പെങ്ങളില

കഥാസന്ദർഭം

ഈ സിനിമയുടെ കഥ നടക്കുന്നത് 95 കാലഘട്ടത്തിലാണ്. അറുപതുവയസ്സിന് മുകളില്‍ പ്രായമുള്ള ദലിത് വിഭാഗത്തില്‍പ്പെട്ട ഒരാളെ കേന്ദ്രീകരിച്ചാണ് കഥ. അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അഴകനും എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ഐക്യവും അടുപ്പവും ഈ സിനിമയുടെ കഥയുമായി ചേര്‍ന്നുനില്‍ക്കുന്നു. ബോംബെയില്‍നിന്ന് ജോലി മാറ്റവുമായി ബന്ധപ്പെട്ട് നാട്ടിലേക്കുവരുന്ന ഒരു കുടുംബമുണ്ട്. അവര്‍ താമസിക്കുന്ന വീടിനടുത്ത് കുടില്‍കെട്ടി താമസിക്കുകയാണ് അഴകന്‍. ഈ വീട് വൃത്തിയാക്കാന്‍ അഴകന്‍ വരുമ്പോഴാണ് എട്ടുവയസ്സുകാരിയായ ഈ കുട്ടിയെ കാണുന്നതും അവര്‍ തമ്മില്‍ ചങ്ങാത്തം കൂടുന്നതും. അഴകന്‍റെ മനസ്സ് ഒറ്റപ്പെട്ടതാണ്. ജീവിതവും അങ്ങനെതന്നെയാണെന്നുപറയാം. ഭാര്യ കൂടെയുണ്ട്. ഒരു മകനുണ്ടായിരുന്നു ഇവര്‍ക്ക്. മകന്‍ ഇന്ന് ഇവരുടെ കൂടെയില്ല. എവിടെയുണ്ടെന്നും ഇവര്‍ക്കും അറിയില്ല. അഴകന് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല. പലയിടങ്ങളിലും താമസിച്ചു. പലയിടത്തുനിന്നും പല കാരണങ്ങളാല്‍ ഒഴിഞ്ഞുപോകേണ്ടതായും വന്നിട്ടുണ്ട്.
അഴകന്‍റെ ജീവിതത്തിന് ഒരു വലിയകഥതന്നെ പറയാനുണ്ട്. അതുപക്ഷേ ആര്‍ക്കുമറിയില്ല. ആരും ആ കഥ ചോദിച്ചിട്ടുമില്ല. ഇപ്പോള്‍ ബോംബെയില്‍നിന്നും വന്നുതാമസിക്കുന്ന കുടുംബവുമായി അടുത്തുനില്‍ക്കുമ്പോള്‍ ആ ജീവിതകഥയുടെ ചില അംശങ്ങളെങ്കിലും അഴകന്‍ ആ കുട്ടിയോട് പറയുന്നുണ്ട്. ചിലയവസരങ്ങളിലെങ്കിലും കുട്ടിയുടെ അമ്മയും ആ കഥ കേള്‍ക്കുന്നുണ്ട്. കുറെശ്ശെ കുറെശ്ശേയായി അഴകന്‍ അയാളുടെ ജീവിതകഥ അവരോട് പറഞ്ഞു. 1948 കാലഘട്ടം മുതലുള്ള കഥ. ആ കഥയാണ് പെങ്ങളില.

ടി.വി. ചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെങ്ങളില'. ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബേസില്‍ പൗലോസ്, ഇനിയ, അക്ഷര കിഷോര്‍, മാസ്റ്റര്‍ പവന്‍ റോയ്, അമ്പിളി സുനില്‍ എന്നിവരും അഭിനയിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

U
റിലീസ് തിയ്യതി
അതിഥി താരം
Associate Director
Art Direction
അവലംബം
https://www.nanaonline.in/news-feeds/tv-chandran-pengalila/
Pengalila
2019
Associate Director
വസ്ത്രാലങ്കാരം
അതിഥി താരം
നിശ്ചലഛായാഗ്രഹണം

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴയിലും പരിസരങ്ങളിലും
അസോസിയേറ്റ് ക്യാമറ
അവലംബം
https://www.nanaonline.in/news-feeds/tv-chandran-pengalila/
അനുബന്ധ വർത്തമാനം
  • പെങ്ങളില. പ്രശസ്ത കവി എ. അയ്യപ്പന്‍റെ ഒരു കവിതയുടെ പേരാണിത്. ഇത് കവി എ. അയ്യപ്പന്‍ തന്നെ കണ്ടെത്തിയ ഒരു വാക്കാണ്. വാക്ക് പുതിയതെങ്കിലും അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ചെറുതല്ല. വിസ്തൃതമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കവി അയ്യപ്പന്‍ ഈ പെങ്ങളില എന്ന കവിത പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രനെ പാടി കേള്‍പ്പിച്ചിരുന്നു. അന്ന് ആ കവിതയിലെ അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ ടി.വി. ചന്ദ്രനെ സ്വാധീനിച്ചിരുന്നു. ആ വരികളില്‍ ഒന്ന് പ്രധാനമാണ്. തനിക്ക് ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണം. ഒരു കാമിനിയായിട്ടല്ല, ഒരു പെങ്ങള്‍ ഇലയായി പിറക്കണമെന്ന് പറയുന്നതില്‍ നൂറുനൂറ് അര്‍ത്ഥങ്ങളുണ്ട്. മലയാളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള കവി അയ്യപ്പനെ ഓര്‍മ്മിക്കാനുള്ള ഒരു മുഹൂര്‍ത്തംകൂടി തന്‍റെ ഈ സിനിമയെന്ന് ടി.വി. ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

  • പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ സഹോദരൻ ഷെബീറലിയും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. കലാസംവിധായകനാണ് ഷെബീറലി

സർട്ടിഫിക്കറ്റ്
അസിസ്റ്റന്റ് ക്യാമറ
റിലീസ് തിയ്യതി

ടി.വി. ചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെങ്ങളില'. ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബേസില്‍ പൗലോസ്, ഇനിയ, അക്ഷര കിഷോര്‍, മാസ്റ്റര്‍ പവന്‍ റോയ്, അമ്പിളി സുനില്‍ എന്നിവരും അഭിനയിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sun, 09/09/2018 - 11:54