എൻട്രി

റിലീസ് തിയ്യതി
Entry
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
Art Direction
ചമയം
Cinematography
അനുബന്ധ വർത്തമാനം

പ്രശസ്ത ടി വി അവതാരക രഞ്ജിനി ഹരിദാസ് ആദ്യമായി ഒരു പ്രമുഖ വേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നു.

കഥാസംഗ്രഹം

നഗരത്തിൽ തുടരെത്തുടരെയുണ്ടാകുന്ന ബൈക്ക് മോഷണത്തെ തുടർന്ന് സൌത്ത് സോണിലേയും നോർത്ത് സോണിലേയും പോലീസ് ഉദ്യോഗസ്ഥരായ എ സി പി ഋഷികേശും(ബാബുരാജ്) ശ്രേയ ഐ പി എസും(രഞ്ജിനി ഹരിദാസ്) ജാഗരൂകരാണ്. ഒരു ദിവസം നടന്ന ബൈക്ക് മോഷ്ടാവിനെ ഋഷിരാജും സംഘവും പിന്തുടർന്നുവെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞു. ചെക്ക് പോസ്റ്റിൽ വെച്ച്  ശ്രേയയും സംഘവും തടയാൻ ശ്രമിച്ചെങ്കിലും ബൈക്ക് മോഷ്ടാവ് സാഹസികമായി രക്ഷപ്പെടുന്നു.

നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്ധ്യാർത്ഥിയാണ് അർജുൻ (ഭഗത് മാനുവൽ) അർജ്ജൂനും കൂട്ടുകാരും കൂടിയാണ് നഗരത്തിൽ ബൈക്ക് മോഷണം നടത്തുന്നത്.  നഗരത്തിലെ  വർക്ക് ഷോപ്പുടമയായ ആശാനു (അശോകൻ) വേണ്ടിയാണ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഒമ്പതോളം ബൈക്കുകൾ അർജ്ജുനം സംഘവും മോഷ്ടിച്ചത്. അതീവ രഹസ്യമായും സാഹസികമായും ബൈക്ക് മോഷ്ടിക്കാൻ അർജ്ജുൻ വിദഗ്ദനാണ്.

ഋഷിരാജും ശ്രേയയും ഭാര്യഭർത്താക്കന്മാരാണ്. പക്ഷെ കുറച്ചു നാളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. നിയമപരമായി ഇരുവരും വേർ പിരിഞ്ഞില്ലെങ്കിലും ഒരു കോമ്പൌണ്ടിലെ ഇരുവീടുകളിലായാണ് താമസം. ഇരുവരുടേയും അടുക്കള കാര്യങ്ങൾ ചെയ്യുന്നത് വേലക്കാരി ചിന്നമ്മ(കുളപ്പുള്ളി ലീല)യാണ്. ഋഷിരാജും ശ്രേയയും ഒന്നിക്കണമെന്നാണ് ചിന്നമ്മയുടെ ആഗ്രഹം.

ബൈക്ക് മോഷ്ടാവിനെ പിടികൂടാൻ സാധിക്കാത്തതിൽ ഋഷിരാജിനു കമ്മീഷണർ  മോഹൻ രൂപിൽ നിന്നു താക്കീത് കിട്ടുന്നു. എന്നാൽ കമ്മീഷണർ ശ്രേയയോട് അനുഭാവപൂർവ്വം പെരുമാറുന്നു. ശ്രേയയോട് താല്പര്യമുള്ള കമ്മീഷണർ ഋഷിരാജിനെ ചീത്തപറയാനും ശ്രേയയുടെ വിവാഹമോചനം നടത്തിക്കാനും കിട്ടുന്ന ശ്രമങ്ങൾ പാഴാക്കുന്നില്ല.

നഗരത്തിലൊരിടത്തെ കോളനിയിൽ കോർപ്പറേഷന്റെ മാലിന്യം തള്ളാൻ മാലിന്യ വണ്ടിയും ഗുണ്ടകളും വരുന്നു. എന്നാൽ മാലിന്യ വണ്ടിയെ അർജ്ജൂ‍നും സംഘവും കോളനിക്കാരും തടയുന്നു. കോളനിക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രേയയും പോലീസ് സംഘവും ശ്രമിക്കുന്നുവെങ്കിലും ആ നേരത്തു വന്ന എ സി പി ഋഷികേശ് കോളനിക്കാരെ അറസ്റ്റിൽ നിന്നും രക്ഷപ്പെടുത്തുന്നു. ഈ വിഷയത്തിൽ കമ്മീഷണർ ഋഷികേശിനോട് വിശദീകരണം  ആവശ്യപ്പെടുന്നു. എന്നാൽ ഒരു വലിയ ലഹള ഒഴിവാക്കാനാണ് ഋഷികേശ് ശ്രമിച്ചതെന്ന് വെളിപ്പെടുത്തുന്നു. ഈ വിഷയത്തിലും ഋഷികേശും ശ്രിയയും പരസ്പരം പോരടിക്കുന്നു.

അർജ്ജുനനും സംഘവും വീണ്ടും കോളേജ് പഠനത്തിൽ മുഴുകുന്നു. എന്നാൽ ആശാൻ വീണ്ടും അർജ്ജുനെ ബന്ധപ്പെടുന്നു. മൂന്നു ബൈക്കുകൾ മോഷ്ടിക്കാനാണ് ആശാന്റെ ഇത്തവണത്തെ ആവശ്യം. അർജ്ജുൻ എതിരു പറയുന്നുണ്ടെങ്കിലും ഒടുവിൽ മോഷണത്തിനു വഴങ്ങുന്നു. അർജ്ജുനും സംഘത്തിലെ ഒരു പെൺകുട്ടിയുമടക്കം എല്ലാവരും ശരീരം മുഴുവൻ മറയ്ക്കുന്ന പർദ്ദയിട്ട് ബീച്ചിൽ എത്തുന്നു. യുവാക്കളുടെ ഒരു സംഘത്തെ വശികരിച്ച് മൂന്നു ബൈക്കുകൾ സാഹസികമായി മോഷ്ടിക്കുന്നു. യുവാക്കൾ പോലീസിൽ പരാതി നൽകുന്നു. അവരിലൊരാൾ മൊബൈലിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ പോലീസിനെ കാണിക്കുന്നു. അതിൽ നിന്നും ബൈക്കോടിക്കുന്ന പർദ്ദയിട്ട യുവതികൾ യഥാർത്ഥ യുവതികളല്ലെന്നും യുവാക്കളാണെന്നും ഋഷിരാജ് കണ്ടെത്തുന്നു. നഗരത്തിലെ ബൈക്ക് മോഷണത്തിൽ അസ്വസ്ഥനായ ഐ ജി, കമ്മീഷണറെ വിളിച്ച് പരാതി പറയുന്നു. മോഷണ സംഘത്തെ കുടുക്കാൻ ഒരു ടീമിനെ ഐ ജി നിർദ്ദേശിക്കുന്നു. അതിനെത്തുടർന്ന് ശ്രേയയും ഋഷിരാജും സംഘവും നഗരത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നു. പല മോഷണ സംഘങ്ങളേയും ബന്ധപ്പെടുന്നു. തമ്പി ആശാന്റെ വർക്ക് ഷോപ്പിലും പോലീസ് സംഘമെത്തി പരിശോധിക്കുന്നു.

ഇതിനിടയിൽ അർജ്ജുൻ കോളേജിൽ വെച്ച് സുറുമി എന്ന മുസ്ലീം പെൺകുട്ടിയെ കണ്ടുമുട്ടുന്നു. കണ്ട മാത്രയിൽ അർജ്ജുനു അവളോടെ ഒരിഷ്ടം തോന്നുന്നു. എന്നാൽ നഗരത്തിൽ പലയിടങ്ങളിലും വെച്ച് അവൾ എ എസ് പി ശ്രേയയുടെ കണ്ണ് വെട്ടിച്ച് നടക്കുന്നത് അർജ്ജുന്റെ ശ്രദ്ധയിൽ പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശ്രേയ അർജ്ജുന്റെ കോളേജിലും എത്തുന്നു. അവിടേ വെച്ച് സുറുമി  ശ്രേയയുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നു.

ഒരു ദിവസം കോളേജ് ലൈബ്രറിയിൽ വെച്ച് സുറുമി അർജ്ജുനനേയും സംഘത്തേയും കണ്ടുമുട്ടുന്നു. അടുത്തു തന്നെ നടക്കാൻ പോകുന്ന ഒരു ബൈക്ക് റേസിങ്ങിനെക്കുറിച്ച് സുറുമി വെളിപ്പെടുത്തുന്നു. വിജയിച്ചാൽ 10 ലക്ഷം രൂപ സമ്മാനമായി കിട്ടുമെന്നും. എന്നാൽ റേസിങ്ങ് ബൈക്കില്ലാത്ത അർജ്ജുന് സുറുമി വാടകയ്ക്കായി ഒരു റേസിങ്ങ് ബൈക്ക് കൊടുക്കുന്നു. റേസിങ്ങിൽ പങ്കെടൂത്ത അർജ്ജുൻ വിജയിയാകുന്ന അവസാന നിമിഷത്തിൽ ഋഷിരാജും പോലീസ് സംഘവും അർജ്ജുനെ അറസ്റ്റ് ചെയ്യാൻ ഫിനിഷിങ്ങ് പോയന്റിലെത്തുന്നു. അതറിഞ്ഞ അർജ്ജുന്റെ സുഹൃത്ത് കിഷോർ അർജ്ജുനെ വിവരം അറിയിക്കുകയും അർജ്ജുന്റെ ബൈക്കിൽ കയറി അർജ്ജുനനുമായി രക്ഷപ്പെടുന്നു. എന്നാൽ പോലീസ് സംഘം അവരെ പിന്തുടരുന്നു. സാഹിസികമായി ബൈക്കോടിച്ച് അർജ്ജുൻ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഋഷികേശ് ഇവർക്ക് നേരെ വെടിയുതിർക്കുന്നു. പുറകിലിരുന്ന കിഷോറിനാണ് വെടിയേറ്റത്. അവശനായ കിഷോർ അർജ്ജുനനോട് രക്ഷപ്പെടാൻ ആവശ്യപ്പെട്ട് പാലത്തിൽ നിന്ന് താഴെയുള്ള കായലിലേക്ക് ചാടി. അർജ്ജുനനേയും കിഷോറിനേയും പിടികൂടാൻ സാധിക്കാതെ ഋഷിരാജും ശ്രേയയും നിരാശരായി പിൻ വാങ്ങുന്നു.

ഇതിനിടയിലാണ് ടി വിയിലെ വാർത്ത അർജ്ജുന്റേയും സംഘത്തിന്റേയും ശ്രദ്ധയിൽ പെടുന്നത്. വടക്കേയിന്ത്യയിൽ നടന്ന ബോംബു സ്ഫോടനെത്തെക്കുറിച്ചായിരുന്നു വാർത്ത. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിൽ ഘടിപ്പിച്ച ബോംബുകളാണ് നഗരത്തിൽ ഭീകരർ നടത്തിയ ബോംബാക്രമണത്തിനു ഉപയോഗിച്ചത് എന്നായിരുന്നു വാർത്ത. ഈ വാർത്ത അർജ്ജുനനേയും സംഘത്തേയും ആശയക്കുഴപ്പത്തിലാക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുന്നു.

റിലീസ് തിയ്യതി