ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 02 (അമ്മത്തൊട്ടിൽ)

സുഹൃത്തുക്കളെ,

M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള  “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡ് ആയ ആർദ്രവീണയെ വൻ‌വിജയമാക്കിയ ഏവർക്കും അതിരറ്റ നന്ദി..

രണ്ടാം എപ്പിസോഡായ “അമ്മത്തൊട്ടിൽ” (താരാട്ട് പാട്ട്) ഇന്നു തുടങ്ങുന്നു.

അതിന്റെ ഈണം ഇവിടെ നിന്നും ഡൌൺ‌ലോഡ് ചെയ്യാം. അല്ലെങ്കിൽ ഇവിടെ നിന്നും.

Geogy(ഈ ഈണം നിങ്ങൾക്കായി ചിട്ടപ്പെടുത്തി മൂളിയിരിക്കുന്നത് എം ത്രി ഡി ബിയിലെ ജോജി തോമസ് ആണ്.) (കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന്  ഒന്നാം റാങ്കോടെ സംഗീതത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ജോജി മ്യൂസിക് തെറാപ്പിയിൽ വിദഗ്ദനാണ്.ഏ ആർ റഹ്മാന്റെ സംഘത്തിൽ "ബോംബെ" എന്ന ചലച്ചിത്രത്തിനു വേണ്ടി പാടുകയും ആയിരത്തിലധികം സ്റ്റേജ് ഷോകൾ അവതരിപ്പിക്കുകയും  ചെയ്തിട്ടുണ്ട്.കണ്ണൂർ സർവ്വകലാശാലയിൽ സംഗീത വിഭാഗം മേധാവി ആയിരുന്നു.ഇപ്പോൾ സ്പെക്ട്ര എന്ന വെസ്റ്റേൺ-ഇന്ത്യൻ ഫ്യൂഷൻ മ്യൂസിക് ട്രൂപ്പ് നടത്തുന്നു.)

ഈ എപ്പിസോഡിൽ ഗാനരചന നിർവഹിക്കാനുള്ള സന്ദർഭം ചുവടെ പറയുന്നതാണ്.

അമ്മ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ രാത്രിയിൽ ഒരു അഛൻ താരാട്ടുപാടി ഉറക്കുന്നതാണ് സന്ദർഭം.ട്യൂണിലെ സംശയങ്ങൾ കമന്റുകളായി ഇടാവുന്നതാണ്.

എൻ‌ട്രികൾ അയക്കേണ്ട വിലാസം : events@m3db.com

യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.

 

മെയിലിന്റെ സബ്‌ജക്ട് ലൈനിൽ “EPISODE :02“ എന്നുവയ്ക്കാൻ മറക്കരുത്.

 

ട്യൂണിനേക്കുറിച്ചുള്ള വിശദീകരണം

ഓഡിയോയിൽ 12 ആം സെക്കൻഡിൽ ഗാനം (പല്ലവി) ആരംഭിക്കുകയും 52 ആം സെക്കൻഡിൽ പല്ലവി തീരുകയും 53 ആം സെക്കൻഡിൽ വീണ്ടും പല്ലവിയുടെ ആദ്യ രണ്ടുവരികൾ തുടങ്ങുകയും 1 മിനിറ്റ് 6 സെക്കൻഡ് വരെ അത് നീണ്ടു നിൽക്കുകയും ചെയ്യുന്നു (തുണ്ടു പല്ലവി). 1 മിനിറ്റ് 7 സെക്കൻഡ് മുതൽ ബീജീ ആരംഭിച്ച് 1 മിനിറ്റ് 36 സെക്കൻഡിൽ അവസാനിക്കുന്നു. 1 മിനിറ്റ് 37 സെക്കൻഡ് മുതലാണ് അനുപല്ലവി അഥവാ ഒന്നാം ചരണം ആരംഭിക്കുന്നത്. ഇത് 2 മിനിറ്റ് 41 സെക്കന്റിൽ അവസാനിക്കുന്നു. 2.42 മുതൽ കേൾക്കുന്നത് ചരണത്തിനു ശേഷം പാടുന്ന ആവർത്തനപല്ലവി പാടി അവസാനിപ്പിക്ക്കേണ്ട റൂട്ടാണ്. അത് ഫേഡൌട്ടായി അവസാനിക്കുന്നു

 

അപ്പോൾ ചുരുക്കത്തിൽ :-

പല്ലവി സെക്കൻഡ് 12 മുതൽ 52 വരെ

തുണ്ടു പല്ലവി : സെക്കൻഡ് 53 മുതൽ 1 മിനിറ്റ് 6 സെക്കൻഡ് വരെ (പല്ലവിയുടെ ആദ്യ രണ്ടു വരികൾ)

അനുപല്ലവി : സെക്കൻഡ് 1 മിനിറ്റ് 37 സെക്കൻഡ് മുതൽ 2 മിനിറ്റ് 41 സെക്കൻഡ് വരെ

ചരണം : അനുപല്ലവിയുടെ അതേ സമയത്ത് തുടങ്ങി അതേ സമയത്തു തീരുന്ന അതേ ഈണം (1.37 To 2.41)

 

പ്രധാന പ്രത്യേകത : ചരണത്തിനു ശേഷം പാടുന്ന പല്ലവി ആവർത്തനം തീർന്ന ശേഷം അനുപല്ലവിയിയുടെ അവസാന ഭാഗത്തു 2 മിനിറ്റ് 42 സെക്കൻഡിൽ തുടങ്ങി 3 മിനിറ്റ് 44 സെക്കൻഡ് വരെ നീളുന്നതും ഫേഡൌട്ടായി അവസാനിക്കുന്നതുമായ ഭാഗത്തിനനൌസരിച്ച് വരികളെഴുതേണ്ടതാണ്. നിങ്ങൾ കേൾക്കുന്ന ഓഡിയോ ഫയലിൽ അത് അനുപല്ലവിയുടെ തുടർച്ചയായാണ് കൊടുത്തിട്ടുള്ളതെങ്കിലും അത് അവസാനിക്കുന്ന പല്ലവിയുടെ അവസാന ഭാഗത്തു വരേണ്ടതാണ്

 

മത്സരാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ഒരാഴ്ച കൂടി രണ്ടാം എപ്പിസോഡ് നീട്ട് വയ്ക്കുകയാണ്.പുതിയ തീയതി പ്രകാരം നിങ്ങളുടെ എൻ‌ട്രികൾ മെയിലിൽ കിട്ടേണ്ട അവസാന ദിവസം മേയ് 19 ആണ്. 19/05/2011) .മേയ് 20തിന് അടുത്ത എപ്പിസോഡ് പ്രഖ്യാപിക്കും..!

 

ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചും അറിയാൻ ഈ പോസ്റ്റ് വായിക്കുക

Article Tags
Contributors