ഭാഗ്യജാതകം

bhagyajathakam photo

Bhagyajathakam
1962
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അനുബന്ധ വർത്തമാനം

ഷീലയുടെ വരവ് കുറിച്ച ചിത്രം. പി. ഭാസ്കരൻ നിർമ്മാണം, സംവിധാനം, ഗാനരചന എന്നിവയെല്ലാം ഏറ്റെടുത്ത സംരംഭം. യേശുദാസ് ആദ്യമായി ക്ലാസിക്കൽ കീർത്തനം (വാസുദേവയെനി.....കല്യാണി രാഗം) പാടിയ ചിത്രം. ‘ആദ്യത്തെ കണ്മണി..’ എന്ന പാട്ട് പോപുലർ ആയി.

ലാബ്
കഥാസംഗ്രഹം

മകൻ ഡോക്റ്റർ സുരേന്ദ്രൻ സ്ഥലത്തില്ലാത്ത സമയത്ത് ഹൃദ്രോഗബാധിതനായ ശങ്കരൻ തമ്പിയുടെ ഒപ്പ് വാങ്ങിച്ച് മരുമകൻ രാജശേഖരൻ തമ്പിയും ഭാര്യ വിലാസിനിയും സ്വത്ത് കൈക്കലാക്കുന്നു. ഇതറിഞ്ഞ് വീട്ടിലേക്ക് കാറോടിച്ചു വന്ന സുരേന്ദ്രൻ അപകടത്തിൽ പെടുന്നു, ഓർമ്മശക്തി നശിച്ച അയാളെ ഭ്രാന്തനാണെന്നു വരുത്താൻ തമ്പി ഡോക്റ്റർ പൂഞ്ഞാറിന്റെ ഭ്രാന്താശുപത്രിയിൽ ആക്കുന്നു. ഒരു സംഗീതനാടകസഭയിലെ അംഗമായ ചന്ദ്രൻ പിള്ളയ്ക്ക് സുരേന്ദ്രന്റെ മുഖച്ഛായ ഉണ്ട്. ഭ്രാന്താശുപത്രിയിൽ വെറുതേ എത്തിയ ചന്ദ്രൻ പിള്ളയെ അവശനാക്കി സുരേന്ദ്രൻ രക്ഷപെടുന്നു, നാടകട്രൂപ്പിൽ എത്തിയ സുരേന്ദ്രനെ ചന്ദ്രൻ പിള്ളയെന്ന് അവർ തെറ്റിദ്ധരിക്കുന്നു. ഭ്രാന്താലയത്തിൽ നിന്നും ചന്ദ്രൻ പിള്ളയെ വീട്ടിലേക്കു കൊണ്ടുവന്ന് സുരേന്ദ്രനായി അഭിനയിക്കാൻ തമ്പി നിർദ്ദേശിയ്ക്കുന്നു. ക്രൂരനായി പെരുമാറിയ ചന്ദ്രൻ പിള്ളയെ സഹിക്കാതെ സുരേന്ദ്രന്റെ ഭാര്യ രാധ വീടു വിട്ടിറങ്ങുന്നു. അവൾ ഗർഭിണിയുമാണ്. ഒരു മരക്കൊമ്പ് തലയിൽ വീണപ്പോൽ സുരേന്ദ്രന് ഓർമ്മശക്തി തിരിച്ചു കിട്ടുന്നു. രാധയെ കണ്ട് അടുത്തവീട്ടിൽ അഭയം പ്രാപിക്കുന്നു, രാധ ഒരു കുഞ്ഞിനു ജന്മം നൽകുന്നു. സുരേന്ദ്രന്റെ അമ്മയ്ക്ക് സത്യാവസ്തകളറിയാം, ഒരു ശസ്ത്രക്രിയയിലൂടെ അവരുടെ സംസാരശേഷി തിരിച്ചു കിട്ടി, തമ്പിയുടെ കുടിലവൃത്തികൾ പോലീസിനേയും അറിയിച്ചു.. ചന്ദ്രൻ പിള്ളയും തമ്പിയ്ക്ക് എതിരാകുന്നു. ഈ സംഭവവികാസങ്ങളിൽ വിലാസിനിയ്ക്ക് കിറുക്കിളകുന്നു. കാര്യങ്ങളൊക്കെ നേരെയാവാൻ കാരണം രാധയുടെ കുഞ്ഞിന്റെ ഭാഗ്യജാതകമാണെന്ന് അവളുടെ അച്ഛൻ പ്രഖ്യാപിക്കുന്നു.

അസിസ്റ്റന്റ് ക്യാമറ
അസിസ്റ്റന്റ് എഡിറ്റർ

bhagyajathakam photo

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്