
ചെമ്മാനച്ചെരുവിൽ കൂകി വിളിച്ചലയാം
പറപറന്നുടലൊന്നു തളർന്നാൽ
മരമുകളില് ചേക്കയിരിക്കാം
ചിറകഴകിന് കോതിയൊതുക്കാം
കളകളമൊഴി കൂവിത്തെളിയാം
മക്കളേ കൊക്കിനുള്ളിൽ
കൊക്കുംവച്ച് കൊഞ്ചാം

(കൂവരംകിളി...)

ഉയരം തേടുന്നു പിറവിമുതൽക്കെന്നും
പൊക്കമളക്കുന്നു കൊച്ചരിത്തൂവലുമായ്
മഴമുകിലൊടു തൊട്ടു പറക്കാം
മഴവിൽക്കൊടി മുട്ടിയുരുമ്മാം
ഇരവുകളെ പാടിയുറക്കാം
പുലരികളെ തുയിലുമുണർത്താം
വീഴുകിൽ താങ്ങുവാനീ
പൂവാം അമ്മയില്ലേ‍

(കൂവരംകിളി...)

Submitted by vikasv on Mon, 04/20/2009 - 05:39