ന്യൂസ് പേപ്പർ ബോയ്

മലയാള സിനിമയിൽ നിയോ റിയലിസം പരീക്ഷണമായ ചിത്രം.ഒരു പക്ഷേ കാലത്തിനു മുമ്പേ നടന്ന ചിത്രമെന്നും വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഒരു സംഘം യുവാക്കളും വിദ്യാർത്ഥികളുമാണ് അണിയിച്ചൊരുക്കിയത്. 1955 മെയ് പതിമൂന്നിനാണ് ഈ ചിത്രം സാക്ഷാത്ക്കരിക്കപ്പെട്ടത്. സംവിധായകൻ പി രാംദാസ്.ആദ്യം "കമ്പോസിറ്റർ" എന്നൊരു ചെറുകഥയെഴുതി മാഗസിനിൽ പബ്ലീഷ് ചെയ്തത് പിന്നീട് സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മദ്രാസിൽ നിന്നും ഒരു 8m.m ക്യാമറ വാങ്ങുകയും ഏറെ സിനിമാ പുസ്തകങ്ങൾ ഒക്കെ പഠിച്ച് സിനിമ പൂർത്തിയാക്കുകയും ചെയ്തു. രാംദാസ്, സഹോദരൻ ബാലകൃഷ്ണൻ,പരമേശ്വരൻ,കന്തസ്വാമി തുടങ്ങി സിനിമയുടെ പിന്നിൽ അണിനിരന്നവരൊക്കെ അന്ന് വിദ്യാർത്ഥികളായിരുന്നു.

"ആദർശ് കലാമന്ദിർ" എന്ന ബാനറിൽ കേണൽ ഗോദരാജവർമ്മയാണ് 1954 മെയ് അഞ്ചിന് തിരുവനന്തപുരം മെറീലാന്റ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ടിംഗ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.  അത്രനാളും നിലനിന്നിരുന്ന സിനിമാ സങ്കൽപ്പങ്ങൾക്കും കച്ചവടസാധ്യതകൾക്കും വിരുദ്ധമായിരുന്നതിനാൽ വിതരണക്കാരെ ലഭ്യമായില്ല. പ്രേക്ഷകരുടെ അഭിരുചികൾക്കനുസരിച്ച് സിനിമയിൽ മാറ്റം വരുത്തണമെന്ന് ശഠിച്ച വിതരണക്കാർക്ക് രാംദാസ് വഴങ്ങിയുമില്ല. അവസാനം മലബാർ-കൊച്ചി വിതരണവകാശം ആർ എസ് പിക്ചേഴ്സിനും തിരുവനന്തപുരം വിതരണം വെറൈറ്റി പിക്ചേഴ്സും ഏറ്റെടുത്തു. സിനിമയുടെ അന്ത്യം സ്വാഭാവികമായി എഴുതിക്കാണിച്ചിരുന്ന "ശുഭം" എന്നത് മാറ്റി "ആരംഭം" എന്നതൊക്കെ എഴുതിക്കാണിച്ചത് കൂക്ക് വിളികളോടെയാണ് കാണികൾ സ്വീകരിച്ചത്.അക്കാലത്തെ കാണികളുടെ അഭിരുചികൾക്കപ്പുറമായിരുന്നു ഒരു റിയലിസ്റ്റിക് ചിത്രം എന്നതിനാൽത്തന്നെ "ന്യൂസ് പേപ്പർ ബോയ്" ബോക്സോഫീസിൽ പരാജയമായി. രാംദാസ് തുടർന്നും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു "വാടക വീട്ടിലെ അഥിതി","നിറമാല" എന്നിവയായിരുന്നു അത്. നിറമാല നിർമ്മിച്ചതും രാംദാസ് ആയിരുന്നു.

ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ "ന്യൂസ് പേപ്പർ ബോയി" ഗവണ്മമെന്റിന്റെ അംഗീകാരം നേടീ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.

റിലീസ് തിയ്യതി
News Paper Boy (1955)
1955
അസ്സോസിയേറ്റ് എഡിറ്റർ
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

നാഗവള്ളി ആര്‍ . എസ്‌ . കുറുപ്പ്  എഴുതിയ പല പ്രയോഗങ്ങളും കഥ നടക്കുന്ന തൃശൂരിലെ ശൈലിയുമായി യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിന്‍റെ realistic സ്വഭാവത്തെ ഇത് ബാധിക്കും എന്നത് കൊണ്ട് സംവിധായകന്‍ രാംദാസ് ഈ പ്രയോഗങ്ങള്‍ തൃശൂര്‍ ശൈലിയിലേക്ക് മാറ്റി എഴുതുകയായിരുന്നു.

 കുറെ ചെറുപ്പക്കാരുടെ ഉത്സാഹപരിണതിയാണ് ഈ സിനിമ. സംവിധായകൻ രാമദാസിനു കഷ്ടിച്ച് ഇരുപത് വയസ്സ്. ഇൻഡ്യയിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമ എന്ന ചരിത്രസാംഗത്യമുണ്ടിതിനു. പാഥേർ പാഞ്ചാലി ഇതിനു ശേഷമാണ് പുറത്തിറങ്ങിയത്. മലയാളം സിനിമ അന്നു വരെ കാണാത്ത യഥാതഥ ശൈലി ക്യാമെറ വർക്കിലും അഭിനയത്തിലും മറ്റു സാങ്കേതികതകളിലും പ്രകടമായിരുന്നു. കഥാഭാഗം മുന്നോട്ടു കൊണ്ടുപോകാൻ പാട്ട് ഉപയോഗിക്കുന്ന രീതി ഈ സിനിമയിലാണ് ആദ്യം കണ്ടത്.

കഥാസംഗ്രഹം

ശങ്കരൻ നായർ സാധുവായ ഒരു പ്രസ് തൊഴിലാളിയാണ്. ഭാര്യയായ കല്യാണിയമ്മ അടുത്തവീട്ടിൽ അടിച്ചു തളിയ്ക്കാൻ പൊയിട്ടും അപ്പുവും ലീലയും ബാലനുമടങ്ങിയ ആ കുടുംബം പുലരാൻ ഞെരുങ്ങി. ലീലയുടെ പഠിത്തം മുടങ്ങി. അപ്പുവിനു പുസ്ത്കത്തിനും ഫീസിനും പണം കിട്ടാതെ ഉഴലുകയും ചെയ്യുന്നുണ്ട് ആ കുടുംബം. അതിനിടയ്ക്ക് ശങ്കരൻ നായരുടെ കയ്യ് അച്ചടി യന്ത്രത്തിൽ കുരുങ്ങി. അയ്ലക്കാരനായ വിറകുവെട്ടുകാരൻ കിട്ടുമ്മാവൻ സഹായത്തിനെത്തി. ശങ്കർൻ നായർക്ക് വീണ്ടു പ്രസ്സിൽ ജോലി കൊടുത്തില്ല, മുതലാളി. വീട്ടുവാടകബാക്കിയ്ക്ക് വക്കീൽ ഗുമസ്തൻ തുടരെത്തുടരെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് അവരെ. ശങ്കരൻ നായ്ര് ക്ഷയരോഗബാധിതനുമായി കിട്ടുമ്മാവൻ ഡോക്ടരുമായി എത്തിയപ്പോഴേയ്ക്കും ശങ്കരൻ നായരുടെ ജീവിതം അസ്തമിച്ചിരുന്നു. അപ്പു പഠിപ്പു നിറുത്തി, കിട്ടുമ്മാവന്റെ മകൻ രാഘവൻ മദ്രാസിൽ നിന്നെത്തിയപ്പോൾ അപ്പുവിനെ കൂടെ കൊണ്ടുപോയി. ഒരു വീട്ടിൽ വേലക്കാരനായി അപ്പു. ഗൃഹനായികയായ കമലമ്മയുടെ ഹിംസ അതിരു കടന്നപ്പോൽ അപ്പു അവിടം വിട്ടു. പട്ടണത്തിൽ നടം തിരിയുന്ന അപ്പുവിനു തെണ്ടിച്ചെറുക്കന്മാരിൽ മുൻപനായ പാപ്പൻ സഹായവുമായെത്തി. കലയാണിയമ്മ ക്ഷയരോഗബാധിതയായി കിടപ്പിലാണെന്നറിഞ്ഞ രാഘവൻ അപ്പുവിനെ നാട്ടിലേയ്ക്കയച്ചു. പാപ്പനും ഇക്കാര്യത്തിൽ അപ്പുവിനെ സഹായിച്ചു. പക്ഷേ അപ്പു നാട്ടിലെത്തിയപ്പോഴെയ്യ്ക്കും കല്യാണിയമ്മ മരിച്ചിരുന്നു. കിടപ്പാടവും നഷ്ടപ്പെട്ട ആ കുടുംബത്തിനു ഇനി അപ്പു മാത്രമേ താങ്ങുള്ളു. അനുജത്തിയേയും അനുജനേയും പുലർത്താൻ അപ്പു ന്യൂസ് പേപ്പർ വിൽക്കുന്ന ജോലി ഏറ്റെടുത്തു. നല്ല നാളെ വിഭാവനം ചെയ്ത് അപ്പുവും ഉറ്റവരും വെൽച്ചത്തിലേക്ക് നടന്നു നീങ്ങി.

റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം