എം എസ് വിശ്വനാഥൻ

Submitted by Pamaran on Tue, 01/27/2009 - 23:14
Name in English
M S Viswanathan

  

ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയിൽ മുൻ നിരയിലാണ് എം എസ് വിശ്വനാഥന്റെ സ്ഥാനം.

തമിഴ്‌ ചലച്ചിത്രലോകത്ത്‌ അതിപ്രശസ്തനായിരുന്നു മലയാളിയായിരുന്ന എം.എസ്‌.വിശ്വനാഥന്‍.വളരെ ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത സംഗീതത്തിലുള്ള അറിവുമായിട്ടായിരുന്നു നാടുവിട്ടത്‌. തുടക്കത്തില്‍അദ്ദേഹത്തിനു വളരെയധികം ക്ളേശിക്കേണ്ടി വന്നിരുന്നു. തമിഴ്‌സംഗീതസംവിധായകന്‍ എസ്‌.എം.സുബ്ബയ്യാനായുഡുവിന്‍റേയും തമിഴ്‌, തെലുങ്കു ചലച്ചിത്രസംഗീതസംവിധായകരില്‍വളരെ പ്രമുഖനായിരുന്ന റ്റി.ആര്‍.സുബ്ബരാമന്‍റെയും സഹായിയായിരുന്നു. അനവധി ഹാസ്യദൃശ്യങ്ങള്‍ തമിഴ്‌ചലച്ചിത്രാസ്വാദകര്‍ക്ക്‌ പകര്‍ന്നു നല്‍കിയ എന്‍.എസ്‌.കൃഷ്ണനോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിത്തീര്‍ന്ന എംജീയാറിന്‍റെ ഏക മലയാളചിത്രമായ 'ജനോവ'യില്‍(മലയാളത്തിലും തമിഴിലും ഒരേ സമയം എടുത്ത ചിത്രം) അദ്ദേഹം റ്റീ.ഏ.കല്യണം, ജ്ഞാനമണി എന്നിവരോടൊപ്പം സംഗീതസംവിധാനത്തില്‍പങ്കാളിയായി. നീണ്ട ഇടവേളകള്‍ക്കു ശേഷമാണെങ്കിലും തമിഴിലെ തിരക്കിനിടയിലും അദ്ദേഹം 'ലില്ലി', 'ലങ്കാദഹനം'എന്നീ ചിത്രങ്ങള്ക്കു സംഗീതം നല്‍കി. ഏകദേശം മുപ്പത്തിഅഞ്ചോളം മലയാള ചിത്രങ്ങള്‍ക്ക്‌അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്‌. 'ഈശ്വരനൊരിക്കല്‍', 'സുപ്രഭാതം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല', 'സ്വര്ഗ്ഗനന്ദിനി', 'വീണപൂവേ', 'കണ്ണുനീര്‍തുള്ളിയെ' തുടങ്ങിയ ഗാനങ്ങള്‍അദ്ദേഹത്തിന്‍റെ അനശ്വര സംഭാവനകളാണ്‌.