ഒരു അഭ്യർത്ഥന - ഇലകൊഴിയും ശിശിരത്തിൽ

Submitted by Manikandan on Mon, 10/25/2010 - 01:01

വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിനു വേണ്ടി കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ വരികൾക്ക് മോഹൻ സിതാര സംഗീതം നൽകി യേശുദാസ് ആലപിച്ച ഈ ഗാനം എന്റെ പ്രിയഗാനങ്ങളിൽ ഒന്നാണ്. ആരെങ്കിലും ഈ ഗാനം ഇവിടെയും ആലപിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. വരികൾ ഈ സൈറ്റിൽ തന്നെ ഉണ്ട്. ഇതാ ഇവിടെ

വരികളിൽ ഉള്ള ഒരു ചെറിയ തിരുത്തും ഇവിടെ സൂചിപ്പിക്കട്ടെ. “പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ“ എന്ന വരിയിൽ “തേങ്ങിയോ നീ” എന്നത് “തേങ്ങിയോതി” എന്നാക്കണം.

ആരെങ്കിലും ഈ ഗാ‍നം വൈകതെ ആലപിക്കും എന്ന ശുഭപ്രതീക്ഷയോടെ

മണികണ്ഠൻ.