കൈതപ്രത്തിന്റെ ഉമ്മ

Submitted by samshayalu on Mon, 07/26/2010 - 12:24

മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാ‍ന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും.നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.

സംശയാലു

മദിരാശിയില്‍ ജയകേരളം പത്രാധിപരായിരിക്കെ 1947-ലാണ് ഭാസ്കരന്‍ മാഷ് സിനിമക്ക് വേണ്ടി പാട്ടെഴുതുന്നത്. എസ് എസ് വാസന്‍ നിര്‍മ്മിച്ച അപൂര്‍വ്വ സഹോദര്‍കള്‍‍)എന്ന ആചാര്യ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന് വേണ്ടി ചെറിയൊരു മലയാളം പാട്ട്.
“കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ടു പറക്കുന്നതെന്തിനോ വണ്ടേ
..............................
....................
എന്തിനാണ് പൂങ്കരളേ പന്തിരണ്ടിലാക്കണ്... 
എപ്പഴാണീ പൂമരം വിരിഞ്ഞു തേന്‍ കുടിക്കണ്...“

1949 ല്‍ സിനിമ റിലീസായി.മാപ്പിളപ്പാട്ടിനെ കുറിച്ച് മുസ്ലീം സമുദായത്തിനപ്പുറത്ത് കാര്യമായി ആരും ഒന്നും കേട്ടിട്ടില്ലാത്ത സാഹചര്യം.അക്കേട്ടത് മാപ്പിളപ്പാട്ടാണ് എന്നു പോലും അറിയാത്ത കാലം.ഈ പാട്ടിലെ അവസാനത്തെ രണ്ടു വരി വലിയ പ്രചാരം നേടി.അത് ഒരു സിനിമാപാട്ടിന്റെ ഭാഗമാണെന്നറിയാതെ ഏതോ പ്രാചീന മാപ്പിളപ്പാട്ടാണെന്ന ധാരണയോടെ.അത്രയ്ക്കുണ്ടായിരുന്നു ആ പാട്ടിന്റെ സഞ്ചാരം !

-----------------------------------------------------------------------------------------------

"തളിരിട്ട കിനാക്കള്‍" എന്ന ചിത്രത്തില്‍ ഭാസ്കരന്‍ മാഷെ കൂടാതെ ജമാല്‍ കൊച്ചങ്ങാടിയും ഉണ്ടായിരുന്നു പാട്ടെഴുതാന്‍. സംഗീത സംവിധായകന്‍ ജിതിന്‍ ശ്യാം തയ്യാറാക്കിയ ഈണത്തിനനുസരിച്ച്‌ പാട്ട് രചിക്കാനുള്ള ശ്രമം.“എന്‍ മൂകവിഷാദം ആരറിയാന്‍ എന്ന പാട്ടിന്റെ അനുപല്ലവിയില്‍ ജീവരാഗത്തിന്‍ മധുരക്കനി“  എന്നൊരു പ്രയോഗമുണ്ടായിരുന്നു.. എന്തോ അതത്ര ശരിയാവുന്നില്ല എന്ന് തോന്നിയപ്പോൾ മറ്റൊരു വാക്ക് പറഞ്ഞു തരാമോ എന്നായി കൊച്ചങ്ങാടി.  ഭാസ്കരന്‍ മാഷ് പറഞ്ഞു, മധുഫലങ്ങള്‍ എന്നാക്കി നോക്കൂ.. അതും അത്ര നന്നായി തോന്നിയില്ല.. പെട്ടെന്ന് തേന്‍കനികള്‍ എന്ന വാക്ക് താനേ വീണു കിട്ടി.ജീവരാഗത്തിന്‍ തേന്‍കനികള്‍ കാലമാം കാകന്‍ കവര്‍ന്നു.അത് കാണിച്ചപ്പോള്‍ മാഷ്‌ പറഞ്ഞു... ശരിയാണ്, അതാണ്‌ ഏറ്റവും ചേരുക...

-----------------------------------------------------------------------------------------------

കെ.പി.എ.സി. സുലോചനയും ബന്ധുവായ കലേശനും വിവാഹിതരായി.. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ.. സുലോചനയുടെ ഉയര്‍ച്ചയ്ക്ക് കാരണക്കാരില്‍ പ്രമുഖനായ  ദേവരാജന്‍ സഖാവിനെ.. (അങ്ങനായിരുന്നു സുലോചന അദ്ദേഹത്തെ വിളിക്കാറ്.. )എങ്ങനെയോ മറന്നു പോയി.. കല്യാണത്തിനു ശേഷം മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വീടിന്റെ മുറ്റത്ത്‌ വന്നു നില്ക്കുന്നു.. ഡോര്‍ തുറന്നു ഒരാള്‍ പുറത്തിറങ്ങി. ദേവരാജന്‍ സഖാവ്.. സുലോചന പകച്ചു പോയി.. തൊണ്ട വരണ്ടു.. ശബ്ദം പുറത്തു വരുന്നില്ല.. പകച്ചു നില്ക്കുന്ന സുലോചനയെ നോക്കി സൗമ്യനായി ദേവരാജന്‍   പറഞ്ഞു.. സുലോചന എന്നെ മറന്നാലും സുലോചനയെ എനിക്ക് മറക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് സുലോചനയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ലെങ്കിലും ഞാന്‍ വന്നേ മതിയാകൂ.. അതിനുള്ള കടമയും കടപ്പാടും എനിക്കുണ്ട്.. കയ്യിലിരുന്ന പൊതി സുലോചനയ്ക്കുനേരെ നീട്ടി മാഷ്‌ തുടര്‍ന്നു.. നിങ്ങള്‍ക്ക് വേണ്ടി കൊണ്ടു വന്നതാണ്‌..ഈ ചെറിയ ഉപഹാരം സ്വീകരിക്കൂ.. പൊട്ടിക്കരഞ്ഞു കൊണ്ട് സുലോചന അദ്ദേഹത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ചു മാപ്പ് ചോദിച്ചു.. അറിവില്ലായ്മ കൊണ്ട് എനിക്ക് സംഭവിച്ച തെറ്റിന് എന്നെ ശപിക്കരുതേ എന്ന് യാചിച്ചു.. ഒരു മണിക്കൂറോളം ആ വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്‌..

ജയമോഹൻ

ഒരു ട്രെയിന്‍ യാത്ര യാത്രക്കാരന്റെ പേര് ഗിരീഷ് പുത്തഞ്ചേരി, തൊട്ടപ്പുറത്തെ സീറ്റില്‍ കൈതപ്രം ഉണ്ടെന്നറിഞ്ഞ് ഗിരീഷ്‌ അവിടെ ചെന്നു. തന്റെ കയ്യിലുള്ള ഓട്ടു മണിയും പേനയും പൂജിച്ചു തരാന്‍ തിരുമേനിയോട് പറഞ്ഞു അത്  ചെയ്ത തിരുമേനിയോട് ഗിരീഷ്‌ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. ഒരു ഉമ്മ വേണം . തിരുമേനി ഒന്ന് ചിരിച്ചു
ചിരിയുടെ  അര്‍ഥം മനസ്സിലായ ഗിരീഷ്‌ പറഞ്ഞു "ഇല്ല തിരുമേനി ഞാന്‍ മദ്യപിച്ചിട്ടില്ല തിരുമേനിയുടെ മുന്നിലും ദാസേട്ടന്റെ മുന്നിലും ഞാന്‍ മദ്യപിച്ചു വരില്ല" സ്നേഹപൂര്‍വ്വം തിരുമേനിയുടെ ഉമ്മ വാങ്ങിയ ഗിരിഷ് നേരെ വീട്ടിലേക്കു പോയി അതായിരുന്നു ഗിരിഷിന്റെ അവസാന ട്രെയിന്‍ യാത്ര. ബോധത്തോടെ ഉള്ള അവസാന ദിവസവും !!!!
 
-----------------------------------------------------------------------------------------------
എംജി രാധാകൃഷ്ണന്റെ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം.അടുത്ത് തണല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഷൂട്ടിംഗ് ഇടയില്‍ എം ജി  സോമനും സംഘവും എം ജി ആറിന്റെ വീട്ടില്‍ എത്തുന്നു. അദ്ദേഹത്തിന്റെ കിടപ്പ് മുറിയില്‍ തന്നെ ക്യാമറ വച്ച് അടുത്ത രംഗം ചിത്രീകരിക്കാനും ഒരുങ്ങി.വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ കിടപ്പ് മുറി കൈവശപ്പെടുത്തിയ സോമനോട് എം ജി ആറിന്റെ അമ്മ പറഞ്ഞു, ഇന്ന് രണ്ടു ദിവസമേ ആയുള്ളൂ ശൈലജ വന്നിട്ട്.ഒന്ന് വിളിച്ചു പറഞ്ഞിട്ട് വന്നൂടെ ? സോമന്‍ പറഞ്ഞു “രാധാകൃഷ്ണന്റെ വീട്ടില്‍ വരാന്‍ എനിക്ക് ആരുടേയും സമ്മതം ഒന്നും ആവശ്യമില്ല“ (ഡോ.ഓമനക്കുട്ടിയുടെ ഓര്‍മകളില്‍ നിന്ന് )
 
-----------------------------------------------------------------------------------------------
ഹാസ്യ താരങ്ങള്‍ക്ക് പേരുകള്‍ നല്‍കുമ്പോള്‍ അതില്‍ തന്നെ ഹാസ്യം കൊണ്ട് വരാന്‍ കഥാകൃത്തുക്കള്‍ ശ്രമിക്കാറുണ്ട്. ക്രോണിക് ബാച്ചിലർ  എന്ന ചിത്രത്തിലെ ഉഗ്രന്‍ (ഹരിശ്രീ അശോകന്‍),തില്ലാനതില്ലാനയിലെ ഉജ്വലന്‍ (ജഗതി), ക്രേസി ഗോപലനിലെ ലവങ്ങ് വാസു (ജഗതി),ഹിറ്റ്‌ലറിലെ ഹൃദയ ഭാനു (ജഗദീഷ്) അങ്ങനെ പോകുന്നു പേരുകള്‍. എന്നാല്‍ നായകനെ കാള്‍ നല്ല ഒരു പേര് കിട്ടി ജഗതിക്ക് . കിലുക്കം എന്ന ചിത്രത്തിലെ വേഷം ! നിശ്ചല്‍  എന്നായിരുന്നു ആ കഥ പത്രത്തിന്റെ പേര് .ആ പേര് നമ്മളെ ഒട്ടും ചിരിപ്പിക്കില്ല എങ്കിലും ആ കഥ പാത്രം നമ്മളെ ഒത്തിരി ചിരിപ്പിച്ചു.
 
-----------------------------------------------------------------------------------------------
ഇനി ഒരു പരദൂഷണം.സ്വന്തമായി ആല്‍ബം ഇറക്കി പ്രശസ്തനായ ഒരാള്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു.പാട്ടെഴുത്ത് പോലെ അത്ര എളുപ്പമല്ല ആ പണി എന്നറിയാവുന്ന അദ്ദേഹം ആ പണി മറ്റൊരാളെ ഏല്പിക്കുന്നു.രണ്ടു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത ഒരാള്‍.ഒന്നില്‍ മാര്‍ജാരന്റെ കഥയും ഒന്നില്‍ "വലിയ " ഒരു അച്ഛന്റെ കഥയും പറഞ്ഞ ആള്‍. പക്ഷെ ക്രെഡിറ്റ്‌ കാര്‍ഡില്‍ സ്വന്തം പേര് വക്കാന്‍ അധികാരം ഇല്ല, അത് കാശ് മുടക്കുന്ന ആളിന്റെ പേര് വയ്ക്കും.പടം വലിയ തെറ്റില്ലാതെ ഓടി.ഇന്ന് ഒരു തീയറ്ററില്‍ എങ്കില്‍ നാളെ വേറെ ഒന്നില്‍. ഇനി ഇവര്‍ രണ്ടു പേരും ആരൊക്കെ ആണ് എന്ന് സ്വയം കണ്ടു പിടിക്ക്.ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ !!!!

Contributors