ചരിത്രത്തിന്റെ ക്ലൈമാക്സ്

Submitted by Baiju T on Sat, 02/11/2017 - 17:14

ജഗത് ജയറാം

അപ്രതീക്ഷിതമായ ക്ലൈമാക്സുകൾ പലപ്പോഴും ശ്രദ്ധേയവും ഞെട്ടിക്കുന്നതുമാണ്. അത്തരത്തിൽ "ക്ലൈമാക്സ്" കൊണ്ട് ശ്രദ്ധേയമായ / ശ്രദ്ധേയമാവേണ്ടിയിരുന്ന ചിത്രമാണ് " ചരിത്രം " എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ജി.എസ് വിജയൻ ചെയ്ത ചരിത്രം അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണെന്നാണ് കേട്ടത്.കഥാപാത്രത്തിന്റെ പാസ്റ്റ് എന്തായിരുന്നു എന്നുള്ളത് അന്വേഷിക്കാനുള്ള ശ്രമം ഇവിടെ കാണാം.അത് ബോധപൂർവ്വം തിരക്കഥാകൃത്ത് സ്വീകരിക്കുന്നതാണോ എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു ഫിനാൻസിങ്ങ് കമ്പനിയുടെ ഓണറായ ഫിലിപ്പിന്റെ അനിയന്റെ ,അയാൾ മരണപ്പെട്ടെന്നാണ് തുടക്കത്തിൽ പറയുന്നത്.ഫിലിപ്പിന്റെ കല്യാണത്തിന് ശേഷം ഭാര്യ തന്റെ ഭർത്താവിന്റെ അനുജനെന്ത് പറ്റി,അയാൾ മരണപ്പെട്ടതെങ്ങനെ, അയാളുടെ പാസ്റ്റ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കുന്നുണ്ട്.അത്തരത്തിൽ അനിയന്റെ റൂമിലേക്ക് വരുന്നതും അവിടത്തെ ശബ്ദകോലാഹലം കൊണ്ട് ഞെട്ടുന്നതൊക്കെ നന്നായി ചിത്രീകരിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു ദിവസം മരണപ്പെട്ടു എന്ന് കരുതുന്ന അതേ അനുജൻ വീട്ടിലേക്ക് കയറി വരുന്നു .ശരിക്കും അനിയൻ മരിച്ചതാണോ എന്നുള്ളതിനെപ്പറ്റി ഒരു നിഗൂഢത ആദ്യാവസാനം ആ കഥാപാത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു. അത്തരത്തിൽ ആദ്യാവസാനം നിലനിർത്തുന്ന നിഗൂഢതയാണ് ഈ സിനിമയുടെ പ്രത്യേകത. അത് ആരാണെന്ന് തെളിയിക്കാനുള്ള ഫിലിപ്പിന്റെ ശ്രമങ്ങൾ അങ്ങനെ നടക്കുന്നു. ആരാണീ കയറി വന്നത് ,അതയാൾ തന്നെയാണോ അപരനാണോ ഇത്തരത്തിൽ ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന സിനിമ തികച്ചും ഞെട്ടിക്കുന്ന തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സോടെയാണ് അവസാനിക്കുന്നത്. പണ്ടെങ്ങോ അബദ്ധത്തിൽ നടന്നു പോയ ഒരു മരണവും ആരാരും അറിയാതെ മൂടി വയ്ക്കപ്പെട്ട ആ രഹസ്യം ബോധപൂർവ്വം അതി വിദഗ്ധമായ പ്ലാനിംഗിലൂടെ മറ നീക്കി പുറത്തു വരുന്നതും ആര് ആരെ പൂട്ടുന്നു എന്നുള്ളതുമൊക്കെ .അത്തരത്തിൽ ശ്രദ്ധേയമാണ് ഇതിന്റെ ക്ലൈമാക്സ്.

ചരിത്രം  വിശദവിവരങ്ങൾ.