Attachment | Size |
---|---|
Tune-Campus-Song.mp3 | 3.32 MB |
സുഹൃത്തുക്കളെ,
M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരം ഈ എപ്പിസോഡോടെ പൂർത്തിയാവുകയാണ്.ഈ ഇവന്റിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന,മറ്റുള്ള സുഹൃത്തുക്കളിലേക്ക് കൂടി ഈ ഇവന്റിനെ പങ്ക് വച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയും അതിനോടൊപ്പം പങ്കെടുക്കുന്നവർക്ക് വിജയാശംസകളും അർപ്പിക്കുന്നു.
ഫൈനൽ എപ്പിസോഡായ "ക്യാമ്പസ് ഗാനം " ഇന്ന് തുടങ്ങുകയാണ്.
അതിന്റെ ഈണം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.
(ഇത്തവണ ഈണം ഒരുക്കിയിരിക്കുന്നത് ഗായകനും സംഗീതസംവിധായകനുമായ ശ്രീ.കെ ബി ഉണ്ണിക്കൃഷ്ണനാണ്.പുത്തൻ തലമുറയിലെ വളർന്ന് വരുന്ന സംഗീതജ്ഞനാണ് ഉണ്ണി.മലയാളിയെങ്കിലും അന്യഭാഷാഗാനങ്ങൾ തന്മയത്വമായി ആലപിക്കാൻ കഴിയുന്ന ഈ ചെറുപ്പക്കാരന്റെ ശബ്ദവും ആലാപനശൈലിയും ഇന്റർനെറ്റ് സംഗീതയിടങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ വെബ്ബ് പരിശോധിച്ചാൽ അത്തരം ഗാനങ്ങളുടെ ഒരു കളക്ഷൻ തന്നെ കാണാം. അടുത്തിടെ വിവാഹിതനായ ഉണ്ണി ഭാര്യ വിനിയുമൊത്ത് ബംഗളൂരിൽ സോഫ്റ്റെയർ എഞ്ചിനീയറായി ജോലി നോക്കുന്നു.കർണ്ണാടക സംഗീതം ചെറുപ്പത്തിൽ അഭ്യസിച്ച ഉണ്ണി കൊച്ചി സ്വദേശിയാണ്.നാദത്തിലെ ചില മനോഹരമായ ഗാനങ്ങളുടെ ശിൽപ്പിയും അദ്ദേഹമാണ്.)
ഈ കാമ്പസ് ഗാനത്തിലേക്ക് രചയിതാക്കൾക്ക് ഏത് സന്ദർഭവും അടിസ്ഥാനമാക്കി ഗാനരചന നിർവ്വഹിക്കാവുന്നതാണ്.
യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.
മെയിലിന്റെ സബ്ജക്ട് ലൈനിൽ “EPISODE :05 “ എന്നുവയ്ക്കാൻ മറക്കരുത്.
0.20 മുതൽ 0.49 കോറസ് ( ആവർത്തിക്കുന്നു)
ഇവിടെ വേണമെങ്കിൽ 0.30 മുതൽ 0.49 ആലാപ് ഉപയോഗിക്കാം
0.51 മുതൽ 1.01 വരെ പല്ലവിയുടെ ആവർത്തനം തന്നെ.
1.02 മുതൽ 1.20 വരെ അനുപല്ലവി
1.20 മുതൽ 1.51 വരെ കോറസ് (ആവർത്തിക്കുന്നു )
1.52 മുതൽ 2.11 വരെ ചരണം
( ശ്രദ്ധിക്കുക..അനുപല്ലവിക്കും ചരണത്തിനും വ്യത്യസ്തമായ ഈണമാണ് കൊടുത്തിരിക്കുന്നത്)
ക്യാമ്പസ് ഈണം
ക്യാംപസ് ഈണം
ടുന് കേട്ട് വരികള്‍ എഴുതുവാന്‍ നോക്കാം
സമയ പരിധി കഴിഞ്ഞില്ലേ?
ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ.. results?
റിസൾട്ടുകൾ തയ്യാറാവുന്നു