Director | Year | |
---|---|---|
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 |
സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 |
അൾത്താര | പി സുബ്രഹ്മണ്യം | 1964 |
ആറ്റം ബോംബ് | പി സുബ്രഹ്മണ്യം | 1964 |
കളിയോടം | പി സുബ്രഹ്മണ്യം | 1965 |
പട്ടുതൂവാല | പി സുബ്രഹ്മണ്യം | 1965 |
പ്രിയതമ | പി സുബ്രഹ്മണ്യം | 1966 |
പുത്രി | പി സുബ്രഹ്മണ്യം | 1966 |
കാട്ടുമല്ലിക | പി സുബ്രഹ്മണ്യം | 1966 |
അദ്ധ്യാപിക | പി സുബ്രഹ്മണ്യം | 1968 |
Pagination
- Previous page
- Page 2
- Next page
പി സുബ്രഹ്മണ്യം
ധനാഢ്യയായ ജാനകിയമ്മയുടെ മകൻ ഗോപി, അവരുടെ ഡ്രൈവർ കുമാരപിള്ളയുടെ മകൻ വേണു, വേലക്കാരി ജാനകിയമ്മയുടെ മകൾ രാധ എന്നിവർ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. മകൻ വേണുവിനെ ഡോക്ടറാക്കി രാധയെ വിവാഹം കഴിപ്പിക്കാനാണു കുമാരപിള്ളയുടെ മോഹം.പഠിത്തത്തിൽ തോറ്റ ഗോപി രാധയുടെ പിന്നാലെ നടന്നു, അമ്പലത്തിൽ വച്ച് മാലയുമിട്ടു. കാര്യസ്ഥൻ കിട്ടുപിള്ളയും ഭാർഗ്ഗവിയമ്മയും കൂടി ഗോപിയെ തെറ്റിദ്ധരിപ്പിച്ചു,രാധ വേണുവിന്റെ കാമുകിയാണെന്ന്. അമ്മയുടെ നിർബ്ബന്ധത്താൽ ഗോപി പണിക്കരുടെ മകൾ വാസന്തിയെ വിവാഹം ചെയ്തു, അവൾക്ക് രമേശൻ എന്നൊരു കാമുകൻ ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. അവരുടെ വിവാഹജീവിതം താളം തെറ്റി. രാധ ഗോപിയുടെ കുഞ്ഞിനെ പ്രസവിച്ചു ഇതിനിടെ. അനാഥാലയത്തിലാണ് അവൾ മകൻ അപ്പുവിനോടൊപ്പം. വാസന്തി ഗോപിയുടെ കണ്ണിൽ മരുന്നു തെറ്റി ഒഴിച്ചതുമൂലം ഗോപിയുടെ കാഴച നഷ്ടപ്പെട്ടു. ഡോക്ടറായ വേണു കണ്ണു ശസ്ത്രക്രിയക്ക് തയാറായി. വാസന്തി കണ്ണു ദാനം ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാധ അതിനു തയാറായി. കാഴ്ച്ച കിട്ടിയ ഗോപി മാപ്പുപറഞ്ഞ് രാധയേയും അപ്പുവിനേയും സ്വീകരിച്ചു. വാസന്തി രമേശിനോടൊപ്പം പോയി.