താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറയുകയാണ്. വല്യപ്പച്ചായി എന്ന താറാവു കര്ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെക്കുറിച്ചാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്. കുട്ടനാട്ടിലെ താറാവ് കൃഷിയുടെ പശ്ചാത്തലത്തില്‍ വല്യപ്പച്ചായി എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ബാലവേലയിലൂടെ ബാല്യം നഷ്ടപ്പെടുന്ന കുട്ടപ്പായിയുടെ ജീവിതത്തെ പരിസ്ഥിതിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണ് ചിത്രം. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച ഗാനങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

- മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള സംവിധായകൻ ജയരാജ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഒറ്റാൽ
- ആന്റണ്‍ ചെക്കോവ് വിന്റെ 'വന്‍കാ' കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
- 2014-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മികച്ച സിനിമ, സംവിധായകന് എന്നീ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നവയില്‍ ഒറ്റാലും ഉള്‍പ്പെടുത്തിയിരുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്ക്കാരം 'ഒറ്റാൽ' കരസ്ഥമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്ക് ജോഷി മംഗലത്തിനും പുരസ്ക്കാരം ലഭിച്ചു.
- കാവാലം നാരായണപ്പണിക്കര്‍ സംഗീതവും, ഗാനരചനയും കൈകാര്യം ചെയ്യുന്നു.
- ചിത്രത്തിൽ നടീനടന്മാർ കുറവാണ്. കുട്ടനാട്ടിലെ ആൾക്കാർ തന്നെയാണ് അഭിനേതാക്കളായെത്തുന്നത്.

- 1548 views