Director | Year | |
---|---|---|
വാഴ്വേ മായം | കെ എസ് സേതുമാധവൻ | 1970 |
തെറ്റ് | കെ എസ് സേതുമാധവൻ | 1971 |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 |
ഇങ്ക്വിലാബ് സിന്ദാബാദ് | കെ എസ് സേതുമാധവൻ | 1971 |
കരകാണാക്കടൽ | കെ എസ് സേതുമാധവൻ | 1971 |
ലൈൻ ബസ് | കെ എസ് സേതുമാധവൻ | 1971 |
ഒരു പെണ്ണിന്റെ കഥ | കെ എസ് സേതുമാധവൻ | 1971 |
അച്ഛനും ബാപ്പയും | കെ എസ് സേതുമാധവൻ | 1972 |
ആദ്യത്തെ കഥ | കെ എസ് സേതുമാധവൻ | 1972 |
ദേവി | കെ എസ് സേതുമാധവൻ | 1972 |
Pagination
- Previous page
- Page 4
- Next page
കെ എസ് സേതുമാധവൻ
സിനിമ തുടങ്ങുമ്പോഴുള്ള “ഇടയകന്യകേ പോവുക നീ” തന്റെ ഗാനമേളകളിൽ ആദ്യം പാടി ആ ഗാനത്തിനു വ്യത്യസ്ത പരിവേഷം യേശുദാസ് നൽകി.
മലയാളത്തിൽ ആദ്യമായി ഒരു വനിത തിരക്കഥ എഴുതുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.
ഹോം നേഴ്സായ സൂസി (രാഗിണി) കോൺവെന്റിൽ നിന്നും ബാബുവിനെ (മധു) ശുശ്രൂഷിക്കാൻ അയാളുടെ വീട്ടിലെത്തുമ്പോൾ പണ്ട് അവളെ ഉപേക്ഷിച്ച പോയ കാമുകൻ ജോസിന്റെ (സത്യൻ) വീടാണത് എന്നറിയുന്നു. ജോസിന്റെ അനുജനാണ് ബാബു എന്നും. മണവാട്ടി വേഷം ധരിക്കാൻ ആശിച്ച സൂസി ബാബുവിന്റെ അഭ്യർത്ഥന പ്രകാരം അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. അവധിയ്ക്കു ഭാര്യക്കൊപ്പം വീട്ടിലെത്തിയ ജോസും സൂസിയും തമ്മിലുള്ള സംഭാഷണങ്ങൾ ഭാര്യ ഷീലയിൽ (കെ ആർ വിജയ) സംശയം ജനിപ്പിക്കുന്നു. ബാബുവിന്റെ അസുഖം ഒരു ഓപറേഷൻ കൊണ്ട് ഭേദമായെങ്കിലും അയാൾക്ക് വൈവാഹികജീവിതം നിഷിദ്ധമാണെന്നാണ് ഡോക്ടരുടെ തീർപ്പ് കൽപ്പിക്കുന്നു. ഹതാശയായ സൂസി മണവാട്ടിവേഷം ധരിച്ച് തിരിച്ച് കോൺവെന്റിലേക്ക് യാത്രയാകുന്നു.