Director | Year | |
---|---|---|
അഗ്നിനിലാവ് | എൻ ശങ്കരൻ നായർ | 1991 |
Pagination
- Previous page
- Page 4
എൻ ശങ്കരൻ നായർ
പാലാ നാരയണൻ നായരാണ് 8 പാട്ടുകൾ എഴുതിയത്.തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന ജി. ഗോവിന്ദപ്പിള്ള (കമ്മ്യൂണിസ്റ്റ് പത്രം കൈരളിയുടെ പത്രാധിപരായിരുന്നു ഇദ്ദേഹം) തൊഴിലാളി വിജയത്തെക്കുറിച്ച് സിനിമാ നിർമ്മിച്ചതാണിതെങ്കിലും തമിഴ് സിനിമകളൂറ്റെ ചട്ടക്കൂടിലാണ് സിനിമാ പിടിച്ചിടപ്പെട്ടത്. ‘ ഒരു കാറ്റും കാറ്റല്ല”, “കിഴക്കുനിന്നൊരു പെണ്ണു വന്നു” എന്നീ പാട്ടുകൾ പോപുലർ ആയിരുന്നു.
തമ്പിയദ്ദേഹം ജന്മിയാണ്, മകൻ രവി ഫാക്റ്ററി ഉടമയായ മുതലാളിയും. തൊഴിലാളിപ്രമുഖനാണ് മാാധവൻ. മാധവന്റെ അനിയത്തി ലീലയെ തമ്പി എടുത്തു വളർത്തുകയാണ്. മാധവൻ ഇതറിയുന്നില്ല. മറ്റൊരു തൊഴിലാളി നേതാവായ ഭാസിയ്ക്ക് ലീലയിൽ കമ്പമുണ്ട്. രവി ലീലയെ വശപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. രവിയുടെ അമ്മ ഭാരതിയാവട്ടെ ഇതിനൊക്കെ ഒത്താശ ചെയ്യുന്നുമുണ്ട്. മാധവനാകട്ടെ ചകിരി പിരിക്കുന്ന ജാനകിയുമായി പ്രണയത്തിലാണ്. മുതലാളി-തൊഴിലാളി സംഘട്ടനങ്ങ്നൽ മൂർച്ഛിയ്ക്കുന്നു. രവിയുടെ തോക്കിനിരയായി മാാധവൻ മരിയ്ക്കുന്നു. അതിനു തൊട്ടു മുൻപ് ലീലയുടെ കയ്യിലെ അടയാളം കണ്ട് അവൾ തന്റെ അനുജത്തിയാണെന്ന് തിരിച്ചറിയുന്നുണ്ട് മാധവൻ. ഭാസി ലീലയെ കല്യാണം കഴിയ്ക്കുന്നു.