മിന്നുന്നതെല്ലാം പൊന്നല്ല

minnunnathellam ponnalla poster

റിലീസ് തിയ്യതി
Minnunnathellam ponnalla
1957
അനുബന്ധ വർത്തമാനം

എസ്. ജാനകിയുടെ മലയാളസിനിമാപ്രവേശം “ഇരുൾ മൂടുകയോ എൻ....” പാടിക്കൊണ്ട്. എം. ബി. ശ്രീനിവാസൻ പാടിയെന്ന അപൂർവ്വതയും ഉണ്ട്.

ഹിന്ദി സിനിമ “സി ഐ. ഡി’ യുടെ കോപ്പിയാണ് ഈ സിനിമ. പാട്ടുകൾ മിക്കതും ഹിന്ദിപ്പാട്ടുകളൂടെ നേർ കോപ്പി ആണ്. “പച്ചവർണ്ണപ്പൈങ്കിളിയേ ഒന്നു പറയുമോ” എന്ന പാട്ട് നൃത്തവേദികളിൽ ആവർത്തിക്കപ്പെട്ടു.

കഥാസംഗ്രഹം

ധർമ്മപാലൻ സ്ഥലത്തെ സാംസ്കാരികനായകൻ എന്നപേരിൽ വിലസിയിരുന്നെങ്കിലും കുടിലതയും തെമ്മാ‍ാടിത്തരവും ഉള്ള മറ്റൊരു മുഖം ഉണ്ടെന്ന് തെളിയിക്കാൻ പത്രാധിപർ രാധാകൃഷ്ണൻ ശ്രമിച്ചു. പണം കൊണ്ട് പത്രാ‍ാധിപരെ വശമാക്കാൻ പറ്റില്ലെന്നറിഞ്ഞ ധർമ്മപാലൻ വിജയൻ എന്നൊരു സഹായിക്കൊണ്ട് അയാളെ കൊല്ലിച്ചു. അതിനു സാക്ഷി അവിറ്റെ എത്തിപ്പെട്ട മോഷ്ടാവ് പാച്ചനാണ്. സി ഐ ഡി ആയ രാജൻ അവിടെ എത്തി പാച്ചനെ പിടിച്ചെങ്കിലും വിജയൻ ഓടി മറഞ്ഞു. സ്ഥലത്തെ ജഡ്ജിയുടെ മകൾ മാലതിയുടെ കാർ എടുത്തോടിച്ചു അയാൾ. അതുവഴി മാലതിയെ പരിചയപ്പെടാനും അവളിൽ അനുരാഗമുദിയ്ക്കാനും സാധിച്ചു രാജന്. വിജയനെ പിടികൂടി, അയാൾ കുറ്റം സമ്മതിച്ചു വെങ്കിലും ഇതിനു പുറകിൽ ആരാണെന്ന് അയാൽ പറയുന്നില്ല. ധർമ്മപാലൻ ഒരുനാൽ രാജനെ വിരുന്നിനു വിളിച്ചു, ലീല എന്നൊരു സുന്ദരിയെ പരിചയപ്പെടുത്തി, അവളുടെ ആട്ടത്തിൽ മയക്കാൻ ശ്രമിച്ചു. ഇതിൽ കുരുങ്ങാത്ത രാജനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു ധർമ്മപാലൻ. പുഴയിൽ ബൊധം കെട്ടു കിടന്ന രാജനെ പാച്ചൻ രക്ഷിച്ചു. ദുഷ്പ്പേരിൽ നിന്നും രക്ഷപെടാൻ ആത്മഹത്യയ്ക്ക് തുനിഞ്ഞതാണെന്ന് ധർമ്മപാലൻ പ്രിയമിത്രമായ ജഡ്ജിയെ ധരിപ്പിച്ചു. രാജൻ മാലതിയെ കാണുന്നത് ജഡ്ജി വിലക്കി.വിജയൻ കള്ളി വെളിച്ചത്താക്കുമൊ എന്ന് പേടിച്ച് ധർമ്മപാലൻ ജെയിലിൽ കിടക്കുന്ന അയാളെ വകവരുത്തി. രാജന്റെ പീഡനം മൂലമാണ് വിജയൻ മരിച്ചതെന്ന് വരുത്തിക്കൂട്ടുകയും ചെയ്തു. രാജനു 10 വർഷത്തെ കഠിനതടവു കിട്ടി. പതിനായിരം ആണു ജാമ്യസംഖ്യ. പിതാവിന്റെ ആജ്ഞ അനുസരിക്കാതെ മാലതി ആ തുക കെട്ടി വച്ചു. അതിനും മുൻപ് രാജൻ തടവ് ചാടിയിരുന്നു. ധർമ്മപാലന്റെ അനുയായികൾ രാജനെ കുത്തി മുറിവേൽ‌പ്പിച്ച് അയാളുടെ അടുക്കൽ എത്തിച്ചു. തടങ്കലിലാക്കപ്പെട്ട അച്ഛനെയോറ്ത്ത് ധർമ്മപാലന്റെ ദുർവൃത്തികൾക്ക് കൂട്ടു നിൽക്കേണ്ടി വന്ന ലീല സ്വജീവൻ പണയപ്പെടുത്തിയും രാജനെ രക്ഷിക്കാൻ ശ്രമിച്ചു. ലീലയെ ധർമ്മപാലൻ തോക്കിനിരയാക്കിയെങ്കിലും അവൾ മരിച്ചില്ല. ജഡ്ജിയ്ക്ക് ധർമ്മപാലനെക്കുറിച്ച് സംശയം തോന്നിത്തുടങ്ങി. ആശുപത്രിയിൽ ചെന്ന് ലീലയെ വകവരുത്തൻ ശ്രമിച്ച ധർമ്മപാലനെ രാജൻ തടഞ്ഞു. കള്ളനോട്ടുകൾ നശിപ്പിക്കാൻ പരക്കം പാഞ്ഞ ധർമ്മപാലനെ രാജൻ പിൻ തുടർന്ന് അതിഭയയങ്കര അടിപിടിയ്ക്കു ശേഷം കീഴ്പ്പെടുത്തി. മാലതിയെയാണ് രാജൻ സ്നേഹിക്കുന്നതെന്നറിഞ്ഞ ലീല പിന്മാറി. രാജൻ മാലതിയെ കല്യാണം കഴിച്ചു.

റിലീസ് തിയ്യതി

minnunnathellam ponnalla poster