ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പഠനം പൂർത്തിയാക്കി. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ പാത പിന്തുടർന്ന് ഫോട്ടോഗ്രഫി രംഗത്തെത്തിച്ചേർന്നു. ഡിഗ്രി പഠനകാലത്ത് മലയാള മനോരമ സംഘടിപ്പിച്ച വിക്ടർ ജോർജ്ജ് അനുസ്മരണ ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടു തവണ വിജയിയായി. ചെറുപ്പത്തിലെ ക്യാമറകളെ സ്നേഹിച്ച ജോമോൻ സിനിമാരംഗത്തേക്ക് വരണമെന്ന മോഹവുമായി ജിജോ, സുനില്‍ ഗുരുവായൂര്‍ എന്നീ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ചില വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്തു. ആ സമയത്ത് തന്നെ ബാംഗ്ലൂരിലെ GFTI (Govt. Film & Television Institute) ല്‍ സിനിമാട്ടോഗ്രാഫി കോഴ്സിനു ചേര്‍ന്നു.
ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷം കോഴ്സിനു പഠിക്കുമ്പോഴാണ് ‘ബിഗ് ബി‘ എന്ന ചിത്രത്തിനു സഹായിയായി പ്രവർത്തിക്കുന്നത്. പിന്നീട് മൂന്നു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ‘ഡാഡി കൂള്‍‘ എന്ന സിനിമയിലും ക്യാമറ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. പിന്നീട് മധു നീലകണ്ഠന്‍ എന്ന പ്രശസ്ത സിനിമാട്ടോഗ്രാഫറുടെ പരസ്യങ്ങള്‍ ചെയ്തു. രണ്ടു വർഷത്തോളം മധു നീലകണ്ഠനോടൊപ്പം പ്രവർത്തിച്ച ജോമോൻ പിന്നീട് സമീർ താഹിർ സംവിധാനം ചെയ്ത ‘ചാപ്പാ കുരിശ്’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തു.
- 2921 views