ദി ട്രൂത്ത്

കഥാസന്ദർഭം

കേരള മുഖ്യമന്ത്രി ഒരു സ്ഫോടനത്തിൽ കൊല്ലപ്പെടുകയും, അതന്വേഷിക്കാനായി ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപവത്കരിക്കപ്പെടുകയും ചെയ്യുന്നു. ആ ടീം കൊലയാളിയിലേക്ക് എത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

U
124mins
റിലീസ് തിയ്യതി
അതിഥി താരം
The Truth (Malayalam Movie)
1998
വസ്ത്രാലങ്കാരം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
അതിഥി താരം
ചമയം (പ്രധാന നടൻ)
കഥാസന്ദർഭം

കേരള മുഖ്യമന്ത്രി ഒരു സ്ഫോടനത്തിൽ കൊല്ലപ്പെടുകയും, അതന്വേഷിക്കാനായി ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപവത്കരിക്കപ്പെടുകയും ചെയ്യുന്നു. ആ ടീം കൊലയാളിയിലേക്ക് എത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കാസറ്റ്സ് & സീഡീസ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

പ്രശസ്തമായ ഒരു ബ്രാഹ്മണ കുടുംബത്തിലെ പ്രഗത്ഭനായ ഒരു ജ്യോത്സ്യനാണ്‌ പട്ടേരി. വിവാദമായ ഒരു വിഗ്രഹ മോഷണ കേസിൽ അദ്ദേഹം ചില തുമ്പുകൾ നൽകി ഡി വൈ എസ് പി പൊതുവാളിനെ സഹായിക്കുന്നു. കേരളാ മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ശ്രീ മാധവൻ ആ സമയം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സ്വന്തം പാർട്ടിക്കാർക്കും ഒരു വലിയ തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രികാ സമർപ്പണത്തിനു പോകുന്ന സമയം മാധവൻ പട്ടേരിയെ കാണുന്നു. തെരഞ്ഞെടുപ്പ് നടക്കില്ല എന്ന് അദ്ദേഹം പറയുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാധവൻ ഒരു ബോംബ്‌ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നു. അന്വേഷണം എസ് പി മീനാ നമ്പ്യാർ ഏറ്റെടുക്കുന്നു. സ്ഫോടന സ്ഥലത്ത് നിന്നും ;ലഭിച്ച ക്യാമറയിലെ ചിത്രങ്ങളിൽ നിന്നും കൊലപാതകി ഒരു സ്ത്രീയാണെന്ന് മനസ്സിലാക്കുന്നു. അവർ വാടകക്ക് താമസിച്ചിരുന്ന വീട് കണ്ടുപിടിക്കുന്ന പോലീസ് അവരെ സഹായിച്ച കുറ്റത്തിന് വീട്ടുടമയേയും കുടുംബത്തേയും അറസ്റ്റ് ചെയ്യുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആ കൊലപാതകിയെ കണ്ടെത്താൻ പോലീസിനു കഴിയുന്നില്ല. കോടതി മറ്റൊരു അന്വേഷണ ഏജൻസിയെ കൊണ്ട് കേസന്വേഷിപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകുന്നു.

കേസന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകൃതമാകുന്നു, അതിനെ നയിക്കാൻ ഡൽഹിയിൽ നിന്നും പട്ടേരിയുടെ മകൻ ഭരത് എത്തുന്നു. അന്വേഷണം തന്നിൽ നിന്നും മാറ്റിയ അതൃപ്തി കാരണം മീര നമ്പ്യാർ അവരോട് സഹകരിക്കാതെ വരുന്നു. ഡി ജി പിയെ കാണുവാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എത്തുന്ന ഭരതിന്റെ കാർ ബോംബു സ്ഫോടനത്തിൽ തകരുന്നു. മാധവനൊപ്പം മരിച്ച ഡി വൈ എസ് പി ജോണ്‍ താൻ മൂലമാണ് മരിച്ചതെന്നും താനാണ് മാധവൻ കൊല്ലപ്പെടുമെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടർന്ന് ജോണിനോട് മാധവനൊപ്പം ഉണ്ടാവണമെന്ന് നിർദ്ദേശിച്ചതെന്നും ഡിജിപി ഹരിപ്രസാദ് പറയുന്നു. അതിനാൽ ഭരതിനോട് അന്വേഷണം അവസാനിപ്പിച്ച് പോകണം എന്ന് അപേക്ഷിക്കുന്നു. എന്നാൽ ഭരത് അത് നിരസിക്കുന്നു. സ്വന്തം പാർട്ടി തന്നെ മാധവനെ തോൽപ്പിക്കാൻ ശ്രമിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ഭരതും ടീമും പാർട്ടി നേതാക്കളെ കാണുന്നു. വ്യക്തമായ സൂചനകൾ ഒന്നും തന്നെ ലഭിക്കാതെ അവർ മടങ്ങുന്നു. ആ സമയത്താണ് മാധവന്റെ പി എ രവീന്ദ്രൻ നായർ, മാധവന്റെ മരണം ചില ഉദ്യോഗസ്ഥർ ആഘോഷിച്ച വിവരം ഭരതിനെ അറിയിക്കുന്നത്. അതിലെ ഒരു പ്രമുഖനായ അൻവർ അഹമ്മദിനെ ചോദ്യം ചെയ്യുമ്പോൾ മാധവനെ ഇലക്ഷനിൽ തോൽപിക്കുവാൻ തങ്ങൾ ഗൂഢാലോചന നടത്തി എന്നും അതിനായി 25 ലക്ഷം രൂപ തങ്ങൾ പിരിച്ച് സി കെ സി നമ്പ്യാരെ ഏൽപ്പിച്ചു എന്നും പറയുന്നു. മീരാ നമ്പ്യാരുടെ അമ്മാവൻ കൂടിയായ നമ്പ്യാരെ കണ്ടെത്താൻ ഭരതും സംഘവും മീരയുടെ വീട് റെയ്ഡ് ചെയ്യുന്നു. നമ്പ്യാരെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും തന്നെ ഭരത് അപമാനിച്ചതായി മീര കരുതുന്നു. മീര തന്നെ നമ്പ്യാരെ കണ്ടെത്തി ഭരതിനെ ഏൽപ്പിക്കുന്നു. മാധവനെ ഇലക്ഷനിൽ തോൽപ്പിക്കാൻ താൻ പണം നൽകിയത് പൂഴിമറ്റം തോമ്മാച്ചനാണെന്നു നമ്പ്യാർ പറയുന്നു. തോമാച്ചനെ ചോദ്യം ചെയ്യുമ്പോൾ അയാൾ പണം വാങ്ങിയതായി സമ്മതിക്കുന്നു. പക്ഷേ പണം വാങ്ങിയത് പാർട്ടി ഫണ്ടിലേക്കാണെന്നും പാർട്ടി വിചാരിച്ചാൽ പോലും ജനസ്വാധീനമുള്ള മാധവനെ തോൽപ്പിക്കാനാവില്ല തോമാച്ചൻ പറയുന്നു. ഭരതിന്റെ ടീം ആ കില്ലർ വുമണ്‍ താമസിച്ച വീട് പരിശോധിച്ച് വിരലടയാളങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും കില്ലർ ഒരു സ്ത്രീ അല്ല എന്നും അതൊരു പുരുഷനാണെന്നും കണ്ടെത്തുന്നു. ഉപേക്ഷിക്കപ്പെട്ട ക്യാമറ മനപൂർവ്വം തെറ്റുദ്ധരിപ്പിക്കാൻ വേണ്ടി ഉപേക്ഷിച്ചതാണെന്നും അവർ മനസ്സിലാക്കുന്നു. ഭരതിന്റെ അസിസ്റ്റന്റ് നിമ്മി പട്ടേരിയുടെ സഹായത്തോടെ യഥാർത്ഥ കൊലയാളിയുടെ ചിത്രം വരച്ചെടുക്കുന്നു. എന്നാൽ അതിനോടകം തന്നെ ഭരത് കമ്പ്യൂട്ടർ സഹായത്തോടെ കൊലയാളിയുടെ ചിത്രം വരച്ചെടുത്തിരുന്നു.

സ്ഫോടനം നടന്ന് മാസങ്ങൾ കഴിഞ്ഞതിനാൽ അയാളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. ഒടുവിൽ അയാളുടെ ചിത്രവുമായി പത്രങ്ങളിൽ ഒരു ചരമവാർഷിക കുറിപ്പ് അവർ നൽകുന്നു. അതിൽ ഒരു പത്രത്തിന്, ജീവനോടിരിക്കുന്ന ഒരാളെ കൊന്നു എന്ന് പറഞ്ഞൊരു പ്രതികരണം രാമചന്ദ്രൻ നായർ എന്നൊരാളിൽ നിന്നും ലഭിക്കുന്നു. അയാളെ ചെന്ന് കാണുന്ന ഭരത്, അദ്ദേഹം തന്റെ മകൻ സാബുവിനോപ്പമാണ് ബോസ് എന്ന് പേരുള്ള അയാളെ മൂന്നു മാസം മുന്നേ കണ്ടത് എന്ന് പറയുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറായ സാബുവിന്റെ ഫ്ലാറ്റിൽ അവർ എത്തുന്നുവെങ്കിലും സാബുവിനെ കാണുവാൻ കഴിയുന്നില്ല. അവിടെ നിന്നും ലഭിക്കുന്ന ഒരു കത്തിൽ നിന്നും ആനപ്പാറ മാനസികരോഗാശുപത്രിയിൽ ചികിത്സയിലാണയാൾ എന്ന് അവർക്ക് മനസ്സിലാകുന്നത്. അവർ സാബുവിനെ കാണുവാൻ ചെല്ലുന്നുവെങ്കിലും അയാൾ ഒട്ടും സഹകരിക്കുന്നില്ല. ഒടുവിൽ നിമ്മി ഒറ്റക്ക് അയാളെ കാണുകയും സാബു അഭിനയിക്കുകയാണെന്ന് തനിക്കറിയാമെന്നും  ബോസ് പറഞ്ഞിട്ടാണ് താൻ വന്നിരിക്കുന്നത് എന്ന് പറയുകയും ചെയ്യുന്നു.സാബു അത് വിശ്വസിക്കുകയും രക്ഷപ്പെടാനുള്ള വഴിയായി അതിനെ കാണുന്നതോടെ ഭരതും സംഘവും അവനെ കസ്റ്റഡിയിൽ എടുക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ മയക്കുമരുന്നിനു വേണ്ടി ബോസിനു വേണ്ടി ക്യാമറാ ഫ്ലാഷിൽ ബോംബിനെ റിമോട്ട് ഉണ്ടാക്കിക്കൊടുത്തത് താനാണെന്ന് സാബു സമ്മതിക്കുന്നു.

സാബുവിൽ നിന്നും ബോസിന്റെ ഒളിത്താവളം ഭരതും സംഘവും മനസ്സിലാക്കുന്നു. അവർ അവിടെയെത്തുന്നുവെങ്കിലും ബോസ് മരിച്ച നിലയിൽ കാണപ്പെടുന്നു. അന്വേഷണം വഴിമുട്ടിയ ആ അവസരത്തിലാണ് മാധവൻ പങ്കെടുത്ത മറ്റു ചില പരിപാടികളുടെ ഫോട്ടോകളിൽ ബോസിനെ ഭരത് കാണുന്നത്. തുടർന്ന് സാബുവിനെ ചോദ്യം ചെയ്യുമ്പോൾ ആദ്യം മാധവനെ വധിക്കാൻ ഒരു തവണ ശ്രമിച്ചിരുന്നുവെന്നും മാധവന്റെ കൂടെ മറ്റൊരാളെ കൂടി പ്രതീക്ഷിച്ചിരുന്നുവെന്നും അയാൾ വരാത്തതിനാൽ അന്ന് ആ ശ്രമം നടന്നില്ല എന്നും സാബു പറയുന്നു, പക്ഷേ കൂടുതൽ വിവരങ്ങൾ നൽകാൻ സാബുവിന് കഴിയാതെ പോകുന്നു. തുടർന്നു ആ മീറ്റിങ്ങുകളിൽ പങ്കെടുത്തവരുടെ ലിസ്റ്റെടുക്കാൻ ഭരതും കൂട്ടരും ശ്രമം ആരംഭിക്കുന്നു. അതിനിടെ ഭരതിനെതിരെ ഒരു വധശ്രമം ഉണ്ടാകുന്നു. വധിക്കാൻ വന്ന ഗുണ്ടകളിൽ ഒരാൾ ഭരതിന്റെ കയ്യിൽ അകപ്പെടുന്നു. അയാൾ ബോസിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്നുവെങ്കിലും ബോസിന്റെ ഫോട്ടോ തിരിച്ചറിയാൻ അയാൾക്ക് കഴിയാതെ വരുന്നതോടെ ആ കള്ളം പൊളിയുന്നു. അയാളെ കൂടുതൽ ചോദ്യം ചെയ്ത് ഭരതും സംഘവും കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നു. ഒടുവിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം വിജയകരമായി അവസാനിപ്പിക്കുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

ഒടുവിൽ ഭരതും സംഘവും തങ്ങളുടെ കണ്ടെത്തലുകൾ ജഡ്ജിനു മുന്നിൽ അവതരിപ്പിക്കുന്നു. കൊലയാളിയുടെ ലക്ഷ്യം മാധവൻ ആയിരുന്നില്ല എന്നും മാധവന്റെ മരണം ഒരു പുകമറയായി കൊലയാളി ഉപയോഗിച്ചതാണെന്നും അദ്ദേഹത്തിന്റൊപ്പമുണ്ടായിരുന്ന ഡി വൈ എസ് പി  ജോണ്‍ ആയിരുന്നുവെന്നും ഭരത് വെളിപ്പെടുത്തുന്നു. ജോണിന്റെ ഭാര്യയിൽ നിന്നും ജോണ്‍ ആ സമയം അന്വേഷിച്ചിരുന്ന പടക്കശാല സ്ഫോടന കേസുമായി ഇതിനു ബന്ധമുണ്ടാകമെന്ന നിഗമനത്തിൽ ഭരത് എത്തുന്നു. അന്വേഷണം പൂഴിമറ്റം തോമയിൽ എത്തുന്നു. കരിമരുന്ന് ലൈസൻസിന്റെ മറവിൽ തോമസ് രാജ്യ വിരുദ്ധ ശക്തികൾക്ക് സ്ഫോടക വസ്തുകൾ വിറ്റിരുന്നു എന്ന് മനസ്സിലാക്കിയ ജോണ്‍ കൂടുതൽ അന്വേഷണത്തിൽ ആയിരുന്നു. ഇതറിഞ്ഞ തോമസാണ് ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന് ഭരത് കണ്ടെത്തുന്നു. പക്ഷേ ഇത്രയും നീചമായ കൊലപാതകം ആസൂത്രണം ചെയ്തത് ഡി ജി പി ഹരിപ്രസാദാണെന്ന് ഭരത് വെളിപ്പെടുത്തുന്നു. ഹരിപ്രസാദ് അത് നിഷേധിക്കുന്നു. മാധവൻ പ്രസംഗിച്ച വേദിയിൽ ജോണിനെ എത്തിക്കാൻ ഒരു ഭീഷണിയുടെ കാര്യം പറഞ്ഞ് ഹരിപ്രസാദ് ശ്രമിച്ചത് ഭരത് തെളിവു സഹിതം വിശദമാക്കുന്നു. അത് കൂടാതെ ബോസിന്റെ ഫോണ്‍ നമ്പർ ഹരിപ്രസാദിന്റെ പെഴ്സണൽ ഡയറക്ടരിയിൽ കാണുന്നതും തെളിവാകുന്നു. ഹരിപ്രസാദ് പൂഴിമറ്റം തോമയുടെ രഹസ്യ പങ്കാളിയായിരുന്നു. ഹരിപ്രസാദും തോമയും നിയമത്തിന്റെ പിടിയിൽ അകപ്പെടുന്നു. ഭരത് ഡൽഹിയിലേക്ക് മടങ്ങുന്നു.

Runtime
124mins
റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Executive Producers
നിർമ്മാണ നിർവ്വഹണം
Submitted by m3db on Wed, 04/09/2014 - 00:00