ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ - വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കൊട്ടിയടച്ചൊരീ കോവിലിന്മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും (2)
വാടാത്ത പ്രതീക്ഷതന്‍ വാസന്തി പൂമാല
വാങ്ങുവാൻ ആരുമണയില്ലല്ലോ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
മാനവഹൃദയത്തിന് നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ത്തിങ്കളേ (2)
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തു പോയോ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ - വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page