ചേട്ടത്തി

റിലീസ് തിയ്യതി
അതിഥി താരം
Assistant Director
അവലംബം
യഗശാല എന്ന നാടകത്തെ ആധാരമാക്കി നിർമ്മിച്ചത്
പരസ്യം
Chettathi
1965
വസ്ത്രാലങ്കാരം
അതിഥി താരം
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അവലംബം
യഗശാല എന്ന നാടകത്തെ ആധാരമാക്കി നിർമ്മിച്ചത്
അനുബന്ധ വർത്തമാനം
  • സിനിമയുടെ ആദ്യം വയലാർ സ്ക്രീനിൽ പ്രത്യക്ഷപെട്ട്’ “ആദിയിൽ വചനമുണ്ടായി” പാടുന്നു.
  • പ്രേമ എന്ന പുതിയ പാട്ടുകാരി “പതിനാറു വയസ്സു കഴിഞ്ഞാൽ’ എന്ന പാട്ട് പാടിയിട്ടുണ്ട്.
  • സിനിക്ക് “കൊള്ളാവുന്ന പുതുശബ്ദം” എന്ന് പ്രേമയെക്കുറിച്ച് എഴുതിയത് അവർക്ക് പ്രശസ്തി നേടിക്കൊടുത്തു.

 

കഥാസംഗ്രഹം

ബാങ്കുദ്യോഗസ്ഥനായ പ്രേമചന്ദ്രൻ നെടുനാളത്തെ കാത്തിരിപ്പിനു ശേഷം പ്രണയിനി നിർമ്മലയെ കല്യാണം കഴിച്ചു.  ഭർത്താവിന്റെ വീട്ടിൽ അച്ഛനും അനുജൻ പ്രഭാകരനുമുണ്ട്. പ്രഭാകരൻ പ്രേമിക്കുന്നത് സുശീലയെ. നാലുനാളത്തെ ദാമ്പത്യത്തിനു ശേഷം ജോലിയ്ക്കു മടങ്ങിയ പ്രേമചന്ദ്രൻ ഒരു അപകടത്തിൽ മരിയ്ക്കയാണുണ്ടായത്. അത്യാഹിതത്തിനു ബാങ്ക് നൽകിയ പരിഹാരത്തുക കയ്ക്കലാക്കാൻ വന്ന ഗോപിയുടെ വിവാഹാഭ്യർത്ഥന നിർമ്മല നിരസിച്ചു,. അയാൾ പകരം വീട്ടിയത് നിർമ്മലയ്ക്ക് പ്രഭാകരനുമായി ബന്ധമുണ്ടെന്ന അപവാദം പ്രചരിപ്പിച്ചാണ്. സ്വന്തം അനുജത്തി വാസന്തിയെ  അയ്യായിരം രൂപ നൽകി വിശ്വനാഥനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു നിർമ്മല. നിർമ്മല സ്വന്തം വീട്ടീൽ അന്യയായി താമസിയാതെ. അനുജൻ ഭാർഗ്ഗവനും, ഭാര്യ ഭാരതി ടീച്ചറും സ്വര്യം കൊടുത്തില്ല അവൾക്ക്. അനിയത്തിയുടെ വീട്ടിൽ അഭയം തേടിയ അവൾക്ക് വിശ്വനാഥനിൽ നിന്നും പ്രണയാഭ്യർത്ഥനയാണൂണ്ടായത്. ഇത് വാസന്തിയെത്തന്നെയും തെറ്റിദ്ധരിപ്പിച്ചു. തിർച്ച് ഭർത്താവിന്റെ വീട്ടിൽ എത്തിയ അവളെ  സുശീലയും തള്ളിപ്പറയുന്നു,  പ്രഭാകരനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചു കൊണ്ട്. നിർമ്മല തന്റെ പ്രിയനുമായി ചേരാറൂള്ള മരച്ചുവട്ടിൽ അഭയം തേടി. മാനസികവിഭ്രാന്തിയിൽ പെട്ട അവൾ നിരാലംബയായി നടന്നകന്നു.  

റിലീസ് തിയ്യതി
Executive Producers
Submitted by admin on Sun, 02/15/2009 - 18:09