കോഴിക്കോട് ജില്ലയിലെ മുക്കത്ത്, 'മുക്കം സുൽത്താൻ' എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീൻ..മൊയ്തീന്റെ ജീവിത കഥ എന്ന് നിന്റെ മൊയ്തീൻ എന്ന പേരിൽ അർ എസ് വിമൽ സംവിധാനം ചെയ്ത് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനും സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന മൊയ്തീൻ സിനിമാ നിർമ്മാതാവായി മലയാള സിനിമാരംഗത്തും എത്തിയിരുന്നു. ബേബി സംവിധാനം ചെയ്ത അഭിനയം ആയിരുന്നു മൊയ്തീൻ നിർമ്മിച്ച ചിത്രം.
മുക്കത്തെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തികളിലൊരാളായി മുക്കത്തുകാര്‍ എന്നും ആദരവോടെ ഓര്‍ക്കുന്നത് ബി പി മൊയ്തീനെയാണ്. കുട്ടിക്കുപ്പായത്തിന്റെയും കടത്തുകാരന്റെയും നാടന്‍പ്രേമത്തിന്റെയും ചിത്രീകരണത്തില്‍ ബി പി മൊയിതീന്റെ സഹകരണം ഉണ്ടായിരുന്നു. എഴുപതുകളില്‍ 'നിഴലേ നീ സാക്ഷി' ,'ഇന്ത്യാ നീ സുന്ദരി' എന്നീ അപൂര്‍ണചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. 1981ല്‍ റിലീസ് ചെയ്ത 'അഭിനയം' ഇടയ്കുവെച്ച് മുടങ്ങിപ്പോയിരുന്നെങ്കിലും നായകനായിരുന്ന ജയന്റെ അപ്രതീക്ഷിത മരണശേഷമുണ്ടായ തരംഗത്തില്‍ വിതരണക്കാരുടെ സഹായത്താലാണ് പൂര്‍ത്തിയാക്കാനായത്. തുടര്‍ന്നും പല സ്വപ്നപദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും സമ്പത്തുപോലെതന്നെ ആയുസ്സും അദ്ദേഹത്തെ അതിനനുവദിച്ചില്ല.
മൊയ്തീൻ നിർമ്മിച്ച് എം ജി സോമനും സീമയും അഭിനയിച്ച ഗോപികുമാർ സംവിധാനം ചെയ്ത "നിഴലേ നീ സാക്ഷി" ചിത്രീകരണം പല ഘട്ടത്തിലും മുടങ്ങിയിരുന്നു. ബേബി സംവിധാനം ചെയ്ത് തുടങ്ങിയ ഈ സിനിമ പിന്നീട് വിധുബാലയെ നായികയാക്കി തീർത്തു എന്ന് പറയപ്പെടുന്നു.
സിനിമയിൽ നിന്ന് "സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും. മതത്തിന്റെ അതിരുകള്‍ മാറ്റി നിര്‍ത്തിയെങ്കിലും ആ പ്രണയം മതത്തെയന്നല്ല കാലത്തെയും അതിജീവിക്കുകയായിരുന്നു. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാലം കാത്തുവെച്ച ഈ കൈത്തെറ്റിന് പരിഹാരക്രിയയാവുകയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലൂടെ."
- 987 views