കെ എൻ ഗോവിന്ദപ്പണിക്കരുടേയും പി കെ ഭവാനിയമ്മയുടേയും മകനായി 1941 ഒക്ടോബർ 28ന് തിരുവല്ലയിൽ ജനനം. പഠനത്തിനു ശേഷം എയർഫോഴ്സിൽ ജോയിൻ ചെയ്ത സോമശേഖരൻ നായർ റിട്ടയർമെന്റിനു ശേഷം നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തി. 1973ൽ പി എൻ മേനോൻ സംവിധാനം ചെയ്ത "ഗായത്രി"യിലൂടെയാണ് എം ജി സോമൻ മലയാള സിനിമയിൽ തുടക്കമിടുന്നത്. മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ ബഹുമതിയും എം ജി സോമനാണ്, 1978ൽ 42 ചിത്രങ്ങളിലാണ് സോമൻ നായകനായത്. ഏറ്റവും ഒടുവിൽ അഭിനയിച്ച ലേലമെന്ന സിനിമയിലെ “ആനക്കാട്ടിൽ ഈപ്പച്ചൻ” എന്ന കഥാപാത്രം അനശ്വരമായ ഒരു ഓർമ്മയായി. 1997ഡിസംബർ 12ന് അദ്ദേഹം അന്തരിച്ചു.1991ൽ പുറത്തിറങ്ങിയ ഭൂമിക എന്ന ഐവി ശശി ചിത്രത്തിന്റെ നിർമ്മാതാവും സോമനായിരുന്നു.
ഭാര്യ സുജാത, സജി, സിന്ധു എന്നിവർ മക്കളാണ്..മകൻ സജി സോമൻ സിനിമകളിൽ അഭിനയിച്ചുവരുന്നു.
ചിത്രത്തിനു കടപ്പാട്:-ഓൾഡ്മലയാളംസിനിമ.
- 6672 views