Director | Year | |
---|---|---|
റൗഡി | കെ എസ് സേതുമാധവൻ | 1966 |
സ്ഥാനാർത്ഥി സാറാമ്മ | കെ എസ് സേതുമാധവൻ | 1966 |
നാടൻ പെണ്ണ് | കെ എസ് സേതുമാധവൻ | 1967 |
ഒള്ളതുമതി | കെ എസ് സേതുമാധവൻ | 1967 |
കോട്ടയം കൊലക്കേസ് | കെ എസ് സേതുമാധവൻ | 1967 |
Naadan pennu | K S Sethumadhavan | 1967 |
ഭാര്യമാർ സൂക്ഷിക്കുക | കെ എസ് സേതുമാധവൻ | 1968 |
Thokkukal kadha parayunnu | K S Sethumadhavan | 1968 |
തോക്കുകൾ കഥ പറയുന്നു | കെ എസ് സേതുമാധവൻ | 1968 |
Yakshi | K S Sethumadhavan | 1968 |
Pagination
- Previous page
- Page 2
- Next page
കെ എസ് സേതുമാധവൻ
കമലാഹാസന്റെ ആദ്യചിത്രങ്ങളിലൊന്ന്. ഇംഗ്ലീഷ്-ഹിന്ദി സിനിമകളിലെ കഥകൾ ഈ കഥ മെനഞ്ഞെടുക്കാൻ ഉപോദ്ബലകമായിട്ടുണ്ട്. ഒരു കുട്ടിയുടെ മാനസികവ്യഥ പ്രധാന തന്തുവായി കൈക്കൊണ്ട മറ്റു സിനിമകൾ ഏറെയില്ല. ഏഴു വയസ്സുള്ള കുട്ടി ആത്മത്യയ്ക്കു ശ്രമിക്കുന്നതായി കഥകളിൽ വന്നത് അത്യന്താധുനികത സാഹിത്യത്തിൽ കുടിയേറിക്കഴിഞ്ഞു മാത്രമാണ് (‘അഞ്ചര വയസ്സുള്ള കുട്ടി”- എം. മുകുന്ദൻ)
ഈ സിനിമയുടെ കഥ മെലോഡ്രാമായും അവിശ്വസനീയതയും കൂട്ടിക്കലർത്തി “എന്റെ വീട് അപ്പൂന്റേം” എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട്. അതിനും മുൻപ് വേണു നാഗവള്ളി-ശാന്തി കൃഷ്ണ അഭിനയിച്ച “ഓമനത്തിങ്കൾ” എന്ന സിനിമ ‘കണ്ണും കരളും” ന്റെ റിമേയ്ക്ക് ആണ്.
എസ്. ജാനകി സുകുമാരിയ്ക്കു വേണ്ടി പാടിയ ആദ്യത്തെ പാട്ടാണ് ഈ സിനിമയിലെ “വളർന്നു വളർന്നു നീയൊരു” . പിന്നീട് നാൽപ്പത്തഞ്ചോളം വർഷങ്ങൾ കഴിഞ്ഞ് ‘ആഴക്കടലിന്റെ” (ചാന്തുപൊട്ട്) എസ്. ജാനകി സുകുമാരിയ്ക്കു വേണ്ടി വീണ്ടും പാടി.
ആദ്യ ഭാര്യ മരിച്ചപ്പോൾ മോഹൻ മകൻ ബാാബുവിനെ കോൺ വെന്റിലാണു പഠിയ്ക്കാനയച്ചത്. അവിടെ മറ്റെല്ലാ കുട്ടികൾക്കും അമ്മയുണ്ടെന്നും തനിക്കു മാത്രം ഇല്ലാത്ത അമ്മയെ എവിടെ തിരയെണമെന്നും അന്വേഷണമായി അവൻ. വേലക്കാരി പറഞ്ഞതനുസരിച്ച് വൈകുണ്ഠത്തിലാണ് അമ്മയെന്നു വിശ്വസിച്ച് “അമ്മ, വൈകുണ്ഠം’ എന്ന മേൽ വിലാസത്തിൽ എഴുത്തുകളെഴുതിത്തുടങ്ങി. ടീച്ചർ സരള മനസ്സലിഞ്ഞ് അമ്മയെന്ന രീതിയിൽ മറുപടികളെഴുതിത്തുടങ്ങി, സരള അമ്മയാണെന്ന് ബാബു വിശ്വസിക്കുകയും ചെയ്തു. വിദേശവാസം കഴിഞ്ഞെത്തിയ മോഹൻ മകനും ടീച്ചറുമായുള്ള ബന്ധം അറിഞ്ഞ് അവളെ വിവാഹം കഴിയ്ക്കുന്നു. പക്ഷേ സരളയ്ക്ക് ഒരു കുഞ്ഞുണ്ടായപ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞതിൽ അവനു കുണ്ഠിതമുണ്ട്. സരള അവന്റെ അമ്മയല്ല എന്ന രഹസ്യം തോട്ടക്കാരനിൽ നിന്നും മനസ്സിലാക്കിയ ബാബു മാനസികമായി തളർന്ന് വീട്ടിൽ നിന്നു ഒളിച്ചോടുകയാണ് ഉണ്ടായത്. ആത്മഹത്യക്ക് തുനിയുന്ന ബാബുവിനെ മാതൃതുല്യം സരള സ്നേഹിക്കുന്നെന്ന് മനസ്സിലാക്കിയ ബാബു സ്വസ്ഥചിത്തനാകുന്നു.