Director | Year | |
---|---|---|
ദ്രാവിഡ പുത്രി | റോയ് തൈക്കാടൻ | 2017 |
റോയ് തൈക്കാടൻ
Director | Year | |
---|---|---|
ദ്രാവിഡ പുത്രി | റോയ് തൈക്കാടൻ | 2017 |
റോയ് തൈക്കാടൻ
ഇനിയും എത്ര ദൂരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് റോയ് തൈക്കാടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് എം എം പ്രൊഡക്ഷൻസിനുവേണ്ടി പ്രമുഖ ഫിലിം പ്രൊഡക്ഷൻ കൺട്രോളറായ ദാസ് വടക്കാഞ്ചേരി നിർമ്മിക്കുന്നു.
റോയ് തൈക്കാടൻ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ദിനൂപ് മരുതൂർ, എഡിറ്റർ – രാജേഷ്, ഗാനങ്ങൾ, സംഗീതം – ഷാജി കുമാർ, ആലാപനം – ഗൗരി, കല – സാബുറാം, മേക്കപ്പ് – രാജേഷ് നെന്മാറ, കോസ്റ്റ്യൂമർ – ലേഖാ മോഹൻ, അസോസിയേറ്റ് ഡയറക്ടർ – ആന്റണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദാസ് വടക്കാഞ്ചേരി, സ്റ്റിൽ – ജയപ്രകാശ്, വി എഫ് എക്സ് – ദിന പള്ളത്ത്, പി ആർ ഒ – അയ്മനം സാജൻ.
ലിയ, ദാസ് വടക്കാഞ്ചേരി, ശെന്തിൽ കുമാർ, സനൽസെൻ, മജു എന്നിവർ അഭിനയിക്കുന്നു.
നിഷ്ക്കളങ്കരായ കുട്ടികൾ നമ്മുടെ സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായ സന്ദേശവുമായെത്തുകയാണ് ഈ ചിത്രം.
അമ്മൂസ് എന്ന പന്ത്രണ്ട് വയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. അമ്മൂസ് രാവിലെ സ്കൂളിൽ പോകാൻ യാത്രയാകുന്നു. സ്കൂൾ വാഹനം കടന്നുപോയിരുന്നു. അപ്പോഴാണ് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന തമിഴൻ വാഹനവുമായെത്തിയത്. അയാൾ കുട്ടിയെ സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിക്ക് സംശയമായി. അവൾ കരയാൻ തുടങ്ങി. അപ്പോഴാണ് തമിഴന്റെ ഭാവം മാറിയത്. അയാൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിൽപെട്ട ആളായിരുന്നു. കുട്ടിയെ അയാൾ പൊള്ളാച്ചിക്ക് കടത്താനുള്ള ശ്രമം തുടങ്ങി.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകമായി കേരളത്തിലും പ്രവർത്തിച്ചുതുടങ്ങി. നിത്യവും കുട്ടികൾ കാണാതാകുന്നു. ഇതിനൊരു ശാശ്വതപരിഹാരം കാണാൻ അധികാരികൾക്ക് കഴിയുന്നില്ല. ഇതിനെതിരെ പ്രതികരിക്കാനാണ് ദ്രാവിഡപുത്രി’യിലൂടെ സംവിധായകൻ ആഹ്വാനം ചെയ്യുന്നത്.
അവലംബം : ജനയുഗം , റോയ് തൈക്കാടന്റെ ഫേസ്ബുക്ക് പോസ്റ്റ്

- 54 views