പ്രകാശ് ബാരെ

Submitted by rkurian on Wed, 01/12/2011 - 08:32
Name in English
Prakash Bare

മലയാള സിനിമാ-നാടക പ്രവർത്തകനായ പ്രകാശ് ബാരെ 'സൂഫി പറഞ്ഞ കഥ'യിലൂടെ നിർമ്മാതാവായും അഭിനേതാവായും സിനിമയിൽ അരങ്ങേറി.

മംഗലാപുരത്തിനടുത്ത് യെക്കർ എന്ന ഗ്രാമത്തിൽ ജനിച്ച പ്രകാശ് ബരെ വളർന്നത് കാസർഗോഡാണ്. ഐ ഐ ടി കാൺപൂരിൽനിന്ന് മൈക്രോ ഇലക്ട്രോണിക്സിൽ ബിരുദാന്തര ബിരുദം നേടിയ അദ്ദേഹം 15 വർഷം കാലിഫോർണിയയിൽ ജോലിനോക്കി. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സിലിക്കൺ മീഡിയ എന്ന ബാനറിന്റെ ശില്പി. സിലിക്കൺ മീഡിയയുടെ 'ഗോദോയെ കാത്ത്' എന്ന നാടകവും ശ്രദ്ധേയമാണ്‌.

ഇന്റർനെറ്റിൽനിന്ന് പാട്ടുകളും സിനിമകളും ഡൗൺലോഡ് ചെയ്യുന്നവരെ കുടുക്കുന്നതിനായി 'ഏജന്റ് ജാദു' എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയതിൽ പ്രധാന പങ്കുവഹിച്ചു.