മാന്ത്രികൻ

കഥാസന്ദർഭം

മന്ത്രവാദിയായ മണപ്പള്ളി ഭട്ടത്തിരി(ജയകൃഷ്ണൻ)യുടേ മകനായ മുകുന്ദനുണ്ണി (ജയറാം) കുടകിലെ ഷേണായി ഭവനത്തിൽ പ്രതികാരദുർഗ്ഗയായിരിക്കുന്ന യക്ഷിയെ തളക്കാനും ആവാഹിച്ച് നശിപ്പിക്കാനും വേണ്ടി മാന്ത്രികനാകുകയും യക്ഷിയെ തളക്കുകയും ഷേണായി ഭവനത്തിലെ ചന്ദന ( പൂനം ബജ് വ) യെ പ്രണയിച്ച് സ്വന്തമാക്കുകയും ചെയ്യുന്നതാണ് മുഖ്യപ്രമേയം.
നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഹൊറർ ത്രില്ലർ.

U
റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
Manthrikan
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മന്ത്രവാദിയായ മണപ്പള്ളി ഭട്ടത്തിരി(ജയകൃഷ്ണൻ)യുടേ മകനായ മുകുന്ദനുണ്ണി (ജയറാം) കുടകിലെ ഷേണായി ഭവനത്തിൽ പ്രതികാരദുർഗ്ഗയായിരിക്കുന്ന യക്ഷിയെ തളക്കാനും ആവാഹിച്ച് നശിപ്പിക്കാനും വേണ്ടി മാന്ത്രികനാകുകയും യക്ഷിയെ തളക്കുകയും ഷേണായി ഭവനത്തിലെ ചന്ദന ( പൂനം ബജ് വ) യെ പ്രണയിച്ച് സ്വന്തമാക്കുകയും ചെയ്യുന്നതാണ് മുഖ്യപ്രമേയം.
നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഹൊറർ ത്രില്ലർ.

പി ആർ ഒ
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഷേണായി സഹോദരന്മാരുടെ (ദേവൻ, അനിൽ മുരളി) തറവാട്ടിൽ രുക്കു എന്ന യക്ഷിയുടേ ശല്യമുണ്ടാവുകയും ഷേണായിമാരുടെ ഇളയ സഹോദരനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. നാട്ടില പ്രമുഖനായ മാന്ത്രികൻ മണപ്പിള്ളി ഭട്ടത്തിരി (ജയകൃഷ്ണൻ) യക്ഷിയെത്തളച്ച് കുടത്തിലാക്കി നിലവറയിലെ തറയിൽ കുഴിച്ചിടുന്നു.
വർഷങ്ങൾക്ക് ശേഷം ഭട്ടത്തിരിയുടെ മകൻ മുകുന്ദനുണ്ണി(ജയറാം) സാമ്പത്തിക ബാദ്ധ്യതയാൽ കർണ്ണാടകത്തിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുകയാണ്. കൂടെ സുഹൃത്തുക്കളായ സുബ്രമണി(രമേഷ് പിഷാരടി)യും ശേഖരൻ കുട്ടി (കലാഭവൻ ഷാജോൻ)യുമുണ്ട്. അവിടത്തെ പ്രമാണികളും എന്നാൽ മണ്ടന്മാരുമായ നെട്ടിക്കാടൻ ബ്രദേഴ്സിൽ(ജയൻ ചേർത്തല, മഹേഷ്, കോട്ടയം നസീർ) നിന്നും ലക്ഷക്കണക്കിനു തുക പലിശക്കെടുത്താണ് മുകുന്ദനുണ്ണി കൃഷി നടത്തിയത്. എന്നാൽ വിളവു മോശമായ കാരണം നെട്ടിക്കാടന്മാർക്ക്  പണം തിരികെ കൊടുക്കാൻ പറ്റിയില്ല. അതിനിടയിലാണ് ഒരു ദിവസം മുകുന്ദനുണ്ണിയുടേ ജീപ്പിനു മുൻപിൽ ഒരു പെൺകുട്ടി പ്രാണ രക്ഷാർത്ഥം വന്നു വീഴുന്നത്. ജീപ്പിടിച്ച് അവൾ ബോധരഹിതയാകുമ്പോൾ മുകുന്ദനുണ്ണിയും കൂട്ടുകാരും അവളെ തള്ളളുടെ കോട്ടേജിൽ കൊണ്ടു വരുന്നു. ബോധം വീണ അവൾ പരസ്പര ബന്ധമില്ലാതെ പലതും പറയുന്നു. മുകുന്ദൻ അവളെ മാളു (പൂനം ബജ് വ) എന്നു വിളിച്ചു. അവളോടെ മുകുന്ദനു പ്രേമം തോന്നുന്നു. പക്ഷെ ഒരു ദിവസം അവളെ പിന്തുടർന്നിരുന്ന യുവാവും സംഘവും അവളെ തട്ടിക്കൊണ്ട് പോകുന്നു.
അതിനിടയിലാണ് കുടകിലെ ഷേണായി കൊട്ടാരത്തിൽ നിന്നു അപ്രതീക്ഷിതമായി തളക്കപ്പെട്ട യക്ഷി പുറത്തു ചാടുന്നത്. യക്ഷി വീണ്ടും പ്രതികാരത്തിനൊരുങ്ങി. യക്ഷിയുടെ ശല്ല്യം സഹിക്കാതായപ്പോൾ ഷേണായി കുടുംബം ഭട്ടത്തിരിയുടേ കുടുംബത്തിൽ വീണ്ടുമെത്തി. അച്ഛൻ മരിച്ചെങ്കിലും മകനോട് കർമ്മം ചെയ്യാൻ ആവശ്യപ്പെടുന്നു. മുകുന്ദനുണ്ണി സമ്മതിക്കുന്നില്ലെങ്കിലും അമ്മയും കൂട്ടുകാരും അവനെ നിർബന്ധിക്കുന്നു. ഹോമ കർമ്മത്തിനു നല്ല തുക ദക്ഷിണയായി ലഭിക്കുമെന്നതിനാൽ മുകുന്ദനും കൂട്ടുകാരും ഷേണായി ഭവനത്തിലേക്ക് മന്ത്രവാദത്തിനായി പുറപ്പെടുന്നു.
പക്ഷെ കൊട്ടാരത്തിൽ അവരെ കാത്തിരുന്നത് ചില അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു.

റിലീസ് തിയ്യതി

ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by nanz on Fri, 10/05/2012 - 11:16