മലയാളസിനിമയിലെ ആയിരത്തിയൊന്ന് ക്ളീഷേകൾക്ക് ശേഷം മറ്റൊരു രസകരമായ കൗതുകം കൂടി പങ്ക് വയ്ക്കുന്നു..അതായത് മലയാളസിനിമ-സംഗീത മേഖലയിലെ ആ അയ്ദ് കസിൻസിനെ മാടി മാടിക്കൊണ്ടേ വരുവാൻ ശ്രമിക്കുകയാണ്. അച്ഛനും, മകനും, അമ്മേം, അമ്മാവനും, അളിയനും, അളിയന്റപ്പനും, അനിയനും, അനിയന്റെ ഭാര്യടെ അനിയത്തീം..എന്നൊക്കെ തുടങ്ങുന്ന സിനിമയിലെയും സംഗീതത്തിലേയും ഈ ബന്ധുപുരാണം, അതൊക്കെ അങ്ങ് സ്ഥിരമായി ഉത്തരേന്ത്യയിലോ ബോളിവുഡിലോ മാത്രമുള്ളതാണല്ലോ എന്ന് വെർതേ പലരും പറഞ്ഞ് പോവാറുണ്ട്. എന്നാൽ മലയാള സിനിമയിലും ഇത്തരം ട്രെന്റിന് കുറവൊന്നുമില്ല എന്ന രസകരമായൊരു കണ്ടെത്തലിലേക്കാണ് നമ്മൾ എത്തുന്നത്. ഇത്തരമൊരു കണക്കെടുപ്പ് മലയാള സിനിമയിലെയും സംഗീതത്തിലെയും താരങ്ങളെയും അവരുടെ ബന്ധുക്കളെയും മുൻ നിർത്തിയാണെടുത്തിട്ടുള്ളത്. ഒരു മലയാള സിനിമയോ, പാട്ടോ ആയി ബന്ധപ്പെട്ടിട്ടുള്ള താരങ്ങൾ പിന്നെ അവരുടെ ബന്ധുക്കൾ (മറ്റ് ഭാഷകളിലും അഭിനയിച്ച താരങ്ങൾ എന്നിവരെയൊക്കെ ലിസ്റ്റ് ചെയ്യുവാനാണ് ശ്രമിച്ചിട്ടുള്ളത്. എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇത്തരമൊരു കണക്കെടുപ്പിനായി പലതും റെഫർ ചെയ്ത് സഹായിച്ച എല്ലാ പ്രിയമുള്ള അംഗങ്ങൾക്കും നന്ദി.ഈ ലിസ്റ്റ് പൂർണ്ണമല്ല,തെറ്റുകുറ്റങ്ങളറ്റതുമല്ല,തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അപ്പപ്പോൾ തിരുത്തിപ്പോകാം.ലിസ്റ്റിലേക്ക്..
- സുകുമാരൻ,ഭാര്യ മല്ലിക സുകുമാരൻ, മക്കൾ ഇന്ദ്രജിത്ത് സുകുമാരൻ , പൃഥ്വിരാജ് സുകുമാരൻ, പൂർണിമ (ഇന്ദ്രജിത്തിന്റെ ഭാര്യ), പ്രിയ മോഹൻ (പൂർണിമയുടെ അനിയത്തി), നിഹാൽ പിള്ള (പ്രിയ മോഹന്റെ ഭർത്താവ് – മുംബൈ പോലീസിലെ ഗേ ക്യാരക്റ്റർ), നടൻ സുകുമാരന്റെ കസിൻ ആണ് നടൻ രാമു, രാമുവിന്റെ മകൻ മാസ്റർ ദേവദാസ് അതിശയൻ, ആനന്ദ ഭൈരവി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
- ഫാസിൽ, മക്കൾ ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ (പുതിയ രാജീവ് രവി ചിത്രത്തിൽ നായകൻ),നസ്രിയ,ഖൈഫ്,ഖയാസ്സ് (ഫാസിലിന്റെ സഹോദരങ്ങൾ,നിർമ്മാതാവ്- അഭിനേതാക്കൾ),അപ്പാഹാജ (ഫാസിലിന്റെ ബന്ധു),ഷജിൻ(അനിയത്തിപ്രാവിലെ ഒരു സഹോദരൻ,ഫാസിലിന്റെ ബന്ധു)
- കൊട്ടാരക്കര,മക്കൾ സായികുമാർ, ശോഭ മോഹൻ, മോഹൻ, മക്കൾ വിനു മോഹൻ, അനുമോഹൻ, വിദ്യ വിനുമോഹൻ
- കൃഷ്ണകുമാർ, അഹാന കൃഷ്ണകുമാർ (മകൾ രാജീവ് രവിയുടെ പുതിയ സിനിമയിൽ ഫർഹാൻ ഫാസിലിന്റെ നായിക )
- എൻ എൻ പിള്ള, സഹോദരി ഓമന, മകൻ വിജയരാഘവൻ, വിജയരാഘവന്റെ മകൻ ദേവദേവൻ (മിസ്റ്റർ പവനായി)
- ടി ജി രവി, ശ്രീജിത്ത് രവി, പ്രദീപ് ചന്ദ്രകുമാർ ( മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് - ടി ജി രവിയുടെ സഹോദരപുത്രൻ)
- കൈതപ്രം ദാമോദരൻ നമ്പൂതിരി, സഹോദരൻ കൈതപ്രം വിശ്വനാഥൻ, ദീപാങ്കുരൻ (മകൻ), ഉണ്ണികൃഷ്ണൻ നമ്പൂതിരി (അമ്മായി അച്ഛൻ),ഭാവന രാധാകൃഷ്ണൻ ( ഭാവനയുടെ അമ്മാവനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകളെയാണ് കൈതപ്രം വിവാഹം ചെയ്തിരിക്കുന്നത്.)
- മമ്മൂട്ടി, മകൻ ദുൽക്കർ സൽമാൻ, സഹോദരൻ ഇബ്രാഹിം കുട്ടി, മകൻ മഖ്ബൂൽ സൽമാൻ
- ഒ മാധവൻ, മുകേഷ്, വിജയകുമാരി, സന്ധ്യാ രാജേന്ദ്രൻ, രാജേന്ദ്രൻ, ദേവദർശൻ (അവരുടെ മകൻ), സരിത (മുൻ ഭാര്യ-മുകേഷ്),ശ്രാവൺ മുകേഷ് (മുകേഷിന്റെ മകൻ)
- എം ജി രാധാകൃഷ്ണൻ, എം ജി ശ്രീകുമാർ, എം ജി രാജാകൃഷ്ണൻ, പത്മജ രാധാകൃഷ്ണൻ, ഡോ ഓമനക്കുട്ടി
- അഗസ്റ്റിൻ ജോസഫ്, കെ ജെ യേശുദാസ്, വിജയ് യേശുദാസ്, ജയമ്മ ആന്റണി
- ഡോജെൻസി, ജെർസൻ ആന്റണി (സഹോദരങ്ങൾ)
- ലാൽ, അലക്സ് പോൾ, ജൂനിയർ ലാൽ, ബാലു വർഗീസ് (ലാലിന്റെയും അലക്സ് പോളിന്റെയും സഹോദരീ പുത്രൻ)
- ഭരതൻ, പി എൻ മേനോൻ, കെ പി എ സി ലളിത, മകൻ സിദ്ധാർത്ഥ്,മകൾ ശ്രീക്കുട്ടി(ബാലവേഷം), ബന്ധുക്കാരി പ്രിയങ്ക, ഭർത്താവ് അനൂപ്.
- അഗസ്റ്റിൻ, ആൻ അഗസ്റ്റിൻ, ജോമോൻ ടി ജോൺ
- ലളിത, പത്മിനി, രാഗിണി, സത്യപാൽ, കുമാരി തങ്കം(സത്യപാലിന്റെ ഭാര്യ), ശോഭന, വിനീത്, കൃഷ്ണ, അംബിക(സീനിയർ), സുകുമാരി, ഭർത്താവ് ഭീംസിംഗ്, മകൻ ഡോ സുരേഷ്,
- ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ശ്രീനിയുടെ അളിയൻ സംവിധായകൻ എം മോഹനൻ
- രാഘവൻ, ജിഷ്ണു
- ഭരത് ഗോപി, മുരളി ഗോപി
- പ്രേം നസീർ, പ്രേം നവാസ്, ഷാനവാസ്, പ്രേം നസീറിന്റെ ബന്ധു ഗായിക ഷബ്നം, ഷബ്നത്തിന്റെ ഭർത്താവ് റിയാസ് (ആകാശഗംഗയിലെ നായകൻ)
- ഉർവ്വശി, കൽപ്പന, കലാരഞ്ജിനി, നന്ദു, അനിൽ, മനോജ് അച്ഛൻ ചവറ വി പി നായർ
- ചിപ്പി, എം രഞ്ജിത്ത്
- ജോസ് പ്രകാശ്, പ്രേം പ്രകാശ്, ബോബി സഞ്ജയ്, ടോം പ്രകാശ്, രാജൻ ജോസ് പ്രകാശ്,ഡെന്നിസ് ജോസഫ് (ജോസ് പ്രകാശിന്റെ പെങ്ങളുടെ മകൻ)
- മോനിഷ, ശ്രീദേവി ഉണ്ണി
- സൈനുദ്ദീൻ, സിനിൽ
- ഹരിശ്രീ അശോകൻ, മകൻ അർജുൻ
- അബ്രിദ് ഷൈൻ, മകൻ അച്ചു
- രമേശൻ നായർ, മനുരമേശൻ
- രവീന്ദ്രൻ, സാജൻ മാധവ്, രാജൻ മാധവ്
- ജോൺസൺ, ഷാൻ ജോൺസൺ
- ശ്രീകുമാരൻ തമ്പി, രാജകുമാരൻ തമ്പി
- ദിലീപ്, മഞ്ജുവാര്യർ, മധു വാര്യർ, അനൂപ് (ദിലീപിന്റെ അനിയൻ-നിർമ്മാതാവ്)
- അംബിക, രാധ, സുരേഷ് നായർ, കാർത്തിക നായർ,തുളസി നായർ ( മണിരത്നം- കടലിലെ നായിക)
- മണിയൻ പിള്ള രാജു, നിരഞ്ജൻ
- നവാസ് ബക്കർ, നിയാസ് ബക്കർ, അബു ബക്കർ, രഹ്ന
- സുരേഷ് ഗോപി, അനുജൻ സുഭാഷ് ഗോപി, ആറന്മുള പൊന്നമ്മ, രാധികാ സുരേഷ് (ഗായിക-ഭാര്യ), മകൻ ഗോകുൽ സുരേഷ് (നടൻ) ആറന്മുള പൊന്നമ്മയുടെ അനുജത്തി തങ്കം വാസുദേവൻ നായർ,ഭർത്താവ് വൈക്കം വാസുദേവൻ നായർ
- ജയറാം, മലയാറ്റൂർ, പാർവ്വതി, മകൻ കാളിദാസൻ,ബന്ധു മാളവിക
- പത്മരാജൻ, അനന്തപത്മനാഭൻ, മാധവിക്കുട്ടി, അശോകൻ
- മേനക, സുരേഷ് കുമാർ, കീർത്തി സുരേഷ്
- ശ്രീനാഥ്, ശാന്തികൃഷ്ണ (മുൻഭാര്യ),ശാന്തികൃഷ്ണയുടെ സഹോദരൻ സുരേഷ് കൃഷ്ണ
- ജഗതി എൻ കെ ആചാരി, ജഗതി ശ്രീകുമാർ, മകൻ രാജ് കുമാർ, മകൾ ശ്രീലക്ഷ്മി
- ഐ വി ശശി, സീമ, മകൾ അനു
- കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബൻ, നവോദയ അപ്പച്ചൻ, ജിജോ നവോദയ
- ഭാഗ്യരാജ്, പൂർണിമ, മകൻ ശന്തനു(ഏയ്ഞ്ചൽ ജോൺ),ശരണ്യ ഭാഗ്യരാജ്
- ശ്യാമിലി, ശാലിനി, ഭർത്താവ് അജിത്ത്,സഹോദരൻ റിച്ചാർഡ്
- ജോസ് പെല്ലിശ്ശേരി, ലിജോ പെല്ലിശ്ശേരി
- കലൂർ ഡെന്നിസ്, ഡിനു ഡെന്നിസ്
- എം ജി സോമൻ, സജി സോമൻ
- എബി കുഞ്ഞുമോൻ, കെ ടി കുഞ്ഞുമോൻ
- കരമന ജനാർദ്ധനൻ നായർ, സുധീർ കരമന
- തിലകൻ, ഷമ്മി തിലകൻ, ഷോബി തിലകൻ
- ബി എ ചിദംബരനാഥ്, രാജാമണി, അച്ചു രാജാമണി
- ബാലൻ കെ നായർ, മേഘനാഥൻ
- എസ് പി പിള്ള, മഞ്ജു പിള്ള, സുജിത് വാസുദേവ് (മഞ്ജുവിന്റെ ഭർത്താവ്),മുകുന്ദൻ (മുൻ ഭർത്താവ്)
- മോഹൻ, ലക്ഷ്മി, ഐശ്വര്യ
- ടി ദാമോദരൻ, മകൾ ദീദി ദാമോദരൻ
- ശിവൻ, സന്തോഷ് ശിവൻ, സംഗീത് ശിവൻ,സഞ്ജീവ് ശിവൻ
- മോഹൻലാൽ, പ്യാരിലാൽ, പ്രണവ്, സുചിത്ര, ബാലാജി
- ശ്രീവിദ്യ, ഭർത്താവ് ജോർജ്ജ്, അമ്മ എം എൽ വസന്തകുമാരി
- ത്യാഗരാജൻ, പ്രശാന്ത്
- ബാലു മഹേന്ദ്ര, ശോഭ,പ്രേമ(അമ്മ)
- കെ മധു, അനന്തിരവൾ നവ്യ നായർ
- ഇന്ദ്രൻസ്, ഇന്ദ്രൻസ് ജയൻ
- അടൂർ ഭാസി,സഹോദരൻ ചന്ദ്രാജി, അനന്തിരവൻ ഹരികുമാർ
- അടൂർ പങ്കജം, അജയൻ, അടൂർ ഭവാനി
- സുധാകരൻ നായർ , സുധീഷ്
- ബിജു മേനോൻ, സംയുക്ത വർമ്മ, ഊർമ്മീള ഉണ്ണി, ഉത്തരാ ഉണ്ണി, ഭാസ്ക്കരൻ നായർ (ബിജു മേനോന്റെ അച്ഛൻ-അഭിനേതാവ്),സുരേഷ് കുമാർ (ബിജുവിന്റെ സഹോദരൻ-അഭിനേതാവ്)
- ഗീതു മോഹൻദാസ്, രാജീവ് രവി
- ആഷിഖ് അബു, റിമ കല്ലിങ്കൽ
- സിദ്ദിഖ്, മജീദ്
- കാര്യവട്ടം ശശികുമാർ, കനകലത
- കെ ടി മുഹമ്മദ്, സീനത്ത്
- ബീന ആന്റണി, മനു നായർ എന്ന മനോജ്
- ഷാജി കൈലാസ്, ആനി
- പ്രിയാ മണി, കസിൻ വിദ്യാ ബാലൻ
- കെ ബി ഗണേഷ് കുമാർ, ബാലകൃഷ്ണ പിള്ള
- കമൽ, ബഹദൂർ, ജാനുസേ കമൽ (അസി.സംവിധായകൻ)
- വയലാർ, ശരത് ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ,ജ
- രാമചന്ദ്രബാബു, രവി കെ ചന്ദ്രൻ
- വിധുബാല, മധു അമ്പാട്ട്
- വേണു, ബീന പോൾ
- രഘുവരൻ, രോഹിണി
- പ്രേംജി, നീലൻ, പ്രേമചന്ദ്രൻ
- ആർ കെ ശേഖർ, എ ആർ റഹ്മാൻ, എ.ആര്. രിഹാന, ജി.വി.പ്രകാശ് കുമാർ, റഹ്മാൻ (നടൻ റഹ്മാനും ഏ ആർ റഹ്മാനും ഭാര്യമാർ വഴി ബന്ധുക്കളാണ് ..റഹ്മാന്റെ ഭാര്യ മെഹറുന്നിസയുടെ സഹോദരി സൈറാ ബാനുവിനെയാണ് ഏ ആർ കല്യാണം കഴിച്ചിരിക്കുന്നത്)
- ലിസ്റ്റ്, തുടരുന്നു,ക്രെഡിറ്റില്ലാതെ, അടിച്ചോണ്ട്, പോന്നവർ ശ്രദ്ധിക്കണേ
- അമല, നാഗാർജ്ജുന
- സത്യൻ അന്തിക്കാട്, അരുൺ സത്യൻ, അഖിൽ സത്യൻ, ദീപു അന്തിക്കാട്, ഷിബു അന്തിക്കാട്
- ശാന്താപി നായർ, ലതാ രാജു, ജെ എം രാജു, ആലാപ് രാജു
- ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, സുജാതാ മോഹൻ, ശ്വേതാ മോഹൻ, രാധികാ തിലക്
- വിധു പ്രതാപ്, ദീപ്തി വിധു പ്രതാപ് (നായിക ചിരിക്കുടുക്ക സിനിമ)
- ജയൻ, ജയന്റെ സഹോദരപുത്രൻ ആദിത്യൻ (ജയകൃഷ്ണ),സഹോദരൻ അജയൻ
- ഡോ റോഷൻ ബിജ്ലി, ഡോ.കവിതാ ജോസ്
- ബാല, അമൃതാ സുരേഷ്, അഭിരാമി സുരേഷ്, പ്രഭു, ശീവാജി ഗണേശൻ
- സനൂഷാ സന്തോഷ്, സനൂപ് സന്തോഷ്
- ശ്വേതാ മേനോൻ, സബീന
- കെ പി ഉമ്മർ, റഷീദ് ഉമ്മർ
- മീരാ ജാസ്മിൻ, ജെനി ജോസഫ്
- വിജി തമ്പി, ഭാര്യാപിതാവ് ജഗന്നാഥവർമ്മ, മകൻ മനുവർമ്മ, കസിൻ പ്രകാശ് വർമ്മ ഇവരെ വയലാർ രാമവർമ്മയുടെ ബന്ധുഗണത്തിലും കൂട്ടാം
- പള്ളാശ്ശേരി സഹോദരന്മാർ
- ബാലു കിരിയത്ത്, വിനു കിരിയത്ത്
- ആലുമ്മൂടൻ, ബോബി ആലുമ്മൂടൻ
- ബേർണി, ഇഗ്നേഷ്യസ്, സുബിൻ ഇഗ്നേഷ്യസ്
- ഇളയരാജാ, ഭാവതരിണി, യുവൻ ശങ്കർ രാജ, ഗംഗൈ അമരൻ
- കാവാലം നാരായണപ്പണിക്കർ, കാവാലം ശ്രീകുമാർ
- കെ എസ് ചിത്ര, കെ എസ് ബീന
- കെ പി ബ്രഹ്മാനന്ദൻ, രാകേഷ് ബ്രഹ്മാനന്ദൻ
- കോഴിക്കോട് അബ്ദുൾഖാദർ, ശാന്താദേവി, സത്യജിത്ത്
- ജയഭാരതി, സത്താർ, മുന്ന
- സത്യൻ, സതീഷ് സത്യൻ
- സിദ്ദിഖ്, മജീദ്
- ശങ്കർ മഹാദേവൻ, സിദ്ധാർത്ഥ്
- ബിച്ചു തിരുമല, ദർശൻ രാമൻ, സുശീലാ ദേവി, സുമൻ ബിച്ചു
- ലക്ഷ്മികാന്ത്-പ്യാരേലാൽ ( പൂനിലാമഴ)
- ശരത്ത്, കണ്ണൂർ രാജൻ(ഭാര്യാപിതാവ്)
- ഒ എൻ വി കുറുപ്പ്, മകൻ രാജീവ്, ചെറുമകൾ അപർണ്ണ രാജീവ്
- സലിൽ ചൗധരി, സബിതാ ചൗധരി, സഞ്ചോയ് ചൗധരി
- ജോയ് മാത്യു, മകൻ
- അംബരീഷ്, സുമലത
- വിഷ്ണുവർദ്ധൻ, ഭാരതി
- മണിരത്നം, സുഹാസിനി, ചാരുഹാസൻ, കമലഹാസൻ, ഗൗതമി, ശ്രുതി ഹാസൻ,സരിക(മുൻ ഭാര്യ-കമലഹാസൻ),വാണി ഗണപതി (മുൻ ഭാര്യ-കമലഹാസൻ)
- ദിവ്യാ ഉണ്ണി, വിദ്യാ ഉണ്ണി
- സലിം കുമാർ, മകൻ ചന്തു
- രാമു കാര്യാട്ട്, ദേവൻ (മരുമകൻ)
- സുമിത്ര, ഉമ ശങ്കരി(മകൾ)
- കനകദുർഗ്ഗ, ഹേമചന്ദ്രൻ(ഭർത്താവ്-ക്യാമറാമാൻ),മകൾ മാനസ (ബിഗ്ബി),ഭർത്താവ് തമിഴ്നടൻ വിക്രാന്ത്
- ഭാരതി മേനോൻ, രവികുമാർ (മകൻ)
- ഡിസ്കോ രവീന്ദ്രൻ, മകൻ (ഇടുക്കി ഗോൾഡ്)
- ജോസ്, പ്രണതി ജോസ്
- ലിഷോയ്, ലിഷോയുടെ മകൾ
- രമാദേവി, കൃപാ(രമ്യ),മുല്ലനേഴി മാഷ് (കൃപയുടെ അമ്മായിഅച്ഛൻ)
- എൻ ശങ്കരൻ നായർ (സംവിധായകൻ) ഭാര്യ ഉഷാറാണി
- സുരാജ് വെഞ്ഞാറന്മൂട്, മകൻ കാശിനാഥൻ
- മണിസ്വാമി,കവിയൂർ പൊന്നമ്മ,കവിയൂർ രേണൂക
- കൊച്ചിൻ ഹനീഫ- മക്കൾ സഫ,മർവ ,ബന്ധു മാസ്റ്റർ ബാദുഷ (പപ്പയുടെ സ്വന്തം അപ്പൂസ്)
- ഹരിപോത്തൻ(നിർമ്മാതാവ്), ജയഭാരതി (മുൻഭാര്യ), പ്രതാപ് പോത്തൻ, രാധിക (മുൻഭാര്യ), ശരത് കുമാർ (രാധികയുടെ നിലവിലെ ഭർത്താവ് ), ഭദ്രൻ (ഹരിപോത്തന്റെ അളിയൻ)
- നാദിർഷ, സമദ്
- ബാബുരാജ്, വാണി വിശ്വനാഥ്
- അബി, മകൻ ഷെയ്ൻ നിഗം(അന്നയും റസൂലിലെ അന്നയുടെ അനിയൻ)
- ഡി. രാജേന്ദ്ര ബാബു, പത്നി സുമിത്ര
- റിയ സെൻ, മൂണ്‍ മൂണ്‍ സെൻ
- സഞ്ജയ് മിത്ര, സുപർണ ആനന്ദ്
- ഷീല, രവിചന്ദ്രൻ, വിഷ്ണു (മകൻ).
- പപ്പുകുട്ടി ഭാഗവതർ, മോഹൻ ജോസ്, സെല്‍മ ജോർജ്, K G. ജോർജ്( അച്ഛൻ, മകൻ, മകൾ, മരുമകൻ)-അച്ഛനും മകളും പാട്ട്, മകൻ നടൻ, മരുമകൻ ഡയറക്ടർ
- പി സുശീല ,മരുമകൾ സന്ധ്യ ജയകൃഷ്ണ ( ഇരുവരിൽ പാടി)
- പവിത്രൻ,കലാമണ്ഡലം ക്ഷേമാവതി, ഇവാ പവിത്രൻ (4ദ പീപ്പിൾ ഫെയിം)
- അമല,നാഗാർജ്ജുന
- വി എം വിനു,മകൾ വർഷ (വേഷം)
- അബു സലിം,സാനു സലിം (മകൻ)
- വിൻസന്റ്,ജയാനൻ വിൻസൻ,അജയൻ വിൻസന്റ്
- തോപ്പിൽഭാസി, സഹോദരൻ തോപ്പിൽ കൃഷ്ണപിള്ള, ഭാസിയുടെ മകൻ അജയൻ
- വിജയകുമാർ മഞ്ജുള വിജയകുമാർ,അരുൺ കുമാർ,പ്രീതാ വിജയകുമാർ,ശ്രീദേവി വിജയകുമാർ,വനിതാ വിജയകുമാർ(ചന്ദ്രലേഖയിൽ വിജയ്ന്റെ നായിക)
- സിംരൻ(ദീപ്തി നവൽ),മോണൽ നവൽ,ജ്യോതി നവൽ,സുമീത് നവൽ(ബിഗ് ബി ഫെയിം) സഹോദരർ
- ചെമ്പരത്തി ശോഭന,മകൻ തരുൺ കുമാർ(അഭയത്തിലെ ബാലതാര നായകൻ,പിന്നീട് തെലുങ്ക്,തമിഴ് സിനിമയിൽ)
- ലാലു അലക്സ്,ബെൻ ലാലു അലക്സ്
- സിബി മലയിൽ,ജോ സിബി മലയിൽ
- യദുകൃഷ്ണൻ,വിധുകൃഷ്ണൻ
- പൊന്നമ്മ ബാബു,മകൾ പിങ്കി (മിസ്റ്റർ പവനായി)
- ഗുരു ഗോപിനാഥ്, വിലാസിനി, വിനോദിനി
- പങ്കജവല്ലി-നാണുക്കുട്ടൻ
- മാവേലിക്കരപൊന്നമ്മ-മായ (കടലമ്മയിലെ നായിക)
- കല്യാണി മേനോൻ,മകൻ രാജീവ് മേനോൻ
- ജെ എ ആർ ആനന്ദ്-മകൾ സബിത ആനന്ദ്
- അനുരാധ,മകൾ അഭിനയശ്രീ
- ആശാ ജയറാം,അച്ഛൻ കരുണാകരൻ
- മിൻമിനി,മകൻ അലൻ ജോയ് മാത്യു (ലൗഡ്സ്പീക്കറിൽ പാടി)
- കമലാകൈലാസനാഥൻ-പ്രിയാമണി,വിദ്യാബാലൻ ബന്ധുക്കാരി
- റോഷൻ ആൻഡ്രൂസ് ,അളിയൻ മെജോ ജോസഫ്
- ബാബുരാജ്, കെ ജി സത്താർ
- കെ രാഘവൻ, മകൻ ആർ കനകാംബരൻ (സിനിമയിൽ പാടി)
- ദേവി അജിത്, അജിത്ത് (പ്രൊഡ്യൂസർ -മരിച്ച് പോയി)
- താരാകല്യാൺ,അമ്മ സുബ്ബലക്ഷ്മിയമ്മ(ഡെസ്ഡിമോണ അമ്മച്ചി)
- ബഹദൂർ,കമൽ,പടിയൻ (അമ്മാവൻ സംവിധായകൻ-ത്രാസം)
- പാർത്ഥിപൻ,സീത,മകൾ കീർത്തന (കണ്ണത്തിൽ മുത്തമിട്ടാൾ)
- ശ്രീറാം ഗോപാലൻ നായർ (കാറ്റേ കാറ്റേ ഫെയിം),അമ്മ നിർമ്മല തമ്പി (ആദ്യകാല നായിക)
- എ എം രാജ ,ഭാര്യ ജിക്കി കൃഷ്ണവേണി
- വഞ്ചിയൂർ മാധവൻ നായർ-റ്റി കെ ബാലചന്ദ്രൻ
- വെണ്മണി ഹരിദാസ്(ഗായകൻ-അഭിനേതാവ്),മകൻ ശരത് (അഭിനേതാവ്)
- രേണുക (പാട്ടുകാരി) മകൾ അനുരാധ-ഭർത്താവ് ശ്രീറാം
- പി ജയചന്ദ്രൻ,മകൻ ദീനാനാഥ് ജയചന്ദ്രൻ
- കൃഷ്ണചന്ദ്രൻ-വനിത
- കമുകറയുടെസഹോദരി ലീല ഓംചേരി ഏതൊ സിനിമയിൽ പാടിയിട്ടുന്നാണു ഓർമ്മ. ഇബരുടെ ഭർത്താവ് ഓംചേരിയുടെ നാടകം സിനിമയാക്കിയിട്ടുമുണ്ട് എന്നു തോന്നുന്നു.
- നർത്തകികളായ കമലാ ലക്ഷ്മണും സഹോദരി രാധയും മലയാള സിനിമകളിൽ ഡാൻസ് രംഗങ്ങളിൽ വന്നിട്ടുണ്ട്
- കല-മാല സഹോദരിമാരാണ് ശകുന്തള സിനിമയിൽ രാജസദസ്സിൽ ഡാൻസ് ചെയ്യുന്നത്
- പ്രഭുദേവ,രാജു സുന്ദരം, സുന്ദരം മാസ്റ്റർ
- സറീന വാഹബ്,ആദിത്യ പഞ്ചോളി,സറീനയുടെ മകൻ
- റോജ , ആർ കെ ശെൽവമണി
- വിജയകൃഷ്ണൻ, മകൻ യദു വിജയകൃഷ്ണൻ, സുനിൽ പരമേശ്വരൻ (വിജയകൃഷ്ണന്റെ അളിയൻ - സിനിമ അനന്തഭദ്രം ), സുധീർ ( സുനിലിന്റെ സഹോദരൻ -ക്യാമറ),അഖിൽ ദേവൻ(സുനിലിന്റെ മകൻ - യക്ഷി ദ ഫെയ്ത്ത്ഫുൾ,ബോംബെ മാർച്ച് ),അനന്തപദ്മനാഭൻ(സുനിലിന്റെ ഇളയ മകൻ,രതിനിർവ്വേദം)
- സുധീർ, ഖദീജ (ആദ്യഭാര്യ)
- തുളസീദാസ്,അനന്തരവർ ശ്രീകണ്ഠൻ ജി (ജൂനിയർ സീനിയർ-സംവിധാനം),അനിൽ ഗോപിനാഥ് (ക്യാമറ )
- ഔസേപ്പച്ചൻ,മകൻ അരുൺ ഔസേപ്പച്ചൻ, അനന്തരവൻ ഫ്രാങ്കോ
- അമിതാഭ് ബച്ചൻ,ജയാബച്ചൻ,അഭിഷേക് ബച്ചൻ,ഐശ്വര്യ റായ്
- വിപിൻ മോഹൻ, കലാമണ്ഡലം ഗിരിജ (ഞാറ്റടിയിലെ നായിക),മകൾ മഞ്ജിമ മോഹൻ
- രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ (ഗായകൻ,സംഗീതം)
- കാവ്യ മാധവൻ, നിഷാൽ ചന്ദ്ര(മുൻ ഭർത്താവ്)
- കലാഭവൻ മണി,സഹോദരൻ കണ്ണൻ (പാട്ടുകാരൻ)
- ഗായത്രി രഘുറാം, അച്ഛൻ രഘുറാം മാസ്റ്റർ (നൃത്തം)
- കാവേരി,സൂര്യകിരൺ,സുചിത (സൂര്യ കിരണിന്റെ സഹോദരി)
- ലെന,അഭിലാഷ് (മുൻ ഭർത്താവ്)
- ജയൻ,വിജയൻ,മനോജ് കെ ജയൻ, ഉർവ്വശി (മുൻഭാര്യ)
- അനിൽ,കല്പന (മുൻ ഭാര്യ)
- ജയരാജ്, സബിത ജയരാജ്,മകൾ ധനു (മകൾക്ക് എന്ന സിനിമയിൽ പാടി)
- മുരളി മേനോൻ,കുക്കു പരമേശ്വരൻ(മുൻ ഭാര്യ)
- വേണു നാഗവള്ളി,അച്ഛൻ നാഗവള്ളി ആർ എസ് കുറുപ്പ്
- സന്തോഷ് ജോഗി,അനുജൻ അജിത് ജോഗി
- ആനന്ദ്,അനു ആനന്ദ്
- എം ഡി രാജേന്ദ്രൻ, എം ഡി രത്നമ്മ, പൊൻകുന്നം ദാമോദരൻ
- ശ്രീലത,പുരുഷോത്തമൻ നമ്പൂതിരി
- അമ്പലപ്പുഴ ബ്രദേഴ്സ് (നാദസ്വരം)
- സുരേഷ് ഉണ്ണിത്താൻ, അഭിരാം സുരേഷ് ഉണ്ണിത്താൻ
- ഡി രാജേന്ദ്ര ബാബു, സുമിത്ര (ഭാര്യ-അഭിനേത്രി),മക്കൾ നക്ഷത്ര,ഉമാ ശങ്കരി (നടിമാർ)
- ടി വി ചന്ദ്രൻ, യാദവൻ ചന്ദ്രൻ (മകൻ അസി.ഡയറക്റ്റർ)
- ഹക്കിം റാവുത്തർ (അഭിനേതാവ്-സംവിധായകൻ),ദേവി മേനോൻ (ഭാര്യ ഗായിക)
- മോഹൻ,അനുപമ (ഭാര്യ,നടി)
- മധു ബാലകൃഷ്ണൻ, നിവേദിത (ഭാര്യ ദിവ്യയുടെ അനിയത്തി),ശ്രീശാന്ത് (മഴവില്ലിനറ്റം വരെ)
- രാജൻ പി ദേവ്, മകൻ
- രേവതി, സുരേഷ് മേനോൻ(മുൻ ഭർത്താവ്)
- വേണു,ബീനാ പോൾ, കാരൂർ നീലകണ്ഠപ്പിള്ള (വേണൂവിന്റെ മുത്തച്ഛൻ,കഥാകൃത്ത്)
- രാജശേഖരൻ തമ്പി,ഹരികേശൻ തമ്പി (ഉണ്ണിയാർച്ച,സീത-അഭിനേതാക്കൾ)
- പ്രിയദർശൻ,ലിസി
- ലോഹിതദാസ്, ഹരിശങ്കർ ലോഹിതദാസ്
- രാധ,ജയലക്ഷ്മി (സഹോദരിമാർ)
- എൽ ആർ ഈശ്വരി,എൽ ആർ അഞ്ജലി
- എ ബി രാജ്,മകൾ ശരണ്യ
- രഘുകുമാർ(സംഗീതസംവിധായകൻ) ,ഭവാനി (ഭാര്യ, അഭിനേത്രി)
- എം കൃഷ്ണൻ നായർ,മക്കൾ കെ ജയകുമാർ ഐ എ എസ്, ശ്രീക്കുട്ടൻ(ഓ ഫാബി),ശ്രീക്കുട്ടന്റെ ഭാര്യാ സഹോദരൻ രഞ്ജിത്ത് ബാലകൃഷ്ണൻ(സംവിധായകൻ,തിരക്കഥാകൃത്ത്)
- ഡോ.ബിജു,മകൻ ഗോവർദ്ധൻ (പേരറിയാത്തവർ)
- ജേസി(സംവിധായകൻ),ബന്ധുക്കൾ ജെ ജെ കുറ്റിക്കാട്(നിർമ്മാതാവ്),കിത്തോ(പരസ്യകല)
- എസ് പി ബാലസുബ്രമണ്യം,എസ് പി ബി ഷൈലജ,എസ് പി ബി ചരൺ
- പ്രിയാ രാമൻ, രഞ്ജിത്ത് (ഭർത്താവ്-രാജമാണിക്യം,ചന്ദ്രോത്സവം വില്ലൻ)
- സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ,ആലപ്പുഴ പുഷ്പം (ഗായിക)
- സോനു,മോനു (സഹോദരർ,ജൂനിയർ അണ്ണൻ തമ്പിമാർ)
- ബോബൻ സാമുവൽ,രശ്മി ബോബൻ
- ടി എസ് സുരേഷ് ബാബു, ഉഷ (മുൻ ഭാര്യ),ടി എസ് സജി, ഉഷയുടെ സഹോദരന്മാർ ഹനീസും,ഹനീഫും (നടന്മാർ)
- സിദ്ധാർത്ഥ് ശിവ, അച്ഛൻ കവിയൂർ ശിവപ്രസാദ് (സംവിധായകൻ)
- നമിത പ്രമോദ്, കുമരകം രഘുനാഥ് (നമിതയുടെ അച്ഛന്റെ ജേഷ്ഠസഹോദരൻ)
- കീർത്തന,ഗോപിക (സഹോദരിമാർ,ബാലേട്ടനിൽ മോഹൻലാലിന്റെ മക്കൾ)
- ശ്രുതി ലക്ഷ്മി,ശ്രീലയ,അമ്മ ലിസി ജോസ്
- ദിലീഷ് നായർ (തിരക്കഥാകൃത്ത്),ദീപു നായർ(ഗായകൻ)
- സുചിത്ര,സഹോദരൻ ദീപു കരുണാകരൻ(സംവിധായകൻ)
- കൊച്ചു പ്രേമൻ,ഗിരിജ പ്രേമൻ
- കെ രവീന്ദ്രൻ നായർ (ജനറൽ പിക്ചേഴ്സ് രവി) ,ഉഷാ രവി (ഗായിക-ഭാര്യ)
- പ്രശാന്ത് പിള്ള, സഹോദരി പ്രീതിപിള്ള
- മീന നെവിൽ,മക്കൾ മിഥുന നെവിൽ,നിഥുന നെവിൽ (ഡബ്ബിംഗ് ഫാമിലി)
- ശ്രീജാ രവി,മകൾ രവീണ രവി (ഡബ്ബിംഗ്)
- തബ്ബു, തൻവി ആസ്മി (ബന്ധുക്കൾ)
- മണിയൻ പിള്ള രാജു,മകൻ സച്ചിൻ ( അഭിനേതാവ്)
- എസ് എൽ പുരം സദാനന്ദൻ, മകൻ ജയസൂര്യ (സംവിധായകൻ സ്പീഡ് ട്രാക്ക്,ഏഞ്ചൽ ജോൺ)
- ശശി,കല,മാല എന്ന മദ്രാസ് സഹോദരിമാർ പല സിനിമകളിലും നൃത്ത സീനുകളിൽ.
- മൊയ്തു പടിയത്ത് (കഥ -കുട്ടികുപ്പായം , സംവിധാനം -അല്ലാഹു അക്ബര്‍1977) , മകന് സിദ്ദിക്ക് ഷമീര്‍ ( സംവിധാനം - കടല്‍ , ഇഷ്ടമാണ് നൂറുവട്ടം , മഴവില്‍ കൂടാരം )
- മീര വാസുദേവ്,ഭർത്താവ് ജോൺ കൊക്കൻ
- പി ഭാസ്കരൻ, ശശികുമാർ (മാധ്യമപ്രവർത്തകൻ,അഭിനേതാവ് - മരുമകൻ)
- മിഥുന് മുരളി (വജ്രം- ബാലതാരം , ബ്ലാക്ക് ബട്ടര്‍ഫ്ലൈ ) സഹോദരി മൃദുല മുരളി (റെഡ് ചില്ലീസ് , എല്‍സമ്മ എന്ന ആണ്‍കുട്ടി , 10.30എ എം ലോക്കൽ കോൾ )
- ചേർത്തല ഗോപാലൻ നായർ (ഗായകൻ), ഭാര്യ ലളിത തമ്പി (ഗായിക),മകൻ ജി ശ്രീറാം ( കാറ്റേ കാറ്റേ ഫെയിം)
- എ വി എം രാജൻ (നടൻ), ഭാര്യ പുഷ്പലത (നടി), മകൾ മഹാലക്ഷ്മി (നടി)
- പി ഗംഗാധരൻ നായർ (നടൻ ), ടി പി രാധാമണി (നടി, ഡബ്ബിംഗ്), മകൻ ചന്ദ്രമോഹൻ (ഡബ്ബിംഗ്), നന്ദകുമാർ (ഡബ്ബിംഗ്), ജി ആർ കണ്ണൻ (സംവിധാനം), മരുമകൾ അമ്പിളി (ഡബ്ബിംഗ്)
- ശ്രീകാന്ത് മുരളി (അഭിനേതാവ്, സംവിധായകൻ, സംഗീത ശ്രീകാന്ത് (ഗായിക)
- ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാൻ, ഖാലിദ്
- നിലമ്പൂർ ആയിഷ , സഹോദരിയുടെ മക്കളായ സീനത്ത് (നടി),ഹഫ്സത്ത്
- കൂടുതൽ തന്നാൽ,കൂടുതൽ ചേർത്ത് പോകാം
തനിയെ ചേര്‍ക്കാന്‍ നോക്കി ,
add
add