പുത്രി

റിലീസ് തിയ്യതി
അസ്സോസിയേറ്റ് എഡിറ്റർ
Puthri
1966
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

യേശുദാസ് പാടിയ “കാട്ടുപൂവിൻ കല്യാണത്തിനു പാട്ടുപാടും മൈനകളേ” അക്കാലത്ത് ഒരു ഹിറ്റ് പാട്ടായിരുന്നു.

കഥാസംഗ്രഹം

പൂമറ്റം റബർ തോട്ടത്തിന്റെ ഉടമയും വിവാഹിതനുമായ പുന്നച്ചൻ അവിടത്തെ ഡിസ്പെൻസറിയിലെ നേഴ്സ് ദീനാമ്മയുമായി അടുപ്പത്തിലായി. ഒരു പുത്രിയുമുണ്ടായി, ജെസ്സി.  പുന്നച്ചൻ വേണ്ടുവോളം ധനം നൽകി ദീനാമ്മയെ സഹായിയ്ക്കുന്നുമുണ്ട്. തോട്ടം സൂപ്രണ്ട് ആയ ചാക്കോച്ചന്റെ മകൻ ജോയിയെക്കൊണ്ട് ജെസ്സിയെ കെട്ടിയ്ക്കാമെന്നായി പുന്നച്ചന്റേയും ദീനാമ്മയുടേയും പ്ലാൻ. ജെസ്സിയാണെങ്കിൽ ജോയിയുമായി ചങ്ങാത്തത്തിൽ ആണു താനും. എന്നാൽ പുന്നച്ചന്റെ മകൻ ബാബുവിനോടാണ് അവൾക്ക് തീവ്രപ്രണയം തോന്നിയത്. ഇതറിഞ്ഞ ബാബു ഒന്നു വിട്ടുമാറി നിൽക്കുകയും ചെയ്തു.  ബാബുവുമായി ജെസ്സിയ്ക്ക് അടുപ്പമുണ്ടെന്നറിഞ്ഞ ദീനാമ്മ അവർ സഹോദരീ സഹോദർന്മാരാണെന്ന് പറയേണ്ടി വന്നു. പുന്നച്ചൻ ബാബുവിനോട് ഇക്കാര്യം പറയാതെ മദ്രാസിനയയ്ക്കുകയാണ് ചെയ്തത്. ഇതിനിടയിൽ ജെസ്സിയും ജോയിയുമായുള്ള വിവാഹവും അവർ നടത്തി. ജോയിയുടെ അച്ഛൻ ചാക്കോച്ചൻ തന്നെ മരണഭീഷണി മുഴക്കി  അവനെ സമ്മതിപ്പിച്ച് എടുക്കുകയായിരുന്നു. നവദമ്പതിമാരുടെ ആദ്യരാത്രിയിൽ സ്ഥലത്തെത്തിയ ബാബു ജെസ്സി ഇത്രയും നാൾ അവനെ വഞ്ചിയ്ക്കുയായിരുന്നു എന്നു കരുതി അവളെ തന്റെ കൈത്തോക്കിനിരയാക്കി. അപ്പോഴാണ് പുന്നച്ചൻ സത്യം വെളിവാക്കുന്നത്. പെങ്ങളെ കൊല്ലാനിടയായ ആ കൈത്തോക്ക് കൊണ്ടു തന്നെ ബാബു സ്വന്തം പ്രാണനും വെടിഞ്ഞു.

റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്