വീണ്ടും ഒരു അഭ്യർത്ഥന ‍‍ ആടിക്കാറിൻ മഞ്ചൽ (തപസ്യ))

Submitted by Manikandan on Wed, 01/12/2011 - 00:58

ചിലപ്പോൾ ഇങ്ങനെയാണ് മറന്നു പോയ ചില പാട്ടുകൾ പെട്ടന്ന് ഓർമ്മയിൽ വരും. അപ്പോൾ ആലോചിക്കും നമ്മുടെ സുഹൃത്തുക്കൾ ആരെങ്കിലും ഇതൊന്നു പാടിയിരുന്നെങ്കിൽ എന്ന്. അങ്ങനെ ചില പാട്ടുകൾ ഞാൻ ഇവിടെ അഭ്യർത്ഥിച്ചതിനു ഫലവും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വീണ്ടും ഒരു അഭ്യർത്ഥന കൂടി, ഇത്തവണ ഒരു പഴയ ലളിതഗാനം ആണ്. മനോരമ വിഷൻ അവതരിപ്പിച്ച തപസ്യ എന്ന പരമ്പരയുടെ ടൈറ്റിൽ സോങ്ങ് ആയിരുന്ന ഗാനം. ഒ എൻ വിയുടെ വരികൾ സണ്ണി സ്റ്റീഫന്റെ സംഗീതം. ഈ ഗാനം തപസ്യ എന്ന പേരിൽ മനോരമ മ്യൂസിക് ഇറക്കിയ (2005) ആൽബത്തിലും ഉണ്ട്. യേശുദാസം ചിത്രയും ഈ ഗാനം ആലപിച്ചിട്ടുണ്ട്.(അതുകൊണ്ട് മെയിൽ സോങ്ങ് ഫീമെയിൽ സോങ്ങ് എന്ന് പറഞ്ഞ് ആരും ഒഴിഞ്ഞു മാറണ്ട) വരികൾ നമ്മുടെ ശേഖരത്തിൽ ഉണ്ട്.

ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ

പാടിത്തീരും മുൻപേ മായും രാഗം പോലെ

ചിങ്ങം തന്നൂ കിളിക്കൊഞ്ചലിൻ പൊന്നും തേനും

ഒരു നൊമ്പരം തിരിനീട്ടിനിൽക്കും പോലെ, പൂത്തു ചെമ്പകം

ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ

പാടിത്തീരും മുൻപേ മായും രാഗം പോലെ



കാണും പൂവിൻ ഗന്ധം മായുന്നൂ, നാം തേടുന്നൂ

കാണാത്ത പൊന്നിൻ സുഗന്ധം

കണ്ണിൽ വീണു മായും സ്വപ്നമോ, പിന്നിൽ വന്നു

കണ്ണാരം പൊത്തിപ്പാടുന്നൂ

കണ്ണീരാറ്റിൽ പൂത്തു പൊന്നാമ്പൽ, ആ പൂ തേടി

ആരിന്നെന്റെ കൂടെ നീന്തുന്നു

ഏതോ ഓർമ്മകൾ

ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ

പാടിത്തീരും മുൻപേ മായും രാഗം പോലെ



പാടും പാട്ടിൻ ഈണം മാറുന്നൂ, നാം തേടുന്നു

പാടാത്ത പാട്ടിന്നർത്ഥങ്ങൾ

എന്തേ തുമ്പീ തുള്ളാൻ പോരാത്തു, കണ്ണീരോടെ

ചോദിച്ചതാരാണെന്നുള്ളിൽ

പുന്നെല്ലോല തുഞ്ചത്തൂഞ്ഞാല, പൊന്നൂഞ്ഞാല

കന്നിത്തെന്നൽ പാടീ ആടുന്നൂ

താളം തുള്ളുന്നൂ

ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ

പാടിത്തീരും മുൻപേ മായും രാഗം പോലെ

ചിങ്ങം തന്നൂ കിളിക്കൊഞ്ചലിൻ പൊന്നും തേനും

ഒരു നൊമ്പരം തിരിനീട്ടിനിൽക്കും പോലെ, പൂത്തു ചെമ്പകം

പൂത്തു ചെമ്പകം, ......

 

ഒരിക്കൽകൂടി ശുഭപ്രതീക്ഷയോടെ