1927ഫെബ്രുവരി 1-ന് ചേറ്റുവയിൽ ജനിച്ച രാമു കാര്യാട്ടിന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമെ നേടാനായുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. കെ പി എ സിയിലൂടെ നാടകപ്രവർത്തകനായാണ് തുടക്കം. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു, ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രമടക്കം പതിമൂന്ന് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത് .
കവിയും ഗാനരചയിതാവും സംവിധായകനുമായ പി ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്, ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി. അദ്ദേഹത്തിന്റെ ചെമ്മീൻ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്. മുടിയനായ പുത്രന് മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ ലഭിച്ചു. മോസ്‌കോ ചലച്ചിത്രമേളയിലെ ജൂറി അംഗമായിരുന്നിട്ടുണ്ട്. 1979 ഫെബ്രുവരി 10-ന് അന്തരിച്ചു.
അവലംബം : സമകാലിക മലയാളം വാരിക, വിക്കി
- 2084 views