ജഗത് ജയറാം
"ഭാരമൊഴിഞ്ഞു, അതു കൊണ്ട് ഈ വഴിക്കൊന്നും വരേണ്ട കാര്യമില്ലാന്ന് തോന്നണുണ്ടോ ഇപ്പോ?"
" വരും "
"ഇപ്പഴും അതേ സ്ഥലത്ത് തന്നെ "
"അതെ "
" ഒറ്റയ്ക്ക്?"
"ഉം "
"വൈകിക്കുന്നില്ല, ഞാനിടയ്ക്ക് വരും "
" ബുദ്ധിക്കിപ്പൊ ഒരു മങ്ങലൂല്യ, എന്നാലും എങ്ങനെയാ ചോദിക്കേണ്ടെന്ന് അറിയില്യ;
എന്നും ഒറ്റയ്ക്കാവണെന്ന് ഒറപ്പിച്ചുവോ?"
" ഏയ് നിങ്ങളൊക്കെയില്ലേ, ഞാൻ ഒറ്റയ്ക്കല്ലല്ലോ "
ലോഹിതദാസ് തൊട്ടിങ്ങ് ബോബി - സഞ്ജയ് സഹോദരങ്ങൾ വരെ മൗലികതയുടെ അംശം കൊണ്ട് മനസ്സ് തൊട്ട ഒരു പിടി എഴുത്തുകാരുണ്ട്..ആത്മാർത്ഥമായ എഴുത്തിൽ കളയുണ്ടാകില്ല. ലോഹിതദാസിന്റെ തിരക്കഥകളിൽ വ്യക്തിയോട് സമൂഹം ചെയ്ത ക്രൂരതയാണ് പ്രതിഫലിച്ചു കൊണ്ടിരുന്നതെങ്കിൽ ബോബി - സഞ്ജയ് സഹോദരങ്ങളിലൂടെ പ്രതിഫലിച്ചു കൊണ്ടിരുന്നത് തെറ്റിൽ നിന്ന് ശരികളിലേക്കുള്ള കഥാപാത്രങ്ങളുടെ തുടർപ്രയാണങ്ങളായിരുന്നു.തെറ്റ്, കുറ്റം, പശ്ചാത്താപം, പ്രായശ്ചിത്തം എന്നിവ ഇത്രത്തോളം കഥാപാത്രങ്ങളിലൂടെ, എഴുത്തിലൂടെ പ്രതിഫലിച്ചെങ്കിൽ അതിനനുസരിച്ചുള്ള അനുഭവങ്ങൾ എഴുത്തുകാരനെ സ്പർശിച്ചിട്ടുണ്ടാകാം. ക്രിയേറ്റിവിറ്റിക്ക് പിന്നിൽ എന്തായാലും ഒരു ശക്തമായ ഉൾപ്രേരണയുണ്ട് അതുറപ്പ്. സ്വന്തം അനുഭവത്തീന്ന് എഴുതിയുണ്ടാക്കുന്നതിന്റെ അത്ര വരില്ലല്ലോ മറ്റൊന്നും. ചെയ്ത് പോയ തെറ്റിന് ജീവിതാവസാനം വരെ, സ്വന്തം ജീവിതം തന്നെ പകരമായി വെയ്ക്കേണ്ട വന്ന, ജീവിതം എന്നും കുറ്റബോധത്തോടെ ഓർക്കേണ്ടി വന്ന ഒരു എംടി കഥാപാത്രമുണ്ട്.ഒരു പക്ഷേ എനിക്കേറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങളിലൊന്ന്" അമൃതംഗമയയിലെ " ഹരിദാസ്. ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്നെങ്കിലും അവസാനം അതൊക്കെ മറച്ചു പിടിച്ച് കൊണ്ട് ചുണ്ടിലൊരു ചെറു ചിരിയുമായി നിൽക്കേണ്ടി കഥാപാത്രം.
എം ടിയുടെ കഥാപാത്രങ്ങളിലെല്ലാം തന്നെ പഴയ നാട്ടിൻ പുറങ്ങളും തറവാടും പ്രത്യേക ഭാഷാ ശൈലിയും മുണ്ടും നേര്യേതുമണിഞ്ഞ സ്ത്രീകളും പ്രധാന കഥാപാത്രങ്ങളുടെ ഒറ്റപ്പെടലും സംഘർഷവും ഒക്കെ പ്രതിഫലിക്കുന്നത് എഴുത്തുകാരൻ അയാളുടെ കണ്ണിലൂടെ നോക്കിക്കാണുന്നത് കൊണ്ടാണല്ലോ. ആത്മാംശം എന്തായാലും ഉണ്ടാകും.
.തെറ്റ്, കുറ്റബോധം, പശ്ചാത്താപം, പ്രായശ്ചിത്തം എന്ന ശൈലി ബോബി - സഞ്ജയ് സഹോദരങ്ങൾക്ക് മുന്നേ ഇത്ര മാത്രം ശക്തമായി അവതരിപ്പിച്ച മറ്റൊരു സിനിമയോ കഥാപാത്രമോ ഉണ്ടെന്ന് തോന്നുന്നില്ല. .എം ടിയുടെ സദയത്തിനൊപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന മറ്റൊരു മാസ്റ്റർ പീസ് തിരക്കഥ എന്ന് കരുതാനാണ് എനിക്കിഷ്ടം "അമൃതംഗമയ "