അവതാരം

കഥാസന്ദർഭം

മലയോര ഗ്രാമത്തില്‍നിന്നും നഗരത്തിലെത്തുന്ന മാധവന്‍ മഹാദേവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് അവതാരം സിനിമയിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പകയും അവരുടെ വിളയാട്ടവും ചിത്രത്തിൽ വിഷയമാകുന്നു.

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയുന്ന സിനിമയാണ് അവതാരം. തമിഴ് നടി ലക്ഷ്മി മേനോനാണ് നായിക. 

avatharam movie poster

U
163mins
റിലീസ് തിയ്യതി
Avatharam (malayalam movie)
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2014
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മലയോര ഗ്രാമത്തില്‍നിന്നും നഗരത്തിലെത്തുന്ന മാധവന്‍ മഹാദേവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് അവതാരം സിനിമയിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പകയും അവരുടെ വിളയാട്ടവും ചിത്രത്തിൽ വിഷയമാകുന്നു.

Art Direction
പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
ചമയം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • 2014 ലെ ജോഷിയുടെ ആദ്യ ചിത്രം
  • ജോഷിയും ദിലീപും ഒരുമിക്കുന്ന ഏഴാമത്തെ ചിത്രം.
  • തിരക്കഥാകൃത്ത്ക്കളായ ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവർ നിർമ്മാണ രംഗത്തേയ്ക്ക്
  • ഒരു ഇടവേളയ്ക്കു ശേഷം ശ്രീജയ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്
  • ലക്ഷ്മി മേനോന്റെ ആദ്യ മലയാള ചിത്രം
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് മാധവന്‍ മഹാദേവന്‍എന്ന സാധാരണക്കാരനായ യുവാവ് തന്റെ ജേഷ്ഠത്തിയ്ക്കും അവരുടെ മകൾക്കുമൊപ്പം എറണാകുളം നഗരത്തിലെത്തുന്നത്. ഒരു അപകടത്തിൽ തനിക്കു നഷ്ടപ്പെട്ട ജ്യേഷ്ഠൻ സുധാകരന്റെ ഇന്‍ഷുറന്‍സ് തുക മുതല്‍ പലതും ചേട്ടത്തിക്ക് വാങ്ങിച്ചു നല്കാനായിരുന്നു മാധവനെത്തിയത്. അൽപ്പമൊക്കെ സാമൂഹ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും മനസില്‍ സൂക്ഷിക്കുന്ന നാട്ടിൻപുറത്തെ പൊതുപ്രവർത്തകനായ മാധവന് നഗരത്തിലെ ആൾക്കാരുടെ ജീവിത രീതിയോട് യോജിക്കാൻ കഴിയുന്നില്ല. മാധവനും സുധാകരന്റെ ഭാര്യ വത്സലക്കും സുധാകരൻ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മൂർത്തി സാർ എല്ലാ സഹായങ്ങളും നൽകാം എന്ന് വാഗ്ദാനം ചെയ്യുന്നു.  ഇതിനിടയിലാണൂ എൽ ഐ സി ഓഫീസിൽ വെച്ച് മണിമേഖല എന്ന പെൺകുട്ടിയെ മാധവൻ കണ്ടുമുട്ടുന്നത്. അടുത്ത ദിവസം ബസ്സിൽ വെച്ച് മണിമേഖലയെ  സുന്ദരേശൻ എന്ന മധ്യവയസ്കൻ ഉപ്രദ്രവിച്ചു എന്ന തെറ്റിദ്ധാരണയിൽ മാധവൻ ഇടപെടുകയും പോലീസ് കേസാക്കുകയും മണിമേഖലയെക്കൊണ്ട് പരാതി കൊടുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ ചേട്ടന്റെ മരണ സർട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥനാണു അയാൾ എന്നറിയുമ്പോൾ മാധവൻ മണിമേഖലയെ കൊണ്ട് ആ പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നു. ആ പരാതി അമ്മാവന്റെ സംരക്ഷണയിൽ വളരുന്ന മണിമേഖലക്കും വിനയാകുന്നു.. അവൾക്ക് വന്ന ഒരു വിവാഹാലോചന മുടങ്ങുന്നു. മണിമേഖലയുടെ അവസ്ഥ മനസ്സിലാക്കുന്ന മാധവൻ അവളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സ്വന്തമാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു.

ഇൻഷുറൻസ് തുക വാങ്ങാനുള്ള ശ്രമത്തിനിടയിലാണൂ കമ്പനി വക്കീലിൽ നിന്നാണ് തന്റെ ജേഷ്ഠന്റേത് അപകടമരണമല്ല ജോലിയിൽ സത്യസന്ധത പുലർത്തിയതിനു ശത്രുക്കൾ കൊലപ്പെടുത്തിയതാണെന്ന് മാധവൻ മനസ്സിലാക്കുന്നത്. ടിപ്പർ ജോർജ്ജ് എന്ന ക്രിമിനലാണൂ അതിന്റെ പിന്നിലെന്ന് മാധവൻ മനസ്സിലാക്കുന്നു. അതിന്റെ നിയമ നടപടിക്കു വേണ്ടി സ്ഥലം പോലീസ് സ്റ്റേഷനിലെ സി ഐ ജീവനെ കാണുന്നുവെങ്കിലും, സി ഐ മാധവനോട് ശത്രുതാ മനോഭാവത്തിൽ പെരുമാറുന്നു. മറ്റൊരു കേസിൽ പുറത്തിറങ്ങുന്ന ടിപ്പർ ജോർജ്ജിനെ അസിസ്റ്റന്റ് കമ്മീഷണർ ഗൗതം നോട്ടമിട്ടിട്ടുണ്ടെന്നും, അയാളുടെ കയ്യിൽ കിട്ടിയാൽ എല്ലാവരും കുടുങ്ങുമെന്നും സി ഐ ജീവൻ കരിമ്പൻ ജോണിയോട് പറയുന്നു. എന്നാൽ അതിനു അയാൾ തയാറാവുന്നില്ല. എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന എസ് ആർ കെ എന്ന ബിസിനസ്സുകാരൻ ജോബിയെ ഉപയോഗിച്ച് ജോർജ്ജിനെ കൊല്ലാൻ ജീവനെ നിയോഗിക്കുന്നു. കോടതിയിൽ നിന്നും പുറത്തിറങ്ങുന്ന ജോർജ്ജിനെ കരിമ്പിൻ കാട്ടിൽ ജോബിയും ചാക്കോയും അയാളെ നഗരമധ്യത്തിൽ വെച്ച് കൊലപ്പെടുത്തുന്നു. മാധവൻ അതിനു ദൃക്സാക്ഷിയാകുന്നു. കോടതിയിൽ സാക്ഷി മൊഴിപറയാൻ വന്ന മാധവനു സി ഐ ജീവന്റേയും ജോബിയുടേയും ഭീഷണിക്കു വഴങ്ങി സാക്ഷി മൊഴി മാറ്റി പറയേണ്ടിവരുന്നു. കേസും കോടതിയുമൊക്കെ ആയതിനാൽ ചേടത്തി വൽസലയുടെ അച്ഛനും അമ്മയും വൽസലയെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. തീർത്തും ഒറ്റപ്പെടുന്ന മാധവൻ അസിസ്റ്റന്റ് കമ്മീഷണർ ഗൗതമിനെ കണ്ട് സി ഐ ജീവനും സംഘവും ഭീഷണിപെടുത്തിയതിനാലാണ് തനിക്ക് മൊഴി മാറ്റി പറയേണ്ടി വരുന്നത് എന്ന് പറയുന്നു. എന്നാൽ മൊഴി മാറിയതിൽ മാധവനോട് ദേഷ്യം തോന്നിയ ഗൗതം അത് വിശ്വസിക്കുവാൻ തയ്യാറാകുന്നില്ല.

അമ്മാവന്റെ മകനിൽ നിന്നും ഉപദ്രവം നേരിടേണ്ടി വന്നതിനാൽ മണിമേഖലക്ക് വീടു വിട്ടിറങ്ങേണ്ടി വരുന്നു. മാധവൻ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും കല്യാണം കഴിക്കുകയും ചെയ്തു. തന്റെ സുഹൃത്തും പ്രമുഖ രാഷ്ട്രീയ നേതാവുമായ ദിവാകരേട്ടൻ വഴി മാധവൻ കമ്മീഷണറെ തന്റെ പരാതികൾ ബോധിപ്പിക്കുകയും ഗൗതം വാസുദേവിനെ കൊണ്ട് സുധാകരന്റെ മരണം അന്വേഷിപ്പിക്കാൻ തീരുമാനമെടുപ്പിക്കുകയും ചെയ്യുന്നു. ആ ഇടപെടൽ മൂലം സി ഐ ജീവനെ ആന്റി ഗുണ്ടാ സ്ക്വാഡിൽ നിന്നും മാറ്റപ്പെടുന്നു. മാധവൻ കമ്മീഷണറെ കാണുവാൻ പോകുന്ന അവസരത്തിൽ ജോബിയും ചാക്കോയും കൂടി മണിമേഖലയെ ആക്രമിക്കുകയും ജോബി അവളെ ബാലാത്കാരം ചെയ്യുകയും ചെയ്യുന്നു. തിരികെയെത്തുന്ന മാധവൻ കാണുന്നത് രക്തം വാർന്നു കിടക്കുന്ന മണിമേഖലയെയാണ്. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും മണിമേഖല  അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. സെക്യൂരിറ്റി പാപ്പച്ചനിൽ നിന്നും താൻ പോയ ശേഷം തന്റെ സുഹ്രുത്തുക്കളാണെന്ന് പറഞ്ഞ് ചിലർ വീട്ടിൽ വന്നിരുന്നതായി മനസിലാക്കുന്നു.

മണിമേഖല ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് ജീവൻ ജോബിയോട് പറയുന്നു. ആശുപത്രിയിലെ ഒരു നഴ്സ് വഴി അവളെ അപായപ്പെടുത്താൻ ജോബി പദ്ധതിയിടുന്നു. നഴ്സിനെ കാണാൻ ആശുപത്രിയിൽ എത്തുന്ന ജോബിയേയും കൂട്ടരെയും മാധവൻ കാണുന്നു. രഹസ്യമായി അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും അവരെ പിന്തുടരുകയും ചെയ്യുന്നു. മാധവൻ ആ ചിത്രങ്ങൾ മണിമേഖലയെ കാണിക്കുന്നു. ജോബിയുടെ ചിത്രം കണ്ടപ്പോൾ മണിമേഖലയിൽ ഉണ്ടായ ഭാവവ്യത്യാസത്തിൽ നിന്നും അവനാണ് അവളെ ഉപദ്രവിച്ചത് എന്ന് മാധവൻ ഉറപ്പിക്കുന്നു. അവരെ നേരിട്ട് എതിർക്കാൻ തനിക്ക് ശക്തിയില്ലാത്തതിനാൽ തമ്മിൽ തല്ലിച്ച് ആ ഗുണ്ടാ സംഘത്തെ അവസാനിപ്പിക്കാൻ മാധവൻ പദ്ധതിയിടുന്നു. കരിമ്പൻ ജോണിന്റെ വലം കയ്യായ മുസ്തഫയാണ് സുധാകരനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് എന്ന് അതിനോടകം മനസ്സിലാക്കിയിരുന്ന മാധവൻ, ജോബിയേയും ചാക്കോയേയും അയാൾക്കെതിരെ തിരിക്കുന്നു. അവരുടെ ശത്രുപക്ഷമായ ജബ്ബാർ എന്നാ വ്യാജേന ചാക്കോയെ ഫോണ്‍ വിളിച്ച് ജോബിയെ കൊല്ലാൻ താൻ മുസ്തഫക്ക് കൊട്ടേഷൻ നൽകിയതായി പറയുന്നു. ചാക്കോയും ജോബിയും ചേർന്ന് മുസ്തഫയെ കൊലപ്പെടുത്തുന്നു.

വിശ്വസ്തനായ മുസ്തഫയുടെ കൊലപാതകം കരിമ്പൻ ജോണിനെ അസ്വസ്ഥനാക്കുന്നു. അത് ചെയ്തത് ജബ്ബാറാണെന്ന് ജോബിയും ചാക്കോയും ജോണിനെ വിശ്വസിപ്പിക്കുന്നു. പകരം ചോദിക്കാൻ പുറപ്പെടുന്ന ജോണിനെ ജോബി തടയുകയും ജബ്ബാറിനെ താൻ കൊല്ലാമെന്ന് പറയുന്നു. ജീവനുമായി ചേർന്ന് ജോബി അതിനുള്ള പദ്ധതി തയ്യാറാക്കുകയും ഒരു ഡാൻസ് ബാറിനുള്ളിൽ വച്ച് ജോബി ജബ്ബാറിനെ കൊല്ലുകയും ചെയ്യുന്നു. എന്നാൽ അവരെ പിന്തുടർന്ന് അവിടെയെത്തുന്ന മാധവൻ ആ കൊലപാതകം തന്റെ മൊബൈലിൽ പകർത്തുന്നു. ആ വീഡിയോ സി ഐ ജീവന് അയച്ച് കൊടുക്കുന്നതോടെ അവർ പരിഭ്രാന്തിയിലാകുന്നു. ജോബിയോട് ഒളിവിൽ പോകാൻ ജീവൻ പറയുന്നു. ജോബി നഴ്സിന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്നു. ജോബിയെ അവിടെ എത്തിച്ച് തിരിച്ചു വരുന്ന ചാക്കോയെ ഒരു അപകടമുണ്ടാക്കി മാധവൻ കൊലപ്പെടുത്തുന്നു. ചാക്കോ കൂടി കൊല്ലപ്പെടുന്നതോടെ ഗൗതമിന് മാധവനെ സംശയമാകുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ അയാൾക്ക് മാധവനെ അറസ്റ്റു ചെയ്യാൻ കഴിയാതെ വരുന്നു. മാധവൻ, കരിമ്പൻ ജോണിന്റെ ആളാണെന്ന് പറഞ്ഞ് ജീവനെ വിളിക്കുകയും ജബ്ബാറിന്റെ കൊലപാതകം വീഡിയോയിൽ പകർത്തിയ ആളെ കിട്ടിയെന്നും ഉടനെ ജീവനെ കാണണമെന്നും പറയുന്നു. ഒരു ഒഴിഞ്ഞ ബംഗ്ലാവിലേക്ക് ജീവനെ വരുത്തുന്ന മാധവൻ അയാളെ ചോദ്യം ചെയ്യുന്നു. അതിനിടയിൽ അവിചാരിതമായി എസ് ആർ കെയുടെ ഫോണ്‍ വരുന്നു. എസ് ആർ കെയാണ് സുധാകരന്റെ മരണത്തിനു പിന്നിലെന്ന് ജീവൻ മാധവനോട് പറയുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

ജോബി ഒളിച്ചിരിക്കുന്ന സ്ഥലം മാധവൻ ഗൗതമിനെ വിളിച്ചറിയിക്കുന്നു. ജോബിയെ ജീവന്റെ ഫോണിൽ നിന്നും വിളിച്ച് ജീവനെ പോലീസ് അറസ്റ്റ് ചെയ്തെന്നും ജോബി ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കിയ പോലീസ് അവനെ തേടി വരുന്നുണ്ടെന്നും മാധവൻ പറയുന്നു. ജോബിയെ രക്ഷിക്കാനായി തന്നെയാണ് ജീവൻ നിയോഗിച്ചിരിക്കുന്നതെന്നും പെട്ടെന്ന് ആ ബംഗ്ലാവിൽ എത്താനും മാധവൻ പറയുന്നു. ജോബി പോലീസിനെ വെട്ടിച്ച് അവിടെയെത്തുന്നു. മാധവനെ കാണുന്ന ജോബി അയാൾക്ക് നേരെ വെടിയുതിർക്കുന്നു. ജോബിയുടെ വെടിയേറ്റ് സി ഐ ജീവൻ കൊല്ലപ്പെടുന്നു. ജോബിയെ ബോധം കെടുത്തി ബൈക്കിൽ കൊണ്ടു പോയി, മാധവൻ ഒരു ലോറിയുടെ അടിയിൽ തള്ളുന്നു. ജീവന്റെ ഫോണിൽ എസ് ആർ കെയുമായുള്ള വിവിധ സംഭാഷണങ്ങളുടെ റെക്കോർഡിംഗ് മാധവൻ കാണുന്നു. അതിൽ നിന്നും മൂർത്തി സാർ ആണ് എസ് ആർ കെ എന്ന് മാധവൻ മനസിലാക്കുന്നു. അയാളെ കാണുന്ന മാധവൻ ആ സംഭാഷണങ്ങൾ കേൾപ്പിക്കുന്നതോടെ അയാൾ എല്ലാം സമ്മതിക്കുന്നു. ടിപ്പർ ഇടിച്ചിട്ടും മരിക്കാതിരുന്ന സുധാകന്റെ താൻ കാർ കയറ്റിയാണ് കൊലപ്പെടുത്തിയതെന്ന് മൂർത്തി മാധവനോട് പറയുന്നു. അതേ സമയം അവിടെയെത്തുന്ന ഗൗതം മൂർത്തിയെ മറ്റു പല കേസുകൾക്കുമായി അറസ്റ്റ് ചെയ്യുന്നു.

മൂർത്തിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാതെ ഗൗതം ചോദ്യം ചെയ്യുന്നു. അയാളുടെ കൂടെയുള്ള എല്ലാവരും കൊല്ലപ്പെട്ടുവെന്നും അടുത്ത ഇര മൂർത്തിയാണെന്നും ഗൗതം പറയുന്നു. മാധവനാണ് എല്ലാവരേയും കൊന്നതെന്നും അവൻ തന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും മൂർത്തി പറയുന്നു. മാധവന്റെ ഫോണ്‍ ട്രേസ് ചെയ്യുന്ന ഗൗതം അയാൾ ഹോസ്പിറ്റലിൽ ആണുള്ളത് എന്ന് മനസ്സിലാക്കുന്നു. മാധവനെ വിളിക്കുകയും അവിടെ ആ സമയം ഉണ്ടായിരുന്ന ഡോക്ടർ മാധവൻ രാവിലെ മുതൽ ഹോസ്പിറ്റലിൽ തന്നെ ഉണ്ട് എന്ന് പറയുകയും ചെയ്യുന്നതോടെ ഗൗതമിന്റെ അയാളെ അറസ്റ്റ് ചെയ്യാം എന്ന പ്രതീക്ഷ നശിക്കുന്നു. മാധവൻ മൂർത്തിയെ കൊല്ലുമെന്നും അതിൽ നിന്നും രക്ഷപ്പെടാനായി എല്ലാം സമ്മതിച്ച് പോലീസിനു കീഴടങ്ങുന്നതാവും ഉചിതമെന്നും ഗൗതം പറയുന്നു. മൂർത്തി അതിനു സമ്മതിക്കുന്നു. അതിനിടയിൽ മാധവൻ കരിമ്പൻ ജോണിനെയും ജബ്ബാർ ഗ്രൂപ്പിനെയും തമ്മിലടിപ്പിക്കാൻ തീരുമാനിക്കുന്നു. അവർ തമ്മിൽ കണ്ടുമുട്ടുന്ന സ്ഥലത്ത് സംഘട്ടനമുണ്ടാകുന്നതോടെ ഗൗതവും കൂട്ടരും അങ്ങോട്ടെത്തുന്നു. ജബ്ബാറിന്റെ ബാപ്പ കരിമ്പൻ ജോണിനെ കൊലപ്പെടുത്തുന്നു. അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിനിടയിൽ പോലീസ് വണ്ടിയിൽ മൂർത്തിയെ കാണുന്ന മാധവൻ അയാളെ കൊലപ്പെടുത്തുന്നു. മാധവനെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നില്ല. അസുഖം ഭേദമായ ശേഷം മണിമേഖലയുമായി അയാൾ നാട്ടിലേക്ക് പോയി തന്റെ പൊതുപ്രവർത്തനം തുടരുന്നു.

Runtime
163mins
റിലീസ് തിയ്യതി

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയുന്ന സിനിമയാണ് അവതാരം. തമിഴ് നടി ലക്ഷ്മി മേനോനാണ് നായിക. 

avatharam movie poster

പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
ഓഫീസ് നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sun, 07/06/2014 - 21:07