മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്നു കോഴിക്കോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ അപ്പുക്കുട്ടന്‍ നായര്‍.1925-ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ ജനിച്ചു. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാല എന്ന സിനിമാ നിരൂപണ പംക്തിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതി, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യന്‍ എന്ന നടന്‍, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാര്‍, സ്‌നേഹാദരപൂര്‍വ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2007 ജനുവരി 20-ന് അന്തരിച്ചു.
- 64 views