Attachment | Size |
---|---|
M3db_sugathakumari.jpg | 11.57 KB |
Name in English
Suhathakumari
Artist's field
സ്വാതന്ത്ര്യസമരസേനാനിയും കവിയും ഗാനരചയിതാവുമായിരുന്ന ബോധേശ്വരന്‍റെ പുത്രിയാണ് സുഗതകുമാരി. തിരിയില്‍നിന്നു പന്തം പോലെ ബോധേശ്വരനില്‍ നിന്നും, കവിത സുഗതകുമാരിയില്‍ ജ്വലിച്ചു വനു. കവിതയ്ക്കുള്ള അനേകം സാഹിത്യപുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സുഗതകുമാരിയുടെ ആദ്യചലച്ചിത്രഗാനം 'അഭയം' എന്ന ചിത്രത്തിലെ 'പാവം മാനവ ഹൃദയം' ആണ്. 'അഭയ' 'അത്താണി' തുടങ്ങിയ സ്ഥാപനങ്ങളുടെ മുഖ്യപ്രവര്‍ത്തക കൂടിയാണ് സുഗതകുമാരി. അച്ഛനില്‍നിന്നു കിട്ടിയ സാമൂഹ്യസേവന തൃഷ്ണയാണ് സുഗതകുമാരിയെ, അനാഥരുടെ സ്ഥാപനങ്ങളിലെ മുഖ്യപ്രവര്‍ത്തകയാക്കിയത്. തിരുവനന്തപുരം നന്താവനത്ത് താമസിക്കുനു. ഭര്‍ത്താവ് ഡോക്റ്റര്‍ കെ. വേലായുധന്‍ നായര്‍. ലക്ഷി ഏക മകള്‍.
വിലാസം: സുഗതകുമാരി, 'വരദ', നന്താവനം, തിരുവനന്തപുരം.
- 3949 views