ഒരുപാട് തവണ ശ്രദ്ധിച്ചിരുന്ന് ഈ പാട്ട് കേട്ടിട്ടുണ്ട്. ഘടനാപരമായി വളരെ മുന്നിട്ടു നില്ക്കുന്ന ഒരു ഗാനമായി ഇതിനെ കാണാവുന്നതാണ്. ഗാനസന്ദര്‍ഭം എല്ലാവര്ക്കും അറിയാമെന്ന് കരുതിക്കൊണ്ട് :
പല്ലവിയില്‍ ഇത്രയും കാര്യങ്ങളാണ്.
1. മകളുടെ വിവാഹം - സാധാരണ അവസ്ഥയില്‍ സന്തോഷകരമായിരിക്കേണ്ട ഒരു മുഹൂര്‍ത്തം അത്യന്തം വിഷമകരമായിത്തീർന്നിരിക്കുന്നു. കണ്ണീരുപ്പു കലര്‍ന്നൊരു മണലിലാണ് വേളി നടക്കുന്നതെന്ന് കവിഭാഷ്യം.
2. വിവാഹമേളം തന്നില്‍ നിന്നും മകള്‍ അകന്നുപോകുന്നതിന്റെ യാത്രാമൊഴി ആയിട്ടാണ് അച്ഛനു തോന്നുന്നത്.
3. പക്ഷേ എന്നാലും പ്രതീക്ഷ കൈവിടാന്‍ അച്ഛനു മടി. മകളുടെ മൗനം ഒരു പക്ഷേ പിന്‍വിളി ആയിക്കൂടെന്നില്ല എന്നാണ് അച്ഛനു തോന്നുന്നത്.
അനുപല്ലവിയില്‍ ഇത്രയും:
1. വെണ്‍നുര വന്നു തലോടുമ്പോള്‍ തടശില അലിയുകയായിരുന്നോ - ചെറുപ്പക്കാരനായ അശോകനെ കണ്ടപ്പോള്‍ അച്ഛനായ ഞാന്‍ വരച്ച ലക്ഷ്മണരേഖകള്‍ അലിഞ്ഞില്ലാതാവുകയായിരുന്നോ?
2. അരയന് ദൂരെ തുഴയെറിയുമ്പോള്‍ ദൂരെ തീരവും പൂക്കളും - എല്ലാ മാതാപിതാക്കളും സ്ഥിരം നടത്തുന്ന ഇമോഷനല്‍ ബ്ലാക്മെയിലിങ്ങിലെ പ്രധാന വിഷയം കവി വരികളില്‍ പ്രതിഫലിക്കുന്നു. താനിത്രയും കഷ്ടപ്പെട്ട് കുടുംബത്തിനായി അധാനിക്കുമ്പോള് കാമുകനുമൊത്ത് മകള്‍ സമയം ചിലവഴിക്കുകയായിരുന്നുവെന്ന് അംഗീകരിക്കാന്‍ മനസുകൊണ്ട് അച്ഛനു സാധിക്കുന്നില്ല.
ചരണം വളരെ മികച്ചതാണ്:
1. ഞാനറിയാതെ നിന് : തന്റെ മകള്‍ വളരുന്നത് താന്‍ അറിഞ്ഞില്ല എന്ന അച്ഛന്റെ തിരിച്ചറിവ്. വികാരങ്ങളും വിചാരങ്ങളും വളര്‍ന്ന ഒരു വലിയ പെണ്ണായി അവള് എന്ന് താനെന്തേയ് ഓര്‍ത്തില്ല?
2. അടുത്ത ഭാഗമാണ് ഗാനത്തില്‍ ഏറ്റവും പ്രധാനമായതും മനോഹരമായിട്ടുള്ളതും :
മുഴുവന്‍ വരികളും എഴുതട്ടെ.
"എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ/ജന്മം പാഴ്മരമായേനേ.../ഇലകളും കനികളും മരതകവർണ്ണവും/വെറുതേ മറഞ്ഞേനേ...."
ആധുനികമനഃശാസ്ത്രത്തില് Learned Helplessness, Learned Optimism എന്നു രണ്ട് ആശയങ്ങള്‍ ഉണ്ട് [ വിക്കിപ്പീഡിയ വായിക്കാം http://en.wikipedia.org/wiki/Learned_helplessness, http://en.wikipedia.org/wiki/Learned_optimism]
അവയുടെ മികച്ച ഉദാഹരണം എന്ന് വേണമെങ്കില്‍ ഈ വരികളെ ചൂണ്ടിക്കാണിക്കാം.
അച്ഛനറിയാം , ഇനി താനെന്തു പറഞ്ഞിട്ടും കാര്യമില്ല, മകള്‍ തിരിച്ചുവരില്ല. He is completely helpless and he does not want to try anything more. But at the same time he try to console himself by saying at least his life till date had some purpose only because she came to his life. മകളുണ്ടായിരന്നില്ലെങ്കില് തന്റെ ജന്മം പാഴ്മരം പോലെ ആയിപ്പോയെനെ, അവള് ഉണ്ടായത് കൊണ്ട് തന്റെ യൗവനം വെറുതെ പോയില്ലല്ലോ എന്ന് അച്ഛന് സ്വയം സമാശ്വസിക്കുന്നു.
ഒരുമാതിരി എല്ലാത്തരം കരച്ചിലുകള്‍ക്കും ഒടുക്കം ഇത്തരം ചില ഒപ്റ്റിമിസങ്ങള് കാണാം. ആത്യന്തികമായി അതാണല്ലോ നമ്മളുടെ ഒക്കെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
ഗാനരചയിതാവ് ബോധപൂര്‍വം ഇതേ സീക്വന്‍സില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതാണോ എന്നറിയില്ല. അതെന്തു തന്നെയായാലും ആത്യന്തികമായി ഘടനപരമായി വളരെ മികച്ചു നില്ക്കുന്ന ഒരു ഗാനമാണിതെന്ന് അംഗീകരിക്കാതെ വയ്യ.
Relates to
Article Tags
Contributors
നല്ല അവലോകനം
സത്യത്തിൽ ഈ പാട്ട് കേട്ട്
Dear Sreehari, Beautiful