മനമേ വര്‍ണ്ണങ്ങള്‍...(നാദം)

‘നാദം’ സ്വതന്ത്രമായ ഗാനസൃഷ്ടികൾക്കുള്ള ഇടമാണ്. സ്വയമായോ കൂട്ടായോ സൃഷ്ടിച്ചെടുക്കുന്ന തങ്ങളുടെ ഗാനങ്ങൾ ആസ്വാദക സമക്ഷം അവതരിപ്പിക്കാനൊരിടം. മലയാളത്തിൽ അറിയപ്പെടാത്ത നൂറുകണക്കിന് പ്രതിഭാധനരായ ഗാന സൃഷ്ടാക്കളുണ്ട്. അവർ ഈ വേദി തങ്ങളുടെ ഗാനങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ഒരു തട്ടകമാക്കട്ടെ, മനോഹരങ്ങളായ ഗാനങ്ങൾ അണിയിച്ചൊരുക്കട്ടെ…

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഇത്തവണ നാദത്തിൽ മറ്റൊരു മനോഹരമായ ഗാനം കേൾക്കുക

ഗായകൻ|Singer:- ഉണ്ണിക്കൃഷ്ണൻ കെ ബി|Unnikrishnan K.B
സംഗീതം|Music:- സുശാന്ത് ശങ്കർ| Sushanth Shankar
രചന|Lyrics:- രാഹുൽ സോമൻ|Rahul Soman
ഓർക്കസ്ട്രേഷൻ&മിക്സിംഗ് | Orchestra and Mixing:- ഈശ്വർ രവിശങ്കർ | Eshwar Ravishankar

മനമേ,വര്‍ണ്ണങ്ങള്‍

മനമേ,വര്‍ണ്ണങ്ങള്‍ നിറവായി തൂവുന്നീ...
നിനവില്‍ തേടും ആരേ?
ഉയിരേ, വിലോലമായീ മനസ്സിന്‍,
പഥങ്ങൾ കാണാതെ നീയേ,

ഉരുകി അലിയും...ഉരുകി അലിയും,
തരളം പൊഴിയും, പുതുരാഗ താളമോടെ!
പുതുരാഗ താളമോടെ....
മനമേ,വര്‍ണ്ണങ്ങള്‍ നിറവായി തൂവുന്നീ...
നിനവില്‍ തേടും ആരേ?

മൊഴിയില്‍ ഓളങ്ങള്‍, മിഴിയില്‍ ഭാവങ്ങള്‍,
രാഗലോലമായി നീ...
മധുവായി കണങ്ങള്‍, മൃദുവായി സ്വരങ്ങള്‍
പെയ്യും മാരിയായി നീ...

കനവില്‍ തുണയായി,നിനവിന്‍ നിലാവായി
മനസ്സില്‍ തെളിഞ്ഞു  പടരും അഴകായി...
ഓര്‍മ്മ തന്‍ താളിലായ് സ്നേഹമാം പൂക്കളായ്
ഈ മുഖം ആദ്യമായി കാണവേ മൂകമായി
എന്‍ മനസ്സില്‍, എന്‍ ഉയിരില്‍, നീ പ്രിയതേ...

Submitted by m3db on Wed, 07/27/2011 - 23:09