രാജാമണി

Submitted by mrriyad on Sat, 02/14/2009 - 19:22
Name in English
Rajamani
Date of Death

കേരളത്തിന്റെ അനശ്വര സംഗീത സംവിധായകൻ ചിദംബര നാഥിന്റെ മകനായ  രാജാമണി 1984 ല്‍ മോഹൻ രൂപ് സംവിധാനം ചെയ്ത്  പൂവ്വച്ചൽ ഖാദര്‍ എഴുതിയ " നുള്ളി നോവിക്കാതെ " എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ് മലയാള സംഗീത സംവിധായകന്റെ മേലങ്കിഅണിയുന്നത്.രാജാമണി സംഗീതം നല്‍കിയ മലയാല ചലച്ചിത്രങ്ങള്‍ കുറവാണ് എങ്കിലും ഉള്ളത് എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയാണ്. പതിനൊന്നു ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.ചിദംബര നാഥ്- തുളസി ദമ്പതികളുടെ ആറു മക്കളില്‍ മൂത്തവനാണു രാജാമണി.സംഗീതത്തിന്റെ ബാല പാഠങ്ങള്‍ അച്ഛനില്‍ നിന്നും അഭ്യസിച്ചു.1969 ല്‍ അച്ഛന്‍ തന്നെ സംഗീതം നല്‍കിയ " കുഞ്ഞിക്കൂനന്‍" എന്ന ചിത്രത്തിലെഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചു കൊണ്ടാണ്  ഏഴാം ക്ലാസ്സുകാരനായ രാജാമണി പിന്നണിയില്‍ എത്തിയത്. ചെന്നൈ എച്ച് ഐ ടി കോളെജിലെ മെക്കാനിക്കല്‍ എഞിനീയറിംഗ് വിദ്യാര്‍ഥി ആയ കാലത്തു തന്നെ ഒരു സുഹൃത്തിന്റെ അടുത്തു നിന്നും ഗിറ്റാറിലും കീ ബോര്‍ഡിലും പാശ്ചാത്യ സംഗീതത്തിലും അച്ഛന്‍ അറിയാതെ പഠനം നടത്തി.കാരണം അച്ഛനു കര്‍ണ്ണാടക സംഗീതത്തില്‍ ആയിരുന്നു താല്പര്യം !ഒരിക്കല്‍ ഒരു പരിപാടിയില്‍ ഗിറ്റാര്‍ വായിച്ചു.ആ പരിപാടിയിലെ മുഖ്യ അതിഥി അച്ഛന്‍ ആയിരുന്നു.പരിപാടി കഴിഞ്ഞ് അടുത്ത ദിവസം തന്നെ അച്ഛന്‍ രാജാമണിയെ പ്രശസ്ത സംഗീത സംവിധായകന്‍ ആയ ദേവരാജന്‍ മാഷിന്റെ അടുക്കല്‍ എത്തിച്ചു.

സുപ്രിയായുടെ ഭരതന്‍ സംവിധാനം ചെയ്ത " ഇതാ ഇവിടെ വരെ " എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ക്ക് ഗിറ്റാര്‍ വായിച്ചു കൊണ്ട് രാജാമണി വീണ്ടും സിനിമാ രംഗത്തെത്തി. എന്നാല്‍ മസ്കറ്റില്‍ ജോലി ചെയ്യാന്‍ ആയിരുന്നു യോഗം.മസ്കറ്റില്‍ പോയതും ഗിറ്റാറുമായിട്ടായിരുന്നു.സംഗീത കുതുകിയായ രാജമണിയില്‍ കമ്പം തോന്നിയ അവിടുത്തെ ഒരു അറബി  ഒരു സംഗീത ട്രൂപ്പുണ്ടാക്കി അതിന്റെ നേതൃത്വം ഏല്പിച്ചു.മസ്കറ്റിലെ ജോലിയും തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയാതെ നാട്ടില്‍ തിരിച്ചെത്തി.പല പ്രശസ്ത സംഗീത സംവിധായര്‍ക്കും ഗിറ്റാറില്‍ പിന്നണി നല്‍കി.കെ രാഘവന്‍,എം കെ അര്‍ജ്ജുനന്‍,ശ്യാം,ദക്ഷിണാമൂര്‍ത്തി എന്നിവരുടെ ഗിറ്റാറിസ്റ്റായി രാജാമണി. ജയചന്ദ്രനും ലതികയും നറ്റത്തിയ ഒരു ഗാനമേള നടക്കുന്ന അവസരത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണുമായുള്ള കൂടിക്കാഴ്ച്ച രാജാമണിയുടെ സംഗീത ജീവിതത്തിനും വഴിത്തിരിവായി.രാജാമണിയിലെ സംഗീത സംവിധായകനെ കണ്ടെത്തിയ ജോണ്‍സണ്‍ ഓര്‍ക്കെസ്ട്ര കണ്ടക്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു, മസ്കറ്റില്‍ നിന്നും നാട്ടില്‍  തിരിച്ചെത്തി ജോണ്‍സണ്‍ പകര്‍ന്നു നല്‍കിയ കഴിവില്‍ രാജാമണി സ്വതന്ത്രമായി ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചു.താള വട്ടം എന്ന ചിത്രത്തിലെ " കളഭം ചാര്‍ത്തും കനകക്കുന്നില്‍  ", പടനായകനിലെ " കുളിരോളം നെഞ്ചില്‍ " സ്വാഗതം എന്ന ചിതത്തിലെ "മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ തുടങ്ങിയ  ഗാനങ്ങള്‍ രാജാമണിയുടെ മികച്ച ഹിറ്റുകള്‍ ആണ്.

പശ്ച്ചാത്തല സംഗീത മേഖലയില്‍ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ചു രാജാമണി..ഇതിനകം 700 ഓളം ചിത്രങ്ങള്‍ക്ക് രാജാമണി പശ്ചാത്തല സംഗീതം നല്‍കി കഴിഞ്ഞു.ഈ മേഖലയില്‍ സംസ്ഥാന അവാര്‍ഡ അടക്കം നിരവധി പുരസ്കാരങ്ങള്‍
ലഭിച്ചിട്ടുണ്ട്. രാജാമണി എന്ന സംഗീത സംവിധായകന്‍ വില്ലന്റെ വേഷത്തില്‍ വെള്ളിത്തിരയിലുംഎത്തി.ഗുല്‍ മോഹര്‍ " എന്ന ചിത്രത്തിലെ ചാക്കോ മുതലാളി ആയി രാജാമണി തന്റെ കഴിവ് തെളിയിച്ചു. രാജാമണിയുടെ മകന്‍ അച്ചുവും സിനിമാ രംഗത്ത് എത്തിക്കഴിഞ്ഞു.അച്ചു സംഗീത സംവിധാനം ചെയ്ത  " നേനു മിക്കു തെലിസ ഒരു വല " എന്ന തെലുങ്കു ചിത്രവും അതിന്റെ തമിഴ് പതിപ്പായ എന്നെ തെരിയുമാ എന്ന ചിത്രവും റിലിസാവാന്‍ പോകുന്നു.മേജര്‍ രവിയുടെ "കുരുക്ഷേത്ര " യിലെ പശ്ചാത്തല സംഗീതം അച്ചുവാണ്." അലിഭായി " എന്നചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് പാടിക്കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ അച്ചുവും ഈ രംഗത്ത് പ്രശസ്തനാകും എന്ന് പ്രതീക്ഷിക്കാം..