ഒരു തിര പിന്നെയും തിര

ഒരു തിര - തിര തിര തിര തിര തിര തിര
പിന്നെയും തിര - തിര തിര തിര തിര തിര തിര
ഒരു തിര - തിര തിര തിര തിര തിര തിര
തിര തിര തിര തിര തിര തിര തിര തിര

ഒരു തിര, പിന്നെയും തിര
രാഗപരാഗം തൂകിവരും തങ്ക-
ത്തേരിലെ വെണ്ണിലാകന്യകപോല്‍
എന്നാത്മവേദിയില്‍ കാന്തിയായ് വന്നു നീ
എന്‍ പ്രിയ കാമുകീ അന്നൊരുനാള്‍

(ഒരു തിര....)

വാര്‍മഴവില്ലിന്റെ വര്‍ണ്ണവിതാനങ്ങള്‍
വാരിച്ചൂടിയ പൂവനങ്ങള്‍...
തങ്കത്തോടയുമേലസും ചാര്‍ത്തി
സ്വര്‍ഗ്ഗമായ്.... സ്വപ്‌നമായ്....
ഉണര്‍ന്നലിഞ്ഞലിഞ്ഞുണര്‍ന്നൊരുങ്ങി ഭൂമി

(ഒരു തിര...)

ശ്രാവണസന്ധ്യാരാഗവുമായി
ശൃംഗാരസാന്ദ്രമാം ഗാ‍നവുമായ്
യൗവനപ്പൂവിന്റെ മൊട്ടുപോല്‍ നീയെന്റെ
സൗഗന്ധികത്തോപ്പില്‍‍ വന്നു ചേര്‍ന്നു

(ഒരു തിര...)

 

Submitted by vikasv on Sun, 04/19/2009 - 03:39