എന്‍ പ്രാണനായകനെ എന്‍ നായകനെ
എന്തു വിളിക്കും
എങ്ങിനെ ഞാന്‍ - എങ്ങിനെ ഞാന്‍
നാവെടുത്തു പേരു വിളിക്കും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും
മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര് കേള്‍ക്കെ ഞാനെന്തു വിളിക്കും
മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര് കേള്‍ക്കെ ഞാനെന്തു വിളിക്കും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും
ഓരോ തുടിപ്പിലും എന്റെയീ മാനസമാ
പേരു ജപിക്കുന്നുണ്ടെങ്കിലും
ഓരോ തുടിപ്പിലും എന്റെയീ മാനസമാ
പേരു ജപിക്കുന്നുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ
സങ്കല്പ ചിത്രമുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ
സങ്കല്പ ചിത്രമുണ്ടെങ്കിലും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും
കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍
കവിത തുളുമ്പുമൊരു പേരു വിളിക്കും ആ...
കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍
കവിത തുളുമ്പുമൊരു പേരു വിളിക്കും
കൈകൊട്ടിച്ചിരിക്കുവാന് കാണികളില്ലെങ്കില്‍
കഥകളിമുദ്ര കാട്ടി ഞാന്‍ വിളിക്കും
കൈകൊട്ടിച്ചിരിക്കുവാന് കാണികളില്ലെങ്കില്‍
കഥകളിമുദ്ര കാട്ടി ഞാന്‍ വിളിക്കും
സഖീ എന്‍ പ്രാണനായകനെ എന്തു വിളിക്കും
എങ്ങിനെ ഞാന്‍ - എങ്ങിനെ ഞാന്‍
നാവെടുത്തു പേരു വിളിക്കും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page