“ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 04 (നാടൻപാട്ട്)

Submitted by Kiranz on Thu, 06/23/2011 - 12:56
Attachment Size
Nadanpattu-Tune-M3DB.mp3 1.82 MB

സുഹൃത്തുക്കളെ,

M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള  “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ മൂന്ന് എപ്പിസോഡുകൾ പൂർത്തിയായി. ഈ ഇവന്റിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയും അതിനോടൊപ്പം പങ്കെടുക്കുന്നവർക്ക് വിജയാശംസകളും അർപ്പിക്കുന്നു.

നാലാം എപ്പിസോഡായ "നാടോടിപ്പാട്ട്" ഇന്ന് തുടങ്ങുകയാണ്.

അതിന്റെ ഈണം ഇവിടെ നിന്നും ഡൌൺ‌ലോഡ് ചെയ്യാം.

(ഈ ഈണം നിങ്ങൾക്കായി ചിട്ടപ്പെടുത്തിയത് ബഹുവ്രീഹി ആണ്.ടെലിവിഷൻ മീഡിയയിൽ ജോലി ചെയ്യുന്ന ബഹുവിന്റെ കൂടുതൽ പാട്ടുകൾ അദ്ദേഹത്തിന്റെ ബ്ലോഗിൽ കാണാവുന്നതാണ്. ഈണമെന്ന ആൽബത്തിനു വേണ്ടി പല മനോഹരഗാനങ്ങളും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.)

നാടൻ പാട്ട് ആയതിനാൽ രചയിതാക്കൾക്ക് ഏത് സന്ദർഭവും അടിസ്ഥാനമാക്കി ഗാനരചന നിർവ്വഹിക്കാവുന്നതാണ്.

എൻ‌ട്രികൾ അയക്കേണ്ട വിലാസം : events@m3db.com

യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.

മെയിലിന്റെ സബ്‌ജക്ട് ലൈനിൽ “EPISODE :04“ എന്നുവയ്ക്കാൻ മറക്കരുത്.

നിങ്ങളുടെ എൻ‌ട്രികൾ മെയിലിൽ കിട്ടേണ്ട അവസാന ദിവസം ജൂലൈ 15 ആണ്. 15/07/2011).
ഈണത്തിന് വരികളെഴുതാനുള്ള സഹായം
പല്ലവി തുടങ്ങുന്നത് : 0.06 മുതൽ. അവസാനിക്കുന്നത് : 0.30 ന്.
ആവർത്തന പല്ലവി : 0.31 മുതൽ 0.53 വരെ
അനുപല്ലവി തുടങ്ങുന്നത് 0.59 മുതൽ. അവസാനിക്കുന്നത് 1.36 ന്
തുണ്ടുപല്ലവി : 1.37 മുതൽ തീരും വരെ.
0.59 മുതൽ 1.36 വരെയുള്ള അനുപല്ലവിയുടെ അതേ മീറ്ററിൽ ചരണം കൂടി എഴുതേണ്ടതാണ്.
ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചും അറിയാൻ ഈ പോസ്റ്റ് വായിക്കുക . നേരത്തെ അറിയിച്ചിരുന്നത് പോലെ അഞ്ച് എപ്പിസോഡുകളും പൂർത്തിയായതിനു ശേഷമേ മത്സരഫലം നിർണ്ണയിക്കുകയുള്ളു
Article Tags
Contributors