ഹരിയും ശ്രീയും വരമായീ

ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
 ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ
ലഹരീലയമായ് നിറമൗനം പോലും

പൊന്നുഷസ്സിൽ കതിരാടുമിളം
കുളിരോലും തുയിലുണരുമല്ലീ നാളം
പൂമദമൊഴുകും പുഴകളിലലിയും
നീലിമയിളകും പരൽമിഴികൾ
തിരയും പൊൻമാനാ മോഹം

 ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
 ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ
ലഹരീലയമായ് നിറമൗനം പോലും
 ഹരിയും ശ്രീയും വരമായീ 

 മൺകൊലുസ്സിൻ ചിരി താളമിടും
സരസ്സോരം മനസ്സൊരരയന്നം മാത്രം
മൺകൊലുസ്സിൻ ചിരി താളമിടും
സരസ്സോരം മനസ്സൊരരയന്നം മാത്രം
താമരവളയിൽ തരളിത തരുണം
കേസരമുകുളം രസപുളകം
സലിലം ശയ്യാനീരാളം

 ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
 ഹരിയും ശ്രീയും വരമായീ
മഴവിൽ യാഴിൽ സ്വരമേകീ
മനസ്സും മനസ്സും മീട്ടും ശ്രുതിയിൽ
ലഹരീലയമായ് നിറമൗനം പോലും
 ഹരിയും ശ്രീയും വരമായീ 
 

Submitted by Achinthya on Tue, 10/15/2019 - 22:51