പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.
കൃതി : മനവിനാലകിഞ്ച രാദടേ
കർത്താവ് : ത്യാഗരാജ ഭാഗവതർ
രാഗം : നളിനകാന്തി
27 ആം മേളകർത്താ രാഗമായ സാരസാംഗിയുടെ ജന്യമാണ് ഈ രാഗം. വളരെയധികം കൃതികളൊന്നും ഈ രാഗത്തിൽ ഇല്ലെങ്കിലും ത്യാഗരാജഭാഗവതരുടേയും ജി. എൻ. ബാലസുബ്രഹ്മണ്യത്തിന്റേയും (നീ പാദമേ…) കൃതികൾ ഈ രാഗത്തിന് പോപുലാരിറ്റി നേടിക്കൊടുത്തു. പ്രസിദ്ധ സംഗീതജ്ഞരായ നെടുനൂരി കൃഷ്ണമൂർത്തിയുടേയും വൈരമംഗലം ലക്ഷ്മീ നാരായണന്റേയും ഇഷ്ട രാഗമായിരുന്നു ഇത്. ത്യാഗരാജനെ തുടർന്ന് മൈസൂർ വാസുദേവാചാര്യ, ലാൽഗുഡി ജയറാം, കൽക്കത്ത കൃഷ്ണമൂർത്തി, തഞ്ചാവൂർ ശങ്കര അയ്യർ തുടങ്ങിയവർ കീർത്തനങ്ങളും പദങ്ങളും ഈ വക്ര (ആരോഹണമോ അവരോഹണമോ ക്രമം പാലിക്കാതെ സ്വരങ്ങൾ വരുന്ന രാഗങ്ങൾ) ഷാഡവ-ഷാഡവ (6 സ്വരങ്ങൾ വീതം ആരോഹണത്തിലും അവരോഹണത്തിലും) ജന്യ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട് [ സമ്പൂർണ്ണ – 7 സ്വരങ്ങളും ഉള്ളത്, ഷാഡവ – 6 സ്വരങ്ങൾ ഉള്ളത്, ഔഡവ – 5 സ്വരങ്ങൾ ഉള്ളത്, സ്വരാന്തര – 4 സ്വരങ്ങൾ ഉള്ളത് എന്നിങ്ങനെ രാഗങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഈ ക്രമം ആരോഹണത്തിലോ അവരോഹണത്തിലോ രണ്ടിലുമോ ഉപയോഗിക്കാം. ഇത് എളുപ്പത്തിൽ മനസിലാക്കാൻ ഞാനിത് പദ്യരൂപത്തിലേക്ക് മാറ്റാം:-
“സപ്തസ്വരം ചേർന്നു ‘സമ്പൂർണ്ണ’മായിടും
‘ഷാഡവ’മാറുസ്വരങ്ങൾ വന്നീടുകിൽ
പഞ്ചസ്വരങ്ങൾക്കുപേ‘രൌഡവം’ തഥാ
നാമം ‘സ്വരാന്തരം’ നാലാകുമെങ്കിലോ
ഇപ്രകാരം തിരിച്ചാൽ ഔഡവ സമ്പൂർണ്ണ – 5 സ്വരങ്ങൾ ആരോഹണത്തിലും 7 സ്വരങ്ങൾ അവരോഹണത്തിലും, ഉദാ. ആഭേരി, ഷാഡവ സമ്പൂർണ്ണ – 6 സ്വരങ്ങൾ ആരോഹണത്തിലും 7 സ്വരങ്ങൾ അവരോഹത്തിലും, ഉദാ. കാംബോജി, സമ്പൂർണ്ണ ഔഡവ – 7 സ്വരങ്ങൾ ആരോഹണത്തിലും 5 സ്വരങ്ങൾ അവരോഹണത്തിലും, ഉദാ. സാരമതി, സമ്പൂർണ്ണ ഷാഡവ – 7 സ്വരങ്ങൾ ആരോഹണത്തിലും 6 സ്വരങ്ങൾ അവരോഹണത്തിലും, ഉദാ. ഹിന്ദോളം, ഔഡവ ഔഡവ – 5 സ്വരങ്ങൾ വീതം, ഷാഡവ ഷാഡവ – 6 സ്വരങ്ങൾ വീതം, സ്വരാന്തര സ്വരാന്തര – 4 സ്വരങ്ങൾ വീതവും ആരോഹണാവരോഹണങ്ങളിൽ]”
“ഔഡവ-സമ്പൂർണ്ണമയ്യേഴതാകിലോ
ഷാഡവ-സമ്പൂർണ്ണമാറേഴുതാൻ വരും
വീണ്ടും മറിച്ചിട്ടുചൊൽകിൽ തിരിച്ചുതാ-
നാഖ്യയെന്നും ക്രമാൽ താനേ ധരിക്കണം”
(കാര്യങ്ങളോർത്തിരിക്കാനുള്ള എന്റെയൊരു ലൊടുക്കു വിദ്യയാണിത് :))
വളരെ തെളിഞ്ഞ ഒരു പ്രതീതിയാണ് ഈ രാഗത്തിന്റെ സവിശേഷത. ഉണർവ്വും ഉന്മേഷവും പ്രദാനം ചെയ്യുന്ന അനുഭൂതി ഇതിന്റെ ശ്രവണം കൊണ്ടുണ്ടാകുമെന്ന് എന്റെ അഭിപ്രായം. വലിച്ചുനീട്ടിയുള്ള രാഗവിസ്താരവും മറ്റും കേട്ട് ശ്രോതാക്കൾ ഉറക്കം തൂങ്ങുമ്പോൾ കദനകുതൂഹലത്തിലെ ‘രഘുവംശസുധാംബുധി’ പോലെതന്നെ ‘മനവിനാലകിഞ്ചയും’ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ‘സ്വർണ്ണപത്രാദി’ ലേഹ്യം കഴിച്ചവനോടും പോലെ യേശുദാസ് ടോപ് ഗിയറിൽ 150 കി.മീ. സ്പീഡിൽ തെരക്കുപിടിച്ച് ഇതുപാടുന്നതും കേട്ടിട്ടുണ്ട്. മെലഡിയസായ ഗാനങ്ങൾക്ക് വിശേഷപ്പെട്ട രാഗമാണിത്. ചലച്ചിത്രഗാനങ്ങളിൽ അത്ര സാർവത്രികമായി ഈ രാഗം ഉപയോഗിച്ചുകാണുന്നില്ല. ഇളയരാജ ചിട്ടപ്പെടുത്തി യേശുദാസും ജാനകിയും ചേർന്നുപാടിയ ‘എന്തെൻ നെഞ്ചിൽ നീ താനാ ധിര് ധിര് തില്ലാനാ’ എന്ന ഗാനവും അനിയത്തിപ്രാവിലെ ‘എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ’ എന്ന ഗാനവും നിവേദ്യത്തിൽ ശങ്കരൻ നമ്പൂതിരി പാടുന്ന ‘ചിറ്റാറ്റിൻ കാവിൽ’ എന്ന ഗാനവും ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
Aroh: |
S G3 R2 M1 P N3 S |
S N3 P M1 G3 R2 S |
പല്ലവി
മനവിനാലകിഞ്ച രാദടേ
മർമമെല്ല തെല്പെദനേ മനസാ
O My Mind (manasA)! Won’t (rAda) You (aTE) (rAdaTE) listen (Alakinca) to my appeal (manavini) (manavinAlakinca)? I am revealing (telpedanE) (literally informing) all (ella) the secrets (marmamu) (marmamella).
അനുപല്ലവി
ഘനുഡൈന രാമ ചന്ദ്രുനി
കരുണാന്തരങ്ഗമു തെലിസിന നാ
O My Mind! Won’t You listen to my (nA) appeal who - knows (telisina) the compassionate (karuNA) heart (antarangamu) (karuNAntarangamu) of the great (ghanuDaina) SrI rAma chandra (chandruni)? I am revealing all the secrets.
ചരണം
കർമ കാണ്ഡ മതാകൃഷ്ടുലൈ ഭവ
ഗഹന ചാരുലൈ ഗാസി ജെന്ദഗ
കനി മാനവാവതാരുഡൈ
കനിപിഞ്ചിനാഡേ നഡത ത്യാഗരാജു
Seeing (kani) the people suffer (gAsi jendaga) as wanderers (cArulai) in the forest (gahana) of Worldly existence (bhava), attracted (AkRshTulai) by the opinions (mata) (matAkRshTulai) as contained in the Section (kANDa) of Ritualistic Actions (karma) of vEdas, the Lord having embodied (avatAruDai) as a human being (mAnava) (mAnavAvatAruDai) exemplified (kanipincinADE) the right conduct (naData); therefore, O My Mind! Won’t You listen to the appeal of this tyAgarAja (tyAgarAju)? I am revealing all the secrets.
സാരാർത്ഥം
O My Mind!
- Won’t You listen to my appeal who knows the compassionate heart of the great SrI Ramachandra? I am revealing all the secrets.
- Seeing the people suffer as wanderers in the forest of Worldly existence,
- attracted by the opinions as contained in the Section of Ritualistic Actions of vedas,
- the Lord having embodied as a human being, exemplified the right conduct;
- therefore, won’t You listen to the appeal of this Thyagaraja?
Variations
1 – manavinAlakincha – manavAlakincha – manavyAlakincha : 'manavAlakincha' is wrong. As 'manavinAlakinca' is given in all the books, the other version 'manavyAlakinca' – sung by many musicians - is considered an interpolation.
2 – rAma chandruni – SrI rAma chandruni.
Comments
1 - rAdaTE – aTE is an intensive form of addressing a woman, particularly wife. SrI tyAgarAja addresses his mind in feminine form in many kRtis. The same feminine form is used again in the anupallavi ‘telpedanE’.
2 - matAkRshTulai – attracted by opinions – attracted by the promise of heavenly enjoyments.
3 - kanipincinADE naData – exemplified by His conduct. SrI rAma is called maryAda purushOttama – please visit the website for a discourse of paramAcArya on maryAda purushOttama - rAma