കുസൃതിക്കുട്ടൻ

റിലീസ് തിയ്യതി
Kusruthikkuttan
1966
വസ്ത്രാലങ്കാരം
Art Direction
ചമയം
അനുബന്ധ വർത്തമാനം
  • അണ്ണി എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പ് ആണ് കുസൃതിക്കുട്ടൻ.
  • ചവറ വി പി നായർ ഒരു ചെറിയ വേഷം ചെയ്തു ഈ സിനിമയിൽ. ഇദ്ദേഹത്തിന്റെ മക്കളാണ് നടിമാർ അംബിക, രാധ എന്നിവർ.സുരേഷ് എന്ന നടൻ മകനും.
കഥാസംഗ്രഹം

മാധവൻ നായരുടെ ചിറ്റമ്മ മരണക്കിടക്കയിൽ വച്ച് മൂന്നു വയസ്സുള്ള ഗോപിയെ അദ്ദേഹത്തിന്റെ കയ്യിലേൽ‌പ്പിച്ച് മരണമടഞ്ഞു. മാധവൻ നായരുടെ ഭാര്യ ലക്ഷ്മി സന്തോഷത്തോടെ ഗോപിയെ ഏറ്റെടുത്തു. ലക്ഷ്മിയ്ക്ക് സ്വന്തം കുഞ്ഞ് (ഉണ്ണി) ഉണ്ടായപ്പോൾ ഗോപി കുണ്ഠിതനായി. ലക്ഷ്മിയുടെ അമ്മ ആ വീട്ടിൽ എത്തിച്ചേർന്നത് ഗോപിയെ വെറുക്കാൻ മാത്രമാണെന്നതു പോലെ ആയി. ഗോപി ഒരു എതിർപ്പു സ്വഭാവക്കാരനായി മാറി. ലക്ഷിയുടെ അമ്മ അവനെ ദ്രോഹിയ്ക്കുന്നതിലും കുറവു കാട്ടിയില്ല. സ്വന്തം ആട്ടിങ്കുട്ടിയെ മറ്റ് ആട്ടിൻ കുട്ടികളുമായി പോരാട്ടത്തിനു ഉപയോഗിക്കുന്നത് ഗോപിയുടെ വിനോദമാണ്. ചാക്കൊ മുതലാളിയുടെ മകൻ ജോണിയുടെ ആടുമായുള്ള മത്സരം അടിപിടിയിലാണു കലാശിച്ചത്. ലക്ഷ്മിയുടെ അമ്മ ആട്ടിൻ കുട്ടിയെ കശാപ്പുകാരനു വിറ്റുകളഞ്ഞു, ഗോപി പ്രതികാരരുദ്രനായി. മുത്തശ്ശിയുടെ നേർക്ക് എറിഞ്ഞ കല്ല് ലക്ഷ്മിക്കാണു കൊണ്ടത്. ഗോപിയ്ക്ക് സ്വത്ത് നൽകുമോ എന്നു പേടിച്ച് അതു തടയാനും ലക്ഷ്മിയുടെ അമ്മ മുതിരുന്നുണ്ട്. റെയിൽ പാളത്തിൽ തലവയ്ക്കുന്ന ഗോപിയെ രക്ഷിയ്ക്കാൻ രോഗശയ്യയിൽ നിന്നും ലക്ഷ്മി എത്തുന്നു.

റിലീസ് തിയ്യതി