ശേഷക്രിയ

Seshakriya
1982
കഥാസംഗ്രഹം

കുഞ്ഞയ്യപ്പൻ എന്ന ഈ സിനിമയിലെ കഥാപാത്രം മറക്കാനാവാത്ത ഒന്നാണ്.തീ കത്തി നിൽക്കുന്ന വിപ്ലവം എന്ന ലേബലൊട്ടിച്ച ഒരു രാഷ്ട്രീയ പാർട്ടിയിലെ , അടിയുറച്ച ഒരു പ്രവർത്തകനായിരുന്നു അവൻ.രാഷ്ടീയത്തിന്റെ കൈ വളളയിലെ ഒരു പാവയായി താൻ മാറുന്നത് വൈകി അറിയുന്ന ഒരു കഥാപാത്രം.

കമ്യൂണിസ്റ്റുകാരനായതിനാൽ ജോലി നഷ്ടപ്പെടുന്നു കുഞ്ഞയ്യപ്പന്. പാർട്ടി അവനു അഭയം നൽകുന്നു.പാർട്ടി ഓഫീസിൽ ഒരു ജോലിയും. തന്റെ ജീവിതവും വിശ്വസിച്ച തത്വശാസ്ത്രങ്ങളും ക്രൂശിക്കപ്പെടുന്നത് കണ്ടപ്പോൾ. രാഷ്ട്രീയക്കാരുടെ വഞ്ചന കണ്ട് ഹൃദയം തകരുന്ന കഥാപാത്രം.ജോൺ സാമുവൽ അതി മനോഹരമായി ഈ കഥാപാത്രത്തിൽ അലിഞ്ഞു ചേരുന്നത് കാണാം.ഒരു സാധാരണ യുവാവിന്റെ നഷ്ടത്തിന്റെ നോവ് ആ അഭിനയത്തിലുണ്ടായിരുന്നു.

 

അവലംബം : നിഷാദിന്റെ ഫേസ്ബുക്ക്  പോസ്റ്റ് 

Submitted by Achinthya on Tue, 11/24/2015 - 10:39